ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി കക്കിടിപ്പുറം അൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിക്ക് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഇബ്രാഹിം പി . എം. സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ മുഹമ്മദ് അൻസാർ കെ. ടി. ഉദ്ഘാടന കർമ്മം നിർവഹിച്ചു. എക്സൈസ് ഡിപ്പാർട്ട്മെൻ്റ് ഓഫീസറും പൊന്നാനി മേഖല വിമുക്തി കൺവീനറുമായ പ്രമോദ് പി. പി. ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. പുതിയകാലത്ത് വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ടതും മനസ്സിലാക്കേണ്ടതും മുൻകരുതൽ സ്വീകരിക്കേണ്ടതുമായ നിരവധി കാര്യങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് കൃത്യമായ ദിശാബോധം നൽകി. ചടങ്ങിൽ ചാലിശ്ശേരിയിൽ വെച്ച് നടന്ന യൂണിവേഴ്സൽ കരാട്ടെ റെക്കോർഡ് അറ്റംറ്റിൽ പങ്കെടുത്ത വിദ്യാർത്ഥികളെ ആദരിച്ചു. പരിപാടിക്ക് വൈസ് പ്രിൻസിപ്പൽ പ്രിയ കെ. ടി നന്ദി പറഞ്ഞു. സ്കൂൾ സർവീസ് ക്ലബ്ബ് ലഹരി വിരുദ്ധ ക്യാമ്പയിൻ പരിപാടികൾക്ക് നേതൃത്വം നൽകി.