• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, January 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ നായികയാകുന്നു; പുതിയ സിനിമയുടെ പ്രഖ്യാപനം ഉടന്‍

cntv team by cntv team
July 1, 2025
in Entertainment
A A
മോഹന്‍ലാലിന്റെ മകള്‍ വിസ്മയ നായികയാകുന്നു; പുതിയ സിനിമയുടെ പ്രഖ്യാപനം ഉടന്‍
0
SHARES
317
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ക്യാമറയ്ക്ക് മുന്നിലേക്ക് വിസ്മയ മോഹന്‍ലാല്‍. നായികയായാണ് മോഹന്‍ലാലിന്‍റെ മകള്‍ അഭിനയ അരങ്ങേറ്റം കുറിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് തുടക്കം. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് എപ്പോഴും മാറിനടന്നിരുന്ന വിസ്‍മയ പക്ഷേ കലയുടെ ലോകത്ത് നേരത്തേ ഉണ്ട്. എഴുത്തും ചിത്രരചനയും വിസ്മയയുടെ പ്രിയ വഴികള്‍ ആണ്. ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന പേരില്‍ വിസ്മയ എഴുതിയ പുസ്തകം പെന്‍ഗ്വിന്‍ ബുക്സ് ആണ് 2021 ല്‍ പ്രസിദ്ധീകരിച്ചത്. കവിതയും കലയുമൊക്കെ ഉള്ളടക്കമായ പുസ്തകമായിരുന്നു ഇത്. ആമസോണിന്‍റെ ‘ബെസ്റ്റ് സെല്ലര്‍’ വിഭാഗത്തിലും ഈ പുസ്തകം ഇടം പിടിച്ചിരുന്നു. ആയോധന കലയിലും താല്‍പര്യമുള്ള ആളാണ് വിസ്മയ. മുവൈ തായ് എന്ന പേരിലുള്ള തായ് ആയോധനകല അഭ്യസിച്ചിട്ടുണ്ട് വിസ്മയ. ഇതിന്‍റെ പരിശീലന വീഡിയോകള്‍ വിസ്മയ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുമുണ്ട്. അതേസമയം വിസ്മയയുടെ അരങ്ങേറ്റ ചിത്രം ഏത് ഗണത്തില്‍ പെടുന്നതാണെന്ന് അറിവായിട്ടില്ല. വിസ്മയയുടെ സഹോദരന്‍ പ്രണവ് മോഹന്‍ലാലിന്‍റെ നായകനായുള്ള അരങ്ങേറ്റചിത്രം ആദി എന്ന ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിലൂടെ ആയിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം 2018 ലാണ് പുറത്തെത്തിയത്.

Related Posts

ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്മാരക പുരസ്‌കാരം ശ്രീനിവാസന്; ജനുവരി 24-ന് നടന്റെ വസതിയിൽ വെച്ച് പുരസ്‌കാരം കൈമാറും
Entertainment

ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്മാരക പുരസ്‌കാരം ശ്രീനിവാസന്; ജനുവരി 24-ന് നടന്റെ വസതിയിൽ വെച്ച് പുരസ്‌കാരം കൈമാറും

January 15, 2026
80
‘കലയാണ് കലാകാരന്മാരുടെ മതം’; 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി
Entertainment

‘കലയാണ് കലാകാരന്മാരുടെ മതം’; 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി

January 14, 2026
47
ഇനി മകളുടെ ഊഴം; ഓണം ക്ലാഷിന് വിസ്മയ മോഹൻലാലും, ‘തുടക്കം’ പോസ്റ്റർ പുറത്ത്
Entertainment

ഇനി മകളുടെ ഊഴം; ഓണം ക്ലാഷിന് വിസ്മയ മോഹൻലാലും, ‘തുടക്കം’ പോസ്റ്റർ പുറത്ത്

January 12, 2026
164
22ന് സിനിമ സംഘടനകളുടെ പണിമുടക്ക്; തിയേറ്ററുകള്‍ അടച്ചിടും; ഷൂട്ടിങ് നിര്‍ത്തും
Entertainment

22ന് സിനിമ സംഘടനകളുടെ പണിമുടക്ക്; തിയേറ്ററുകള്‍ അടച്ചിടും; ഷൂട്ടിങ് നിര്‍ത്തും

January 9, 2026
45
ജനനായകന് പ്രദര്‍ശനാനുമതി; വിജയ് ചിത്രത്തിൻ്റെ റിലീസ് തീയതി ഉടൻ
Entertainment

ജനനായകന് പ്രദര്‍ശനാനുമതി; വിജയ് ചിത്രത്തിൻ്റെ റിലീസ് തീയതി ഉടൻ

January 9, 2026
2
മോഹന്‍ലാലും ശ്രീനിവാസനും വീണ്ടും സ്‌ക്രീനുകളില്‍; ഉദയനാണ് താരം റീറിലീസ് പ്രഖ്യാപിച്ചു
Entertainment

മോഹന്‍ലാലും ശ്രീനിവാസനും വീണ്ടും സ്‌ക്രീനുകളില്‍; ഉദയനാണ് താരം റീറിലീസ് പ്രഖ്യാപിച്ചു

January 2, 2026
95
Next Post
മമ്മൂട്ടിയുടെ ജീവചരിത്രം ഇനി പാഠപുസ്തകത്തിലും, സിലബസിൽ ഉൾപ്പെടുത്തി മഹാരാജാസ് കോളേജ്

മമ്മൂട്ടിയുടെ ജീവചരിത്രം ഇനി പാഠപുസ്തകത്തിലും, സിലബസിൽ ഉൾപ്പെടുത്തി മഹാരാജാസ് കോളേജ്

Recent News

ഹിപ്പി എന്ന നായ’കുട്ടികളുടെ കഥാ സമാഹാരം ചർച്ച ചെയ്തു

ഹിപ്പി എന്ന നായ’കുട്ടികളുടെ കഥാ സമാഹാരം ചർച്ച ചെയ്തു

January 26, 2026
1
വളയംകുളം ഇസ്ലാഹി അസോസിയേഷന്റെ കീഴിൽ ഓർഫൻ കെയർ സംഗമം സംഘടിപ്പിച്ചു

വളയംകുളം ഇസ്ലാഹി അസോസിയേഷന്റെ കീഴിൽ ഓർഫൻ കെയർ സംഗമം സംഘടിപ്പിച്ചു

January 26, 2026
2
അനധികൃത മണ്ണെടുപ്പ് ‘നടപടി ശക്തമാക്കി ചങ്ങരംകുളം പോലീസ്

അനധികൃത മണ്ണെടുപ്പ് ‘നടപടി ശക്തമാക്കി ചങ്ങരംകുളം പോലീസ്

January 26, 2026
5
‘പാര്‍ട്ടിയെ വഞ്ചിച്ചതോടെ വി കുഞ്ഞികൃഷ്ണന്‍ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ അല്ലാതായി’; കുഞ്ഞികൃഷ്ണനെ പുറത്താക്കി സിപിഐഎം

‘പാര്‍ട്ടിയെ വഞ്ചിച്ചതോടെ വി കുഞ്ഞികൃഷ്ണന്‍ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ അല്ലാതായി’; കുഞ്ഞികൃഷ്ണനെ പുറത്താക്കി സിപിഐഎം

January 26, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025