നടി ഷെഫാലി ജാരിവാല (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി മുംബൈയിലായിരുന്നു അന്ത്യം. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2002 ൽ പുറത്തിറങ്ങിയ ‘കാന്താ ലഗാ’ എന്ന ഗാനത്തിലൂടെയാണ് ഷെഫാലി പ്രശസ്തിയിലേക്ക് ഉയർന്നത്. ഈ ഗാനം വലിയ തരംഗമായി മാറി. 2015 ൽ നടൻ പരാഗ് ത്യാഗിയെ വിവാഹം കഴിച്ചു. റിയാലിറ്റി ഷോകളിലും ഡാൻസ് ഷോകളിലും പങ്കെടുത്ത് ജനപ്രിയ താരമായി.