• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ക്ലബ് ലോകകപ്പ്; പ്രീ-ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം, മയാമി-പിഎസ്ജി പോരാട്ടം ഞായറാഴ്ച

cntv team by cntv team
June 28, 2025
in Sports
A A
ക്ലബ് ലോകകപ്പ്; പ്രീ-ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം, മയാമി-പിഎസ്ജി പോരാട്ടം ഞായറാഴ്ച
0
SHARES
18
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ക്ലബ് ഫുട്‌ബോൾ ലോകകപ്പ് നോക്കൗട്ട് റൗണ്ട് കാത്തിരിക്കുന്നത് വമ്പൻ പോരാട്ടങ്ങൾ. യൂറോപ്യൻ മുൻനിര ടീമുകളായ ബയേൺ മ്യൂണിക്, റയൽ മഡ്രിഡ്, ഇന്റർ മിലാൻ, മാഞ്ചെസ്റ്റർ സിറ്റി, ചെൽസി തുടങ്ങിയവ പ്രീക്വാർട്ടറിൽ സ്ഥാനംനേടി. ബ്രസീലിൽനിന്നുള്ള നാലുടീമുകളും മുന്നേറി.ബ്രസീൽ ടീമുകൾ നേർക്കുനേർബ്രസീൽ ക്ലബ്ബുകളുടെ നേർക്കുനേർ പോരാട്ടത്തിന് ശനിയാഴ്ച ചാമ്പ്യൻഷിപ്പ് വേദിയാവും. നിലവിലെ ബ്രസീൽ, സൗത്ത് അമേരിക്കൻ ചാമ്പ്യന്മാരായ ബോട്ടാഫോഗൊ ടീം പാൽമിറാസിനെയാണ് നേരിടുന്നത്. രാത്രി 9.30-നാണ് മത്സരം. യൂറോപ്യൻ ചാമ്പ്യന്മാരായ പിഎസ്ജിയെ കീഴടക്കിയാണ് ബോട്ടാഫോഗൊ കടന്നുവന്നത്. കഴിഞ്ഞ അഞ്ചുകളികളിലും പാൽമിറാസിന് ബോട്ടാഫോഗൊയെ കീഴടക്കാനായിട്ടില്ല. എന്നാൽ, ബ്രസീൽ ലീഗിൽ ബോട്ടാഫൊഗൊക്ക് മുന്നിലാണ് പാൽമിറാസ്.ഇംഗ്ലീഷ് പ്രീമിയർ ലീഗ് മുൻചാമ്പ്യന്മാരായ ചെൽസി ശനിയാഴ്ച രാത്രി 1.30-ന് പോർച്ചുഗൽ ക്ലബ് ബെൻഫിക്കയെ നേരിടും. എൻസൊ മരേസ്‌കയുടെ ലണ്ടൻ ടീം ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് യോഗ്യതനേടിയത്. പോർച്ചുഗൽ പവർഹൗസായ ബെൻഫിക്ക ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനെ ഞെട്ടിച്ചാണ് നോക്കൗട്ടിലെത്തിയത്. ചെൽസിക്കെതിരേയും അട്ടിമറിയാണ് പോർച്ചുഗൽ ടീമിന്റെ ലക്ഷ്യം. പരിചയസമ്പന്നനായ പ്ലേ മേക്കർ എയ്ഞ്ചൽ ഡി മരിയയുടെ സാന്നിധ്യം ടീമിന് സ്ഥിരതനൽകുന്നു.ഗ്രൂപ്പ് ഘട്ടത്തിൽ വിസ്മയമായ ടീമാണ് ലയണൽ മെസ്സിയുടെ ഇന്റർ മയാമി. പോർച്ചുഗലിന്റെ പോർട്ടൊക്കെതിരേ നിർണായക ജയംകുറിച്ചാണ് അമേരിക്കൻ ടീം മുന്നേറിയത്. മെസ്സിയുടെ മുൻ ടീം പിഎസ്ജിയെയാണ് ഞായറാഴ്ച മയാമി നേരിടുന്നത്. യൂറോപ്യൻ ചാമ്പ്യൻസ് ലീഗിനു പിന്നാലെ ലോകകപ്പും സ്വന്തമാക്കാൻ ലക്ഷ്യമിട്ടാണ് പാരീസ് ടീം കളിക്കുന്നത്. മയാമിയെ അനായാസം മറികടന്ന്‌ ക്വാർട്ടറിലെത്താമെന്നാണ് കോച്ച് ലൂയി എൻ‌റിക്കെയുടെ പ്രതീക്ഷ. എന്നാൽ, ബോട്ടാഫോഗൊക്കെതിരേ ഗ്രുപ്പ് മത്സരത്തിലേറ്റ തോൽവി ആശങ്കയുണ്ടാക്കുന്നു.ഹാരി കെയ്‌ൻ, മൈക്കൽ ഒലിസ്, തോമസ് മുള്ളർ തുടങ്ങിയ പരിചയസമ്പന്നർ അണിനിരക്കുന്ന ബയേണിനെയാണ് ബ്രസീലിന്റെ ഫ്ലെമംഗൊ നേരിടുന്നത്. കരുത്തരായ ചെൽസിയെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം. ജർമൻ ബുണ്ടസ് ലീഗ് സ്വന്തമാക്കിയ ഫോം തുടരാനാവുമെന്നാണ് ബയേണിന്റെ പ്രതീക്ഷ.യൂറോപ്യൻ ചാമ്പ്യസ് ലീഗ് ഫൈനലിസ്റ്റായ ഇന്റർ മിലാൻ തിങ്കളാഴ്ച ബ്രസീലിന്റെ ഫ്‌ളൂമിനെൻസിനെയാണ് നേരിടുക. ബൊറൂസിയ ഡോർട്മുൺഡിനെ തളച്ചതിന്റെ ആവേശത്തിലാണ് ഫ്‌ളൂമിനെൻസ്.ഗ്രൂപ്പിലെ എല്ലാ കളികളും ജയിച്ച ഏകടീമെന്ന ഖ്യാതിയുള്ള മാഞ്ചെസ്റ്റർ സിറ്റിക്ക് സൗദി ടീം അൽ ഹിലാലാണ് എതിരാളികൾ. മുൻ ഏഷ്യൻ ചാമ്പ്യന്മാരായ അൽ ഹിലാലിൽ യാവൊ കാൻസിലൊ ഉൾപ്പെടെയുള്ള പ്രമുഖ യൂറോപ്യൻ താരങ്ങളുണ്ട്. എന്നാൽ, തങ്ങൾക്ക് കാര്യമായ വെല്ലുവിളിയുയർത്താൻ സൗദി ടീമിന് കഴിയില്ലെന്നാണ് പെപ് ഗാർഡിയോളയുടെ കണക്കുകൂട്ടൽ.അസുഖബാധിതനായ സൂപ്പർ സ്‌ട്രൈക്കർ കിലിയൻ എംബാപ്പെയെ കളത്തിലിറക്കാനാവുമെന്ന പ്രതീക്ഷയിലാണ് ചൊവ്വാഴ്ച റയൽ മഡ്രിഡ് ഇറ്റാലിയൻ ടീം യുവന്റസുമായി കൊമ്പുകോർക്കുന്നത്. മാഞ്ചെസ്റ്റർ സിറ്റിയോടേറ്റ 5-2 സ്‌കോർ തോൽവിയുടെ ആഘാതം മറികടക്കാൻ യുവന്റസിന് കഴിയേണ്ടതുണ്ട്. മെക്‌സിക്കൻ ടീം മോണ്ടറിയും ജർമനിയുടെ ബൊറൂസിയ ഡോർട്മുണ്ടും തമ്മിലാണ് ചൊവ്വാഴ്ചത്തെ മറ്റൊരു പോരാട്ടം. മുൻ റയൽ താരം സെർജിയൊ റാമോസ് അണിനിരക്കുന്ന മോണ്ടെറി ഇന്റർ മിലാനെ സമനിലയിൽ തളച്ചിരുന്നു.

Related Posts

മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു
International

മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

July 31, 2026
44
ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ
International

ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ

July 31, 2026
89
ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ
Sports

ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ

July 30, 2026
105
ബ്രസീലിനൊപ്പം ഉള്ള എന്റെ സമയം അവസാനിച്ചു, ഇനി തിരിച്ചുവരവില്ല; വിരമിക്കല്‍ തീരുമാനം വ്യക്തമാക്കി നെയ്മർ
Sports

ബ്രസീലിനൊപ്പം ഉള്ള എന്റെ സമയം അവസാനിച്ചു, ഇനി തിരിച്ചുവരവില്ല; വിരമിക്കല്‍ തീരുമാനം വ്യക്തമാക്കി നെയ്മർ

July 29, 2026
121
ഒടുവിൽ പ്രഖ്യാപനമെത്തി; സിദാൻ പുതിയ ഫ്രഞ്ച് പരിശീലകൻ
Sports

ഒടുവിൽ പ്രഖ്യാപനമെത്തി; സിദാൻ പുതിയ ഫ്രഞ്ച് പരിശീലകൻ

July 28, 2026
82
2026-27 സീസൺ ഇന്ത്യൻ ഫുട്ബോൾ ലീഗ്; ഒക്ടോബർ 16 ന് കിക്കോഫ്
Sports

2026-27 സീസൺ ഇന്ത്യൻ ഫുട്ബോൾ ലീഗ്; ഒക്ടോബർ 16 ന് കിക്കോഫ്

July 28, 2026
40
Next Post
വഴിക്കടവിലെ അനന്തുവിൻ്റെ മരണം; കുടുംബത്തിന് സർക്കാർ അഞ്ച് ലക്ഷം രൂപ അനുവദിച്ചു

വഴിക്കടവിലെ അനന്തുവിൻ്റെ മരണം; കുടുംബത്തിന് സർക്കാർ അഞ്ച് ലക്ഷം രൂപ അനുവദിച്ചു

Recent News

കനത്ത മഴയ്ക്ക് സാധ്യത:സംസ്ഥാനത്ത് തൃശ്ശൂര്‍ അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

കനത്ത മഴയ്ക്ക് സാധ്യത:സംസ്ഥാനത്ത് തൃശ്ശൂര്‍ അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

August 4, 2026
1.3k
ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ

ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ

August 4, 2026
105
‘സ്ത്രീകളെ അധിക്ഷേപിക്കുക, സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക’; ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് കെ ബി ഗണേഷ് കുമാർ

‘സ്ത്രീകളെ അധിക്ഷേപിക്കുക, സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക’; ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് കെ ബി ഗണേഷ് കുമാർ

August 4, 2026
53
തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം

തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം

August 4, 2026
320
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025