കുന്നംകുളം: കാണിപ്പയ്യൂരിൽ ഗൃഹനാഥനെ തെരുവനായ ആക്രമിച്ചു. മുൻ കുന്നംകുളം നഗരസഭ കൗൺസിലറുടെ ഭർത്താവിനെയാണ് ഇന്ന് രാവിലെ എട്ടുമണിയോടെ തെരുവ് നായ ആക്രമിച്ചത്.വീടിനു മുൻപിൽ നിൽക്കുകയായിരുന്ന ഗൃഹനാഥനെ തെരുവു നായ പാഞ്ഞെത്തി കയ്യിൽ കടിക്കുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ ഗൃഹനാഥൻ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ആക്രമകാരിയായ തെരുവുനായ മേഖലയിലെ മറ്റ് തെരുവ് നായകളെ ആക്രമിച്ചതായും മറ്റു ആളുകളെ ആക്രമിക്കാൻ ശ്രമം നടത്തിയതായും നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.











