ചങ്ങരംകുളം:കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ ഗണപതി ഭഗവാൻ്റെ പ്രതിഷ്ഠാദിന മഹോത്സവത്തിനോടനുബന്ധിച്ച് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പെരണ്ടിരി ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്ത്വത്തിൽ മഹാഗണപതിഹോമം മൂടപ്പസേവ മൂടപ്പസേവ എന്നിവ നടന്നു.ചടങ്ങുകൾക്ക് ഏർക്കര ശങ്കരൻ നമ്പൂതിരി,ഏർക്കര സജിത് നമ്പൂതിരി ,നാരായണമംഗലത്ത് വിശാഖ് ശർമ്മൻ നമ്പൂതിരി കുത്തുള്ളി ഹരിശ്യാം നമ്പൂതിരി, എന്നിവർ നേതൃത്വം നല്കി,മഹാദേവന് ഏകാദശരുദ്രം അഭിഷേകത്തിനു ശേഷം നവീകരണകലശ വിളംബരവും നടന്നു,2026 ഏപ്രിൽ 24 മുതൽ മെയ് 4 വരെ നവീകരണകലശം നടത്തുവാൻ നിശ്ചയിച്ചതായി ഭാരവാഹികൾ അറിയിച്ചു