• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ത്രില്ലര്‍ പോരില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍; കണ്ടത് ത്രീ ലയണ്‍സിന്റെ നെഞ്ചകം പിളര്‍ന്ന മഹാദുരന്തം; അര്‍ജന്റീനയ്ക്കിത് മധുര പ്രതികാരം

ckmnews by ckmnews
July 16, 2026
in UPDATES
A A
ത്രില്ലര്‍ പോരില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍; കണ്ടത് ത്രീ ലയണ്‍സിന്റെ നെഞ്ചകം പിളര്‍ന്ന മഹാദുരന്തം; അര്‍ജന്റീനയ്ക്കിത് മധുര പ്രതികാരം
0
SHARES
41
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജയം. തിങ്കളാഴ്ച നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ സ്‌പെയിനാണ് എതിരാളികള്‍. ത്രീ ലയണ്‍സിന്റെ നെഞ്ചകം പിളര്‍ന്ന മഹാദുരന്തം. ഇന്നലെ അറ്റ്‌ലാന്റയില്‍ കണ്ടത് മധുരപ്രതികാരത്തിന്റെ നേര്‍ക്കാഴ്ചയാണ്

കാല്‍പ്പന്ത് പുസ്തകത്തിലെ ചോരപ്പുരണ്ട ആറാം അധ്യായമായിരുന്നു അത്. പതിറ്റാണ്ടുകളുടെ കനല്‍ എരിയുന്ന കാല്‍പ്പന്ത് ലോകത്തെ ഏറ്റവും വലിയ കുടിപ്പകയുടെ നേര്‍ച്ചിത്രം. അറ്റ്‌ലാന്റയിലെ പുല്‍മൈതാനത്ത് കണ്ടത് യുദ്ധഭൂമിയിലെ പ്രതികാരത്തിന്റെ പ്രകമ്പനം. 1966ല്‍ ഇംഗ്ലണ്ടിന്റെ മണ്ണില്‍ അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ അന്റോണിയോ റാറ്റിന്‍ തലതാഴ്ത്തി പുറത്തേക്ക് മടങ്ങിയപ്പോള്‍ മുതല്‍ തുടങ്ങിയ വൈരമാണിത്.

അന്റോണിയോ റാറ്റിന്റെ വേര്‍പാടില്‍ ക്യാപ്റ്റന്‍സ് ആംബാന്‍ഡിന്മേല്‍ കറുത്ത തുണി ചുറ്റി മെസ്സിയും സംഘവും ഈജിപ്തിനെതിരെ കളിക്കാനിറങ്ങിയപ്പോള്‍ മുതല്‍ മനസില്‍ കുറിച്ചിട്ടതാണ്. അറ്റ്‌ലാന്റയിലെ പുല്‍മൈതാനത്ത് വിജയക്കൊടി പാറിക്കണമെന്നത്. ഒരു ജനതയുടെ അഭിമാനത്തിന്മേല്‍ ഇംഗ്ലണ്ട് തൊടുത്ത പ്രഹരത്തിന് മറുപടി നല്‍കണമെന്നത്. ഇംഗ്ലണ്ട് അടിച്ച ആദ്യ അടിയില്‍ പിന്നില്‍ പോയെങ്കിലും വിട്ടുകൊടുക്കാന്‍ തയാറായിരുന്നില്ല. ഇംഗ്ലീഷ് പടയുടെ നെഞ്ചകം തകര്‍ത്ത രണ്ട് ഗോളുകള്‍ അടിച്ച് അര്‍ജന്റീന മധുരപ്രതികാരം വീട്ടി.

ഇംഗ്ലണ്ട്- അര്‍ജന്റീന പോരാട്ടങ്ങള്‍ക്ക് എക്കാലത്തും യുദ്ധത്തിന്റെ മുഖമാണ്. 1986ല്‍ ഫോക്ലന്‍ഡ് യുദ്ധത്തിന്റെ ഇരമ്പലില്‍ ജന്മനാടിന്റെ മുറിവുകള്‍ക്ക് മരുന്നിടാന്‍ ഡീഗോ മറഡോണ അവതരിച്ചു. 1998ല്‍ റെഡ് കാര്‍ഡ് കണ്ട് മൈതാനം വിട്ട് ഇംഗ്ലീഷ് ഇതിഹാസം ഡേവിഡ് ബെക്കാം ആ കണക്കെല്ലാം 2002ല്‍ തീര്‍ത്തു.

ഇന്നിതാ ബെക്കാമിനെ ഗാലറിയില്‍ സാക്ഷിയാക്കി അര്‍ജന്റീനയുടെ സംഹാര താണ്ഡവം. 86ല്‍ പ്രതികാരം വീട്ടിയത് ദൈവത്തിന്റെ കൈയിലൂടെയെങ്കില്‍ 2026ല്‍ അത് മിശിഹയയുടെ കാലുകളിലൂടെയാണ്. അന്റോണിയോ റാറ്റിന്‍ എന്ന വിഖ്യാത പത്താം നമ്പറുകാരന്‍ വിടവാങ്ങിയ ആഴ്ചയില്‍ തന്നെ, മറ്റൊരു പത്താം നമ്പറുകാരന്റെ അസിസ്റ്റ്കളിലൂടെ ഫൈനലിലേക്ക് നീലപ്പട മാര്‍ച്ച് ചെയ്‌തെങ്കില്‍, ഇത് റാറ്റിന് വേണ്ടിയുള്ള വിജയമാണ്. മധുര പ്രതികാരത്തിന്റെ കഥയാണ്

Related Posts

മുസ്‌ലിം ലീഗ് അവാർഡ് വിതരണവും ബോധവത്കരണ ക്ലാസും നടത്തി
UPDATES

മുസ്‌ലിം ലീഗ് അവാർഡ് വിതരണവും ബോധവത്കരണ ക്ലാസും നടത്തി

July 16, 2026
7
പന്താവൂർ-പെരുമുക്ക്-കാഞ്ഞിയൂർ റോഡ് തകർച്ച’ജനപക്ഷവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധം
UPDATES

പന്താവൂർ-പെരുമുക്ക്-കാഞ്ഞിയൂർ റോഡ് തകർച്ച’ജനപക്ഷവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധം

July 16, 2026
41
അക്ഷരജാലകം പി.എൻ പണിക്കർ അവാർഡ് ജാഫർ കുറ്റിക്കോടിന്
UPDATES

അക്ഷരജാലകം പി.എൻ പണിക്കർ അവാർഡ് ജാഫർ കുറ്റിക്കോടിന്

July 16, 2026
8
കാഞ്ഞിയൂർ ശ്രീ ഭഗവതി ക്ഷേത്രത്തിൽ രാമായണമാസാചരണങ്ങൾക്ക് ജൂലൈ 17 ന് വെള്ളിയാഴ്ച തുടക്കം കുറിക്കും
UPDATES

കാഞ്ഞിയൂർ ശ്രീ ഭഗവതി ക്ഷേത്രത്തിൽ രാമായണമാസാചരണങ്ങൾക്ക് ജൂലൈ 17 ന് വെള്ളിയാഴ്ച തുടക്കം കുറിക്കും

July 16, 2026
8
സോപാനം സ്‌കൂൾ സന്ദർശിച്ച ബാംഗ്ലൂർ മലയാളി സംഘത്തിന് അപ്രതീക്ഷിത വിരുന്നൊരുക്കി’മട്ടന്നൂർ അനുഭവം
UPDATES

സോപാനം സ്‌കൂൾ സന്ദർശിച്ച ബാംഗ്ലൂർ മലയാളി സംഘത്തിന് അപ്രതീക്ഷിത വിരുന്നൊരുക്കി’മട്ടന്നൂർ അനുഭവം

July 16, 2026
8
ആലങ്കോട് ഗ്രാമ പഞ്ചായത്തില്‍ വിജയസ്പർശം’പദ്ധതിയ്ക്ക് ശുഭാരംഭം
UPDATES

ആലങ്കോട് ഗ്രാമ പഞ്ചായത്തില്‍ വിജയസ്പർശം’പദ്ധതിയ്ക്ക് ശുഭാരംഭം

July 16, 2026
8

Recent News

ത്രില്ലര്‍ പോരില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍; കണ്ടത് ത്രീ ലയണ്‍സിന്റെ നെഞ്ചകം പിളര്‍ന്ന മഹാദുരന്തം; അര്‍ജന്റീനയ്ക്കിത് മധുര പ്രതികാരം

ത്രില്ലര്‍ പോരില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍; കണ്ടത് ത്രീ ലയണ്‍സിന്റെ നെഞ്ചകം പിളര്‍ന്ന മഹാദുരന്തം; അര്‍ജന്റീനയ്ക്കിത് മധുര പ്രതികാരം

July 16, 2026
41
മുസ്‌ലിം ലീഗ് അവാർഡ് വിതരണവും ബോധവത്കരണ ക്ലാസും നടത്തി

മുസ്‌ലിം ലീഗ് അവാർഡ് വിതരണവും ബോധവത്കരണ ക്ലാസും നടത്തി

July 16, 2026
7
പന്താവൂർ-പെരുമുക്ക്-കാഞ്ഞിയൂർ റോഡ് തകർച്ച’ജനപക്ഷവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധം

പന്താവൂർ-പെരുമുക്ക്-കാഞ്ഞിയൂർ റോഡ് തകർച്ച’ജനപക്ഷവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധം

July 16, 2026
41
അക്ഷരജാലകം പി.എൻ പണിക്കർ അവാർഡ് ജാഫർ കുറ്റിക്കോടിന്

അക്ഷരജാലകം പി.എൻ പണിക്കർ അവാർഡ് ജാഫർ കുറ്റിക്കോടിന്

July 16, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025