• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചയാൾ ലഹരിമരുന്നുമായി പിടിയിൽ; MDMA കടത്തിന്റെ സൂത്രധാരൻ

ckmnews by ckmnews
July 16, 2026
in Crime, Kerala
A A
80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചയാൾ ലഹരിമരുന്നുമായി പിടിയിൽ; MDMA കടത്തിന്റെ സൂത്രധാരൻ
0
SHARES
142
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂർ: സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന് 80 ലക്ഷം രൂപ മോചനദ്രവ്യം നൽകി വിദേശത്തെ ജയിലിൽ നിന്ന് മോചിപ്പിച്ചയാൾ ബെംഗളൂരുവിൽ ലഹരിമരുന്നുമായി പോലീസിന്റെ പിടിയിലായി. കണ്ണൂർ കരിക്കോട്ടക്കരി വിളയാങ്കോട് സ്വദേശിയായ ടി. ഫസലുദ്ദീനെയാണ് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്നതിനിടെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്.സൗദി അറേബ്യയിൽ ജോലി ചെയ്യുന്നതിനിടെ മംഗളൂരു സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ പത്ത് വർഷത്തോളം ജയിലിൽ കഴിഞ്ഞയാളാണ് ഫസലുദ്ദീൻ. ഇയാളുടെ കുടുംബത്തിന്റെ പ്രയാസങ്ങൾ കണക്കിലെടുത്ത് നാട്ടുകാരും സന്നദ്ധ സംഘടനകളും ചേർന്ന് ഒരു സമിതി രൂപീകരിക്കുകയും നിയമസഹായം നൽകുകയും ചെയ്തു.

ഏകദേശം 80 ലക്ഷം രൂപയോളം സമാഹരിച്ച് മോചനദ്രവ്യം നൽകിയാണ് ഏതാനും വർഷങ്ങൾക്ക് മുൻപ് ഇയാളെ ജയിൽ മോചിതനാക്കി നാട്ടിലെത്തിച്ചത്. നാട്ടിലെത്തിയ ശേഷം കർണാടകയിൽ ജോലി ചെയ്യുന്നു എന്ന ധാരണ നാട്ടുകാർക്കിടയിൽ ഉണ്ടാക്കിയെടുത്താണ് ഇയാൾ ലഹരിക്കടത്ത് നടത്തിയിരുന്നത്.

ഓരോ തവണയും കർണാടകയിൽ പോയി മടങ്ങിവരുമ്പോൾ വലിയ തോതിൽ ലഹരിവസ്തുക്കൾ കേരളത്തിലേക്ക് എത്തിച്ചിരുന്നു. ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ലഹരിക്കടത്ത് സംഘത്തിന്റെ മുഖ്യ സൂത്രധാരനായ ഫസലുദ്ദീൻ പിടിയിലാവുന്നത്.

നാട്ടിലെത്തിയ ശേഷം ഇയാൾ നിരന്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി പരാതികളുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ തെളിവ് സഹിതം പിടികൂടിയിരിക്കുന്നത്. ഇയാളുടെ പക്കൽ നിന്നും വലിയ തോതിൽ ലഹരിമരുന്ന് കണ്ടെടുത്തതായും പോലീസ് അറിയിച്ചു. സഹായിച്ചവർക്ക് പോലും ഖേദം തോന്നിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഫസലുദ്ദീന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് എന്ന് നാട്ടുകാർ പറയുന്നു.

Related Posts

പ്രിയദര്‍ശിനി പദ്ധതിയിലൂടെ 60 കോടി രൂപയുടെ നഷ്ടമുണ്ടായി; ഗതാഗത മന്ത്രി സി പി ജോണ്‍
Kerala

പ്രിയദര്‍ശിനി പദ്ധതിയിലൂടെ 60 കോടി രൂപയുടെ നഷ്ടമുണ്ടായി; ഗതാഗത മന്ത്രി സി പി ജോണ്‍

July 16, 2026
21
മത ചടങ്ങുകളിൽ യൂണിഫോം ധരിച്ച് പോലീസുകാർ പോകുന്നത് വിലക്കിയ സർക്കുലറിന് താത്കാലിക സ്റ്റേ
Kerala

മത ചടങ്ങുകളിൽ യൂണിഫോം ധരിച്ച് പോലീസുകാർ പോകുന്നത് വിലക്കിയ സർക്കുലറിന് താത്കാലിക സ്റ്റേ

July 16, 2026
21
ചങ്ങരംകുളത്ത് സ്വകാര്യ ബസ്സില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം’യുവാവ് അറസ്റ്റില്‍
Crime

ചങ്ങരംകുളത്ത് സ്വകാര്യ ബസ്സില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം’യുവാവ് അറസ്റ്റില്‍

July 16, 2026
907
‘ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ, പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും’; സർക്കാരിനെ പരിഹസിച്ച് വി ശിവൻകുട്ടി
Kerala

‘ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ, പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും’; സർക്കാരിനെ പരിഹസിച്ച് വി ശിവൻകുട്ടി

July 16, 2026
36
വാഹന മോഡിഫിക്കേഷൻ: ഇളവുകൾ ദുരുപയോഗം ചെയ്താൽ വാഹനം കണ്ടുകെട്ടും; പുറത്തേക്ക് ശബ്ദമുള്ള സ്പീക്കർ വേണ്ട
Kerala

വാഹന മോഡിഫിക്കേഷൻ: ഇളവുകൾ ദുരുപയോഗം ചെയ്താൽ വാഹനം കണ്ടുകെട്ടും; പുറത്തേക്ക് ശബ്ദമുള്ള സ്പീക്കർ വേണ്ട

July 16, 2026
31
ശശികലയ്ക്ക് നല്‍കിയ അനുഭാവപൂര്‍വ്വമായ സമീപനം കെഎസ്‌യു നേതാക്കളും അര്‍ഹിക്കുന്നു; വി ആര്‍ അനൂപ്
Kerala

ശശികലയ്ക്ക് നല്‍കിയ അനുഭാവപൂര്‍വ്വമായ സമീപനം കെഎസ്‌യു നേതാക്കളും അര്‍ഹിക്കുന്നു; വി ആര്‍ അനൂപ്

July 16, 2026
112
Next Post
പ്രിയദര്‍ശിനി പദ്ധതിയിലൂടെ 60 കോടി രൂപയുടെ നഷ്ടമുണ്ടായി; ഗതാഗത മന്ത്രി സി പി ജോണ്‍

പ്രിയദര്‍ശിനി പദ്ധതിയിലൂടെ 60 കോടി രൂപയുടെ നഷ്ടമുണ്ടായി; ഗതാഗത മന്ത്രി സി പി ജോണ്‍

Recent News

പ്രിയദര്‍ശിനി പദ്ധതിയിലൂടെ 60 കോടി രൂപയുടെ നഷ്ടമുണ്ടായി; ഗതാഗത മന്ത്രി സി പി ജോണ്‍

പ്രിയദര്‍ശിനി പദ്ധതിയിലൂടെ 60 കോടി രൂപയുടെ നഷ്ടമുണ്ടായി; ഗതാഗത മന്ത്രി സി പി ജോണ്‍

July 16, 2026
21
80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചയാൾ ലഹരിമരുന്നുമായി പിടിയിൽ; MDMA കടത്തിന്റെ സൂത്രധാരൻ

80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചയാൾ ലഹരിമരുന്നുമായി പിടിയിൽ; MDMA കടത്തിന്റെ സൂത്രധാരൻ

July 16, 2026
142
മത ചടങ്ങുകളിൽ യൂണിഫോം ധരിച്ച് പോലീസുകാർ പോകുന്നത് വിലക്കിയ സർക്കുലറിന് താത്കാലിക സ്റ്റേ

മത ചടങ്ങുകളിൽ യൂണിഫോം ധരിച്ച് പോലീസുകാർ പോകുന്നത് വിലക്കിയ സർക്കുലറിന് താത്കാലിക സ്റ്റേ

July 16, 2026
21
ചങ്ങരംകുളത്ത് സ്വകാര്യ ബസ്സില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം’യുവാവ് അറസ്റ്റില്‍

ചങ്ങരംകുളത്ത് സ്വകാര്യ ബസ്സില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം’യുവാവ് അറസ്റ്റില്‍

July 16, 2026
907
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025