• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘നിയമപരമായി മുന്നോട്ട് പോകാമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്, കോടതിയിൽ പ്രതീക്ഷ’; ജാനകി VS സ്റ്റേറ്റ് ഓഫ് കേരള സംവിധായകൻ

cntv team by cntv team
June 28, 2025
in Kerala
A A
‘നിയമപരമായി മുന്നോട്ട് പോകാമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്, കോടതിയിൽ പ്രതീക്ഷ’; ജാനകി VS സ്റ്റേറ്റ് ഓഫ് കേരള സംവിധായകൻ
0
SHARES
61
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ജാനകി VS സ്റ്റേറ്റ് ഓഫ് കേരള വിവാദത്തിൽ, കോടതി വിധിയിൽ പ്രതീക്ഷയെന്ന്സംവിധായകൻ പ്രവീൺ നാരായണൻ. ഒരാളെയും വേദനപ്പിക്കുന്ന രീതിയിലുള്ള സിനിമയല്ല ഇത്. പേര് മാറ്റാതെ തന്നെ സിനിമ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷയെന്നും പ്രവീൺ നാരായണൻ പറഞ്ഞു.നിയമപരമായി മുന്നോട്ട് പോകാമെന്നാണ് ചിത്രത്തിലെ പ്രധാന നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി പറഞ്ഞത്. ഒരു പരസ്യ പ്രതികരണം നടത്തുന്ന ആളല്ല സുരേഷ് ഗോപിയെന്ന് ആളുകൾക്ക് അറിയാം. സുരേഷ് ഗോപി വിളിച്ചു സംസാരിച്ചിരുന്നു. നിയമപരമായി മുന്നോട്ട് പോകാമെന്നാണ് പറഞ്ഞത്. എല്ലാ സംഘടനകളും നല്ല രീതിയിൽ കൂടെ നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ ദിവസം ജെഎസ്‌കെ സിനിമ വിവാദത്തിൽ ഹൈക്കോടതി സെൻസർ ബോർഡിനോട് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്തിനാണ് കഥാപാത്രത്തിന്റെ പേര് മാറ്റുന്നതെന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി ചോദിച്ചു.‘ജാനകി’ എന്ന പൊതുനാമം എങ്ങനെയാണ് മതത്തിന്റെ പേരിലേക്ക് മാറുന്നതെന്നും ‘രംലക്കൻ’ എന്ന പേരിൽ സിനിമയുണ്ട്, പിന്നെ എന്താണ് ‘ജാനകി’ എന്ന പേരിൽ കുഴപ്പമെന്നും കോടതി ചോദിച്ചു.സിനിമയിൽ ബലാത്സംഗത്തിനിരയായ കഥാപാത്രത്തിന്റെ പേരാണ് ‘ജാനകി’, അതുകൊണ്ടാണ് മാറ്റാൻ നിർദേശിച്ചതെന്നുമാണ് സെൻസർ ബോർഡിന്റെ വാദം.‘ജാനകി’ എന്ന പേരിന് പകരം മറ്റേതെങ്കിലും പേര് ഉപയോഗിച്ചാൽ പ്രശ്‌നം ഇല്ലയോ എന്നും കോടതി ചോദിച്ചു. ഹർജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.ജാനകി’ എന്നത് ഹൈന്ദവ ദൈവമായ സീതയുടെ പേരാണെന്നും അത് മാറ്റണമെന്നുമായിരുന്നു സെൻസർ ബോർഡ് മുന്നോട്ട് വെച്ച നിർദേശം. ഇതിനെ തുടർന്നാണ് വെള്ളിയാഴ്ച തീയറ്ററിൽ റിലീസിനെത്തേണ്ട ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചത്. പേരിൽ ഒരു തരത്തിലുള്ള മാറ്റമുണ്ടാകില്ലെന്ന നിലപാടിൽ ഉറച്ച് നിന്ന അണിയറ പ്രവർത്തകർ നിയമനടപടിക്കായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.മലയാളത്തിൽ ഉൾപ്പെടെ മൂന്ന് ഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തിൽ 96 ഇടങ്ങളിൽ ആണ് ജാനകി എന്ന പേര് പരാമർശിക്കുന്നത്. ഇത് മാറ്റുക എന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കിരൺ രാജ് പറഞ്ഞു.

Related Posts

CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം
Kerala

CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം

October 5, 2026
43
ഇന്ധന നിരക്ക് വര്‍ധിപ്പിച്ചു, ഇന്‍ഡിഗോ വിമാന ടിക്കറ്റുകള്‍ക്ക് ഇനി അധിക ചെലവ്; ഒക്ടോബര്‍ ആറ് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക്
Kerala

ഇന്ധന നിരക്ക് വര്‍ധിപ്പിച്ചു, ഇന്‍ഡിഗോ വിമാന ടിക്കറ്റുകള്‍ക്ക് ഇനി അധിക ചെലവ്; ഒക്ടോബര്‍ ആറ് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക്

October 5, 2026
43
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം, ഒക്ടോബർ 9 വരെ മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം, ഒക്ടോബർ 9 വരെ മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

October 5, 2026
60
ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ
Kerala

ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ

October 5, 2026
36
പഞ്ചാബിൽ  ടൂറിസ്റ്റ്‌  ബസ്  മറിഞ്ഞ് അപകടം; മലയാളി  വിദ്യാർത്ഥിനിക്ക്  ദാരുണാന്ത്യം
Kerala

പഞ്ചാബിൽ  ടൂറിസ്റ്റ്‌  ബസ്  മറിഞ്ഞ് അപകടം; മലയാളി  വിദ്യാർത്ഥിനിക്ക്  ദാരുണാന്ത്യം

October 5, 2026
283
ആർക്കും വീടില്ലാത്ത അവസ്ഥയുണ്ടാകരുത്, ഭവനരഹിതരില്ലാത്ത കേരളമാണ് ലക്ഷ്യം: മുഖ്യമന്ത്രി
Kerala

ആർക്കും വീടില്ലാത്ത അവസ്ഥയുണ്ടാകരുത്, ഭവനരഹിതരില്ലാത്ത കേരളമാണ് ലക്ഷ്യം: മുഖ്യമന്ത്രി

October 5, 2026
113
Next Post
സൂംബ ഡാൻസ്: ‘അൽപ്പവസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല, തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല’; വി ശിവൻകുട്ടി

സൂംബ ഡാൻസ്: 'അൽപ്പവസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല, തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല'; വി ശിവൻകുട്ടി

Recent News

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

October 6, 2026
2
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

October 6, 2026
3
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

October 6, 2026
4
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

October 6, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025