ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിലെ 18-ാം വാർഡിൽ കിണർ ഇടിഞ്ഞ് താഴ്ന്നു. കിഴക്കേതിൽ ബഷീറിന്റെ വീട്ടുമുറ്റത്തുള്ള കിണറാണ് ഇടിഞ്ഞു താഴ്ന്നത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.കിണറിന്റെ സമീപത്ത് പാർക്ക് ചെയ്തിരുന്ന മോട്ടോർസൈക്കളും മറ്റും കിണറിലേക്ക് വീണതായി വീട്ടുകാർ പറയുന്നു.വീട് കിണറിനോട് ചേർന്നുള്ളതിനാൽ അതും ഇടിഞ്ഞു വീഴുമോ എന്ന ഭീതിയിലാണ് വീട്ടുകാർ.