• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

35 വയസ്സ്; യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനുള്ള പ്രായപരിധിയില്‍ മാറ്റമില്ല, ഉയര്‍ത്തണമെന്ന ആവശ്യം തള്ളി

cntv team by cntv team
June 30, 2025
in UPDATES
A A
35 വയസ്സ്; യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനുള്ള പ്രായപരിധിയില്‍ മാറ്റമില്ല, ഉയര്‍ത്തണമെന്ന ആവശ്യം തള്ളി
0
SHARES
42
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനുള്ള പ്രായപരിധി 35 വയസ്സായി തുടരും. പ്രായപരിധി 40 വയസ്സ് ആക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ ഉയര്‍ന്ന ആവശ്യത്തെ തള്ളി. 12 ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളും പ്രായപരിധി ഉയര്‍ത്തുന്നതില്‍ എതിര്‍പ്പറിയിച്ചതോടെയാണിത്.

40 വയസ്സ് ആക്കണമെന്ന പ്രമേയം പാസ്സ് ആക്കിയെന്ന ഒരു മാധ്യമത്തിന്റെ പ്രചാരണം തെറ്റാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രായപരിധി 35ല്‍ നിന്ന് 40 വയസ്സാക്കണമെന്ന് സംഘടനാച്ചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ് അവതരിപ്പിച്ച പ്രമേയത്തിലാണ് ആവശ്യപ്പെട്ടത്.സംഘടനാരംഗത്ത് പരിചയസമ്പത്തുള്ള അഭാവം താഴെതട്ടുമുതല്‍ സംസ്ഥാനതലം വരെയുണ്ട്. ഒരു കമ്മിറ്റിയില്‍ അംഗമായവര്‍ക്ക് അടുത്ത കമ്മിറ്റിയില്‍ അംഗമാകാന്‍ ഇപ്പോഴത്തെ പ്രായപരിധി നിയന്ത്രണം തടസ്സമാണെന്നായിരുന്നു പ്രമേയത്തിലെ ഉള്ളടക്കം. എന്നാല്‍ ഈ ആവശ്യത്തെ ഭൂരിപക്ഷം പ്രതിനിധികളും തള്ളുകയായിരുന്നു.

ക്യാമ്പിൽ സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉയര്‍ന്നിരുന്നു. ഭാരവാഹികൾ ജനപ്രതിനിധികൾ ആയാൽ സ്ഥാനം ഒഴിയണമെന്നായിരുന്നു പാലക്കാട് ജില്ലയിൽ നിന്നുള്ള ഭാരവാഹി ഉയർത്തിയ ആവശ്യം. ജനപ്രതിനിധികൾക്ക് തിരക്ക് കാരണം സംഘടന ശ്രദ്ധിക്കാനാകുന്നില്ലെന്നും പ്രതിനിധി ചൂണ്ടിക്കാണിച്ചു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേര് പറയാതെയായിരുന്നു വിമർശനം. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ ഉയർന്ന ക്യാപ്റ്റൻ -മേജർ വിളികൾ നാണക്കേടാണെന്ന രൂക്ഷവിമർശനവും പഠന ക്യാമ്പിൽ ഉയർന്നു. നേതാക്കൾ അപഹാസ്യരാകരുതെന്ന് പ്രമേയവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു. ക്യാപ്റ്റനും മേജറുമൊക്കെ സൈന്യത്തിലാണെന്നും നിലവിലെ ചർച്ചകൾ കോൺ​ഗ്രസിന് നാണക്കേടെന്നും വിമർശനം ഉയർന്നു. ജനത്തിന് അവമതിപ്പുണ്ടാക്കുന്ന ഇടപെടലുകൾ ഒഴിവാക്കണമെന്നും ഇത്തരം വിളികൾ പ്രോത്സാഹിപ്പിക്കുന്നത് നേതാക്കൾ തന്നെയെന്നും ക്യാമ്പിൽ വിമർശനം ഉയർന്നു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് 50 ശതമാനം സീറ്റ് വേണമെന്നും പഠനക്യാമ്പിൽ ആവശ്യം ഉയർന്നു. വേടൻ ശൈലിക്കും യൂത്ത് കോൺഗ്രസിൽ പിന്തുണ കിട്ടി. വേടൻ യുവാക്കളെ ആകർഷിക്കുന്നുവെന്നും പുതുതലമുറയെ ആകർഷിക്കുന്ന ശൈലി വേണമെന്നുമാണ് ആവശ്യം. വയനാടിനായി പിരിച്ച പണം എവിടെയെന്ന ചോദ്യം ഇടുക്കിയിൽ നിന്നുള്ള പ്രതിനിധി ഉയർത്തി. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ പേരിൽ പിരിച്ച പണം എവിടെയെന്നായിരുന്നു ചോദ്യം. എത്ര രൂപ പിരിച്ചെന്നും എന്ത് ചെയ്തെന്നുമുള്ള കണക്ക് അവതരിപ്പിക്കണമെന്നും ആവശ്യം ഉയർന്നു.

Related Posts

കോഴിക്കോട് വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം
UPDATES

കോഴിക്കോട് വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം

September 21, 2026
240
ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി
UPDATES

ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി

September 21, 2026
29
മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി
UPDATES

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി

September 21, 2026
141
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം
UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം

September 21, 2026
45
മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം
UPDATES

മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം

September 21, 2026
46
മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്
UPDATES

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്

September 21, 2026
8
Next Post
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Recent News

ഉച്ചക്കുശേഷം വീണ്ടും ഇടിഞ്ഞ് സ്വർണ്ണവില

ഉച്ചക്കുശേഷം വീണ്ടും ഇടിഞ്ഞ് സ്വർണ്ണവില

September 21, 2026
43
ചങ്ങരംകുളത്ത് ഡയാലിസിസ് സെന്റർ ഉയരുന്നു’എംഎൽഎ ചെയർമാനായി ഗവണിങ് ബോഡി രൂപീകരിച്ചു

ചങ്ങരംകുളത്ത് ഡയാലിസിസ് സെന്റർ ഉയരുന്നു’എംഎൽഎ ചെയർമാനായി ഗവണിങ് ബോഡി രൂപീകരിച്ചു

September 21, 2026
43
ലോക കേരളസഭ തുടരില്ല; ആറാം എഡിഷന് സർക്കാർ ഒരു രൂപ പോലും മാറ്റിവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

ലോക കേരളസഭ തുടരില്ല; ആറാം എഡിഷന് സർക്കാർ ഒരു രൂപ പോലും മാറ്റിവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

September 21, 2026
35
അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്

അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്

September 21, 2026
75
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025