• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

അമിതവേഗവും ഡ്രൈവിങ് അഭ്യാസവും സൃഷ്ടിക്കുന്ന വാഹനാപകടത്തിന് നഷ്ടപരിഹാരമില്ല; സുപ്രീംകോടതി

cntv team by cntv team
July 4, 2025
in National
A A
അമിതവേഗവും ഡ്രൈവിങ് അഭ്യാസവും സൃഷ്ടിക്കുന്ന വാഹനാപകടത്തിന് നഷ്ടപരിഹാരമില്ല; സുപ്രീംകോടതി
0
SHARES
45
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡല്‍ഹി: കുറ്റകരമായരീതിയില്‍ വാഹനമോടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഡ്രൈവറുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ബാധ്യതയില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി. അതിസാഹസികത കൊണ്ടുണ്ടാകുന്ന വാഹനാപകട മരണങ്ങള്‍ക്ക് നഷ്ടപരിഹാരമുണ്ടാകില്ലെന്നും സുപ്രീംകോടതി അറിയിച്ചു.അശ്രദ്ധവും അപകടകരവുമായ രീതിയിലുള്ള വാഹനമോടിക്കല്‍, വാഹനംകൊണ്ടുള്ള അഭ്യാസപ്രകടനം എന്നിവയ്ക്കിടെ മരിച്ചാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാവില്ലെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നഷ്ടപരിഹാരം തേടിയുള്ള ഹര്‍ജി തള്ളിയ കര്‍ണാടക ഹൈക്കോടതിയുടെ വിധി ശരിവെച്ചാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.2014 ജൂണ്‍ 18-ന് കര്‍ണാടകത്തില്‍ വാഹനാപകടത്തില്‍ മരിച്ച എന്‍.എസ്. രവിഷായുടെ കുടുംബത്തിന് നഷ്ടപരിഹാരം വേണമെന്ന ആവശ്യമാണ് തള്ളിയത്. ഗതാഗതനിയമങ്ങള്‍ ലംഘിച്ച് അതിവേഗത്തില്‍ അശ്രദ്ധമായാണ് രവിഷാ വാഹനമോടിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. വാഹനം റോഡില്‍ കീഴ്മേല്‍മറിഞ്ഞു.പ്രതിമാസം മൂന്നുലക്ഷം രൂപ വരുമാനമുള്ള കോണ്‍ട്രാക്ടറാണ് രവിഷായെന്നും അതിനാല്‍ 80 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് മോട്ടോര്‍വാഹനാപകട ട്രിബ്യൂണലിനുമുന്‍പാകെ കുടുംബം ആവശ്യപ്പെട്ടത്. എന്നാല്‍, ഈ ആവശ്യം തള്ളിയാണ് സുപ്രീംകോടതി സുപ്രധാനമായ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.വാഹനം ഓടിച്ചയാള്‍ വരുത്തിവെച്ച അപകടത്തിന്റെ പേരില്‍ നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ മരണപ്പെട്ടയാളുടെ ഭാര്യക്കും മാതാപിതാക്കള്‍ക്കും അര്‍ഹതയില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. വാഹനമോടിച്ചിരുന്ന ആളുടെ ഭാഗത്തുനിന്നുണ്ടായ കുഴപ്പമല്ലാതെ മറ്റൊരു കാരണങ്ങളും ഈ അപകടത്തില്‍ കാണാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി വിലയിരുത്തി.ടയര്‍ പൊട്ടിത്തെറിച്ചാണ് വാഹനം മറിഞ്ഞതെന്നായിരുന്നു കുടുംബം ഉന്നയിച്ചിരുന്ന വാദം. എന്നാല്‍, രവിഷ അതിസാഹസികമായി വാഹനമോടിച്ചത് കൊണ്ടുണ്ടായ അപകടമാണെന്നായിരുന്നു പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനാപകട ട്രൈബ്യൂണല്‍ നഷ്ടപരിഹാരത്തിനുള്ള അപേക്ഷ തള്ളിയിരുന്നു. പിന്നീട് കര്‍ണാടക ഹൈക്കോടതിയും ഈ ഹര്‍ജി തള്ളിയിരുന്നു.

Related Posts

രാജ്യത്തെ പ്രക്ഷോഭങ്ങൾ ഏകോപിപ്പിക്കാൻ രാഹുൽ ഗാന്ധി; ‘സത്യാഗ്രഹ’ വെബ്സൈറ്റ് പുറത്തിറക്കി
National

രാജ്യത്തെ പ്രക്ഷോഭങ്ങൾ ഏകോപിപ്പിക്കാൻ രാഹുൽ ഗാന്ധി; ‘സത്യാഗ്രഹ’ വെബ്സൈറ്റ് പുറത്തിറക്കി

October 3, 2026
30
ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണ ശ്രമം; സ്ഥിരീകരിച്ച് യുഎഇ
National

ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണ ശ്രമം; സ്ഥിരീകരിച്ച് യുഎഇ

October 3, 2026
259
ഗ്യാനേഷ് കുമാറിന്റെ രാജി; ഒക്ടോബർ 9 ന് വിവിധ നഗരങ്ങളിൽ പ്രതിഷേധം നടത്താൻ DYFI -SFI
National

ഗ്യാനേഷ് കുമാറിന്റെ രാജി; ഒക്ടോബർ 9 ന് വിവിധ നഗരങ്ങളിൽ പ്രതിഷേധം നടത്താൻ DYFI -SFI

October 3, 2026
50
ധർമേന്ദ്ര പ്രധാനെ താഴെയിറക്കി, ഇനി ഗ്യാനേഷ് കുമാർ; ജന്തർ മന്തർ 2.0 പ്രഖ്യാപിച്ച്‌ പാറ്റകൾ വീണ്ടുമിറങ്ങുന്നു
National

ധർമേന്ദ്ര പ്രധാനെ താഴെയിറക്കി, ഇനി ഗ്യാനേഷ് കുമാർ; ജന്തർ മന്തർ 2.0 പ്രഖ്യാപിച്ച്‌ പാറ്റകൾ വീണ്ടുമിറങ്ങുന്നു

October 3, 2026
42
‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍
National

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
72
ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി
National

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി

October 2, 2026
37
Next Post
ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം സ്വദേശിനിക്ക് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു

ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം സ്വദേശിനിക്ക് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു

Recent News

മുസ്ലിം ലീഗ് കമ്മിറ്റി ആവിഷ്ക്കരിച്ച മൺസൂൺ ക്യാമ്പിന് നന്നംമുക്കില്‍ തുടക്കമായി

മുസ്ലിം ലീഗ് കമ്മിറ്റി ആവിഷ്ക്കരിച്ച മൺസൂൺ ക്യാമ്പിന് നന്നംമുക്കില്‍ തുടക്കമായി

October 4, 2026
41
കുടുംബ ക്ഷേത്രത്തിന്റെ ഓഫീസ് റൂം തീ പിടിച്ച് നശിച്ച നിലയിൽ

കുടുംബ ക്ഷേത്രത്തിന്റെ ഓഫീസ് റൂം തീ പിടിച്ച് നശിച്ച നിലയിൽ

October 4, 2026
170
എടപ്പാൾ തലമുണ്ട താമസിക്കുന്ന പരേതനായ കുറ്റിക്കാട്ടിൽ ബാവയുടെ ഭാര്യ നബീസ നിര്യാതനായി

എടപ്പാൾ തലമുണ്ട താമസിക്കുന്ന പരേതനായ കുറ്റിക്കാട്ടിൽ ബാവയുടെ ഭാര്യ നബീസ നിര്യാതനായി

October 4, 2026
44
നന്ദകുമാറിന്റെ വിവാദ പരാമർശം; കോൺഗ്രസ് ചങ്ങരംകുളം പോലീസിൽ പരാതി നൽകി

നന്ദകുമാറിന്റെ വിവാദ പരാമർശം; കോൺഗ്രസ് ചങ്ങരംകുളം പോലീസിൽ പരാതി നൽകി

October 4, 2026
167
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025