കടവല്ലൂർ: തിപ്പിലശേരിയിൽ വീടിൻ്റെ ചുമർ തകർന്നു വീണു. കടവല്ലൂർ പഞ്ചായത്ത് 11 -ാം വാർഡ് തിപ്പിലശേരി ആരോഗ്യ കേന്ദ്രത്തിനു സമീപം താമസിക്കുന്ന കരിമ്പനക്കൽ രജ്ഞിത്തിൻ്റെ വീടിൻ്റെ ഒരു വശത്തെ ചുമരാണ് വ്യാഴാഴ്ച പുലച്ചെയൂണ്ടായ മഴയിൽ തകർന്നത്. പുറത്തെ മുറിയിൽ ഉറങ്ങി കിട്ടന്നിരുന്ന സുഹൃത്ത് അജിത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രജ്ഞിത്തും ഭാര്യയും കുട്ടികളും അകത്തുള്ള മുറിയിലാണ് ഉറങ്ങിയിരുന്നത്. വലിയ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അജിത്ത് കിടന്നിരുന്ന മുറിയുടെ ചുമർ തകർന്നു വിണത് കണ്ടത്. വിരമരമറിഞ്ഞ് വാർഡ് മെമ്പറും വില്ലേജ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. അപകടാവസ്ഥയിലുള്ള വീട്ടിൽ നിന്ന് മാറിതാമസിക്കാൽ നിദേശം നൽകിയിട്ടുണ്ട്.