ചങ്ങരംകുളം:അസ്സബാഹ് ട്രസ്റ്റിന് കീഴിൽ വളയംകുളത്ത് പ്രവർത്തിക്കുന്ന അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന് നാഷണൽ അസ്സെസ് മെൻറ് ആൻഡ് അക്രിഡിറ്റേഷൻ കൗൺസിലിന്റെ 2.86 ഗ്രേഡ് പോയിൻറ് ഓടുകൂടി B++ അംഗീകാരം ലഭിച്ചതിൻറെ ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച കാലത്ത് 10 മണിക്ക് കോളേജ് ഓപ്പണ്‍ ഓഡിറ്റോറിയത്തിൽ നടക്കും.രാജ്യസഭാ എംപി അഡ്വക്കേറ്റ് ഹാരിസ് ബീരാൻ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രൊഫ. ഹുസൈൻ മടവൂർ മുഖ്യ പ്രഭാഷണം നടത്തും.കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ.എം ബി.ഫൈസൽ, അഷ്റഫ് കോക്കൂർ, അഡ്വ സിദ്ദീഖ് പന്താവൂർ , പി വിജയൻ പ്രൊഫസർ വി കെ ബേബിഎന്നിവരടക്കം വിവിധ വ്യക്തിത്വങ്ങൾ ആശംസ പ്രസംഗം നിർവഹിക്കും.പരിപാടിയുടെ വിജയകരമായി നടത്തി പിന് സ്വാഗതം സംഘം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു