• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, April 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പുതിയ രൂപം പുതിയ ഭാവം; ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം KSRTC-ക്ക് പുതിയ ബസുകള്‍

cntv team by cntv team
June 30, 2025
in UPDATES
A A
പുതിയ രൂപം പുതിയ ഭാവം; ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം KSRTC-ക്ക് പുതിയ ബസുകള്‍
0
SHARES
138
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പുതിയ രൂപത്തിലുള്ള കെഎസ്ആർടിസി ബസുകൾ വൈകാതെ നിരത്തിലിറങ്ങും. 6 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്തേക്കു പുതിയ കെഎസ്ആർടിസി ബസുകളുടെ വരവ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണകാലയളവിൽ ഇതുവരെ വാങ്ങിയ 434 ബസുകളും ഉപകമ്പനിയായ സ്വിഫ്റ്റിനാണ് നല്‍കിയിരുന്നത്. 2018ല്‍ 100 ഡീസല്‍ ബസുകള്‍ വാങ്ങിയശേഷം ഇതാദ്യമായാണ് കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ നിരത്തിലിറക്കുന്നത്. നാളിതുവരെ കണ്ട കെഎസ്ആര്‍ടിസി ബസുകളുടെ ഡിസൈനില്‍ നിന്ന് വേറിട്ട ബോഡിയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ പുതിയ ബസുകൾക്ക്. ടാറ്റയുടെ ഷാസിയില്‍ എസിജിഎല്‍ ആണ് ഇപ്പോള്‍ എത്തിയിരിക്കുന്ന കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ബോഡി നിർമിച്ചത്. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ് എന്നീ രണ്ട് വിഭാഗങ്ങളിലേക്കുളള ബസുകളാണ് എത്തി തുടങ്ങിയിരിക്കുന്നത്. രണ്ട് വാഹനങ്ങളുടെയും ബോഡിയുടെ ഡിസൈന്‍ ഒരുപോലെ ആണെങ്കിലും ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ് എന്നിവയ്ക്കു മുന്നിലെ നിറത്തില്‍ വ്യത്യാസമുണ്ട്. ആദ്യ ബാച്ചിലെ 80 ബസുകളില്‍ 60 സൂപ്പര്‍ ഫാസ്റ്റും 20 ഫാസ്റ്റ് പാസഞ്ചറുമാണുള്ളത്. ഇവയെല്ലാം നിർമിക്കുന്നത് ടാറ്റ ആയിരിക്കും. പ്രീമിയം ബസുകള്‍ക്കാണ് അശോക് ലൈന്‍ലാന്‍ഡിന് ഓര്‍ഡര്‍ നല്‍കിയത്. എട്ട് എസി സ്ലീപ്പറുകള്‍, 10 എസി സ്ലീപ്പര്‍ കം സീറ്ററുകള്‍, എട്ട് എസി സെമി സ്ലീപ്പറുകള്‍ എന്നിവയാണ് ഇത്. ഓര്‍ഡിനറി സര്‍വീസ് നടത്തുന്നതിനായി 9 മീറ്റര്‍ നീളമുള്ള ബസുകള്‍ ഉള്‍പ്പെടെ 37 ചെറിയ ബസുകളും വാങ്ങുന്നുണ്ട്. ഗോവയിലാണ് ബസിന്റെ ബോഡി നിര്‍മിച്ചത്. വരുന്ന മൂന്ന് മാസത്തിനുള്ളിൽ ഇതേ മാതൃകയിലുള്ള കൂടുതൽ ബസുകൾ കേരളത്തിലേക്ക് എത്തും. പുതിയ ബസുകള്‍ വാങ്ങുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 107 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതില്‍ 62 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. ഈ തുകയില്‍ നിന്ന് ബസുകള്‍ക്കുള്ള അഡ്വാന്‍സ് തുകയായി 22.9 കോടി രൂപ കമ്പനികള്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തേക്കെത്തിയ ബസുകൾ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഓടിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫിസ് മനോരമ ഓൺലൈനോട് പറഞ്ഞു. മന്ത്രി ഓടിച്ചുനോക്കിയ ശേഷം എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കിൽ അതിനുള്ള നിർദേശം അദ്ദേഹം നൽകും. അതിനുശേഷമാകും കൂടുതൽ ബസുകൾ എത്തുകയെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു. പുതിയ ഡിസൈനിലുള്ള ബസുകളെ അനുകൂലിച്ചും എതിർത്തും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ വരുന്നത്.

Related Posts

സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ് തുടരും; പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും
UPDATES

സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ് തുടരും; പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും

April 24, 2026
4
വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങും വഴി പാമ്പ് കടിയേറ്റു; കായംകുളത്ത് യുവതിയ്ക്ക് ദാരുണാന്ത്യം
UPDATES

വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങും വഴി പാമ്പ് കടിയേറ്റു; കായംകുളത്ത് യുവതിയ്ക്ക് ദാരുണാന്ത്യം

April 24, 2026
263
ചിറയിന്‍കീഴില്‍ എട്ടു വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവം; ആശുപത്രി സൂപ്രണ്ട് ഇന്ന് ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കും
UPDATES

ചിറയിന്‍കീഴില്‍ എട്ടു വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവം; ആശുപത്രി സൂപ്രണ്ട് ഇന്ന് ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കും

April 24, 2026
71
ബാറിലുണ്ടായ തര്‍ക്കം;കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി
UPDATES

ബാറിലുണ്ടായ തര്‍ക്കം;കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി

April 24, 2026
147
വീണ്ടും ശംഖുവരയന്‍; കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി
UPDATES

വീണ്ടും ശംഖുവരയന്‍; കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

April 24, 2026
251
കഠിനമായ ചൂട്; സംസ്ഥാനത്തെ അങ്കണവാടികൾക്ക് ഒരാഴ്ച അവധി
UPDATES

കഠിനമായ ചൂട്; സംസ്ഥാനത്തെ അങ്കണവാടികൾക്ക് ഒരാഴ്ച അവധി

April 24, 2026
44
Next Post
റഹീം കേസ് ; റിയാദ് ഗവര്‍ണര്‍ക്ക് ദയാ ഹർജി നല്‍കാന്‍ നിയമ സഹായ സമിതി

റഹീം കേസ് ; റിയാദ് ഗവര്‍ണര്‍ക്ക് ദയാ ഹർജി നല്‍കാന്‍ നിയമ സഹായ സമിതി

Recent News

രാഘവ് ഛദ്ദ ബിജെപിയിലേക്ക്, അശോക് മിത്തലും സന്ദീപ് പാഠക്കും പാർട്ടിവിട്ടു; എഎപിയിൽ പിളർപ്പ്

രാഘവ് ഛദ്ദ ബിജെപിയിലേക്ക്, അശോക് മിത്തലും സന്ദീപ് പാഠക്കും പാർട്ടിവിട്ടു; എഎപിയിൽ പിളർപ്പ്

April 24, 2026
47
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ലൈസന്‍സി സതീശന്‍ മരിച്ചു

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ലൈസന്‍സി സതീശന്‍ മരിച്ചു

April 24, 2026
137
ഒടുവിൽ ആശ്വാസവാർത്തയെത്തുന്നു; കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തേ എത്തും, ശക്തിയും കൂടും

ഒടുവിൽ ആശ്വാസവാർത്തയെത്തുന്നു; കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തേ എത്തും, ശക്തിയും കൂടും

April 24, 2026
183
അമീബിക്ക് മസ്തിഷ്‌ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോർജ്

അമീബിക്ക് മസ്തിഷ്‌ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോർജ്

April 24, 2026
89
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025