ചങ്ങരംകുളം:മൂക്കുതലയില്‍ തെങ്ങ് വൈദ്യുതി ലൈനില്‍ വീണ് പോസ്റ്റുകള്‍ മുറിഞ്ഞു റോഡിലേക്ക് വീണ് ബൈക്ക് യാത്രികന് പരിക്കേറ്റു.മൂക്കുതല പിടാവനൂര്‍ സ്വദേശിയായ 48 വയസുള്ള ഗോപിക്കാണ് പരിക്കേറ്റത്.പരിക്കേറ്റ ഗോപിയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.മൂക്കുതല മാക്കാലിയില്‍ ചൊവ്വാഴ്ച കാലത്ത് എട്ട് മണിയോടെയാണ് അപകടം.റോഡിന് സമീപത്തെ സ്വകാര്യ പറമ്പില്‍ നിന്നിരുന്ന തെങ്ങ് വൈദ്യുതി ലൈനിലേക്ക് കടപുഴകി വീഴുകയായിരുന്നു.ഇതെ സമയം കട തുറക്കാനായി പോയിരുന്ന ഗോപിയുടെ സ്കൂട്ടറിന് മുകളിലേക്കാണ് വൈദ്യുതി കാല്‍ പൊട്ടി വീണത്.അപകടത്തില്‍ രണ്ട് വൈദ്യുതി കാലുകള്‍ മുറിഞ്ഞു വീഴുകയും ചെയ്തു.ബൈക്ക് ഭാഗികമായി തകര്‍ന്നിട്ടുണ്ട്.അപകടത്തെ തുടര്‍ന്ന് ഏറെ നേരം റോഡില്‍ ഗതാഗതം മുടങ്ങി.മുറിഞ്ഞ് വീണ വൈദ്യുതി പോസ്റ്റുകള്‍ പുനസ്ഥാപിച്ച് വൈദ്യുതി എത്തിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി ജീവനക്കാര്‍.