• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Latest News

കേന്ദ്രം ഹിന്ദി മാത്രം ഉപയോഗിക്കുന്നത് ശരിയല്ല’; ഒരു ഭാഷയും അടിച്ചേല്‍പ്പിക്കരുതെന്ന് ഇന്‍ഫോസിസ് മുന്‍ സിഎഫ്ഒ

ckmnews by ckmnews
November 8, 2024
in Latest News
A A
കേന്ദ്രം ഹിന്ദി മാത്രം ഉപയോഗിക്കുന്നത് ശരിയല്ല’; ഒരു ഭാഷയും അടിച്ചേല്‍പ്പിക്കരുതെന്ന് ഇന്‍ഫോസിസ് മുന്‍ സിഎഫ്ഒ
0
SHARES
113
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനങ്ങളുമായുള്ള ഔദ്യോഗിക ആശയവിനിമയത്തില്‍ ഹിന്ദി ഭാഷ ഉപയോഗിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ ഇന്‍ഫോസിസ് മുന്‍ സിഎഫ്ഒ ടി.വി മോഹന്‍ദാസ് പൈ. സര്‍ക്കാര്‍ രേഖകള്‍ക്ക് തങ്ങളുടെ മാതൃഭാഷയില്‍ മറുപടി നല്‍കാന്‍ ജനങ്ങള്‍ക്ക് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഹിന്ദിയ്ക്ക് അമിത പ്രാധാന്യം നല്‍കുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.’ കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക ആശയവിനിമയത്തില്‍ ഹിന്ദി മാത്രം ഉപയോഗിക്കുന്നത് ആശങ്കപ്പെടുത്തുന്നു,’’ മോഹന്‍ദാസ് പൈ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള എംപിയായ ജോണ്‍ ബ്രിട്ടാസ് കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദിയിലുള്ള കത്തിന് മലയാളത്തില്‍ മറുപടി നല്‍കി പ്രതിഷേധിച്ച സാഹചര്യത്തിലാണ് മോഹന്‍ദാസിന്റെ പ്രതികരണം.’’ മാതൃഭാഷയിലോ ഇംഗ്ലീഷിലോ മറുപടി നല്‍കാന്‍ പൗരന്‍മാര്‍ക്ക് അവകാശമുണ്ട്. എല്ലായ്‌പ്പോഴും ഹിന്ദിയില്‍ മറുപടി നല്‍കാന്‍ കഴിയില്ല. എനിക്ക് ഹിന്ദി അറിയാം. എന്നാല്‍ കേന്ദ്രം ഹിന്ദിയില്‍ മാത്രം മറുപടി നല്‍കുന്ന രീതിയെ ഞാന്‍ എതിര്‍ക്കുന്നു. ഒരു ഭാഷയും പൗരന്‍മാര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ല,’’ മോഹന്‍ദാസ് പറഞ്ഞു.കേന്ദ്ര റെയില്‍വേ-ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹമന്ത്രിയായ രവ്‌നീത് ബിട്ടു അയച്ച ഹിന്ദിയിലുള്ള കത്തിനാണ് കേരളത്തില്‍ നിന്നുള്ള സിപിഎം എംപിയായ ജോണ്‍ ബ്രിട്ടാസ് മലയാളത്തില്‍ മറുപടി നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ ദക്ഷിണേന്ത്യയിലെ എംപിമാരെ അഭിസംബോധന ചെയ്ത് എഴുതുന്ന കത്തുകള്‍ ഇംഗ്ലീഷിലായിരിക്കണമെന്ന പതിവുണ്ടെന്നും ഈ പശ്ചാത്തലത്തിലാണ് ഹിന്ദിയില്‍ ലഭിച്ച കത്തിന് മലയാളത്തില്‍ മറുപടി നല്‍കാന്‍ താന്‍ നിര്‍ബന്ധിതനായതെന്നും അദ്ദേഹം പറഞ്ഞു.1963-ലെ ഔദ്യോഗിക ഭാഷ നിയമപ്രകാരം കേന്ദ്രസര്‍ക്കാരിന്റെയും പാര്‍ലമെന്റിന്റെയും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഇംഗ്ലീഷും ഹിന്ദിയും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഹിന്ദി സംസാരഭാഷയല്ലാത്ത സംസ്ഥാനങ്ങളുമായുള്ള ആശയവിനിമയത്തില്‍ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കണമെന്നും ഈ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Related Posts

എടപ്പാൾ ശുകപുരം ആശുപത്രിക്ക് മുൻവശത്ത് കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
Latest News

എടപ്പാൾ ശുകപുരം ആശുപത്രിക്ക് മുൻവശത്ത് കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

July 27, 2026
979
നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU
Kerala

നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU

July 22, 2026
2.5k
എംഎല്‍എ യെ കാണാന്‍ ഇനി പൊന്നാനിയില്‍ പോവേണ്ട’ചങ്ങരംകുളത്ത് ഓഫീസ് തുറക്കുമെന്ന് നൗഷാദലി എംഎല്‍എ
Latest News

എംഎല്‍എ യെ കാണാന്‍ ഇനി പൊന്നാനിയില്‍ പോവേണ്ട’ചങ്ങരംകുളത്ത് ഓഫീസ് തുറക്കുമെന്ന് നൗഷാദലി എംഎല്‍എ

July 13, 2026
789
കുംഭാര ഗ്രാമ നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും;കെ പി നൗഷാദലി എം എൽ എ
Latest News

കുംഭാര ഗ്രാമ നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും;കെ പി നൗഷാദലി എം എൽ എ

July 9, 2026
122
യുജിഎസ് നെറ്റ് സോഷ്യോളജി പരീക്ഷയിൽ ഗുരുതര പാകപ്പിഴ; അന്വേഷണം ആരംഭിച്ച് എൻടിഎ
Latest News

യുജിഎസ് നെറ്റ് സോഷ്യോളജി പരീക്ഷയിൽ ഗുരുതര പാകപ്പിഴ; അന്വേഷണം ആരംഭിച്ച് എൻടിഎ

July 2, 2026
19
നാട്ടിൽ ലഹരിക്കെതിരേ പോരാട്ടം, വീട്ടിൽ MDMA കച്ചവടം; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMA കേസിൽ പിടിയിൽ
Crime

നാട്ടിൽ ലഹരിക്കെതിരേ പോരാട്ടം, വീട്ടിൽ MDMA കച്ചവടം; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMA കേസിൽ പിടിയിൽ

June 30, 2026
688
Next Post
ഭാര്യാമാതാവിനെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു, നാടുവിടാന്‍ ശ്രമിച്ച പ്രതി പിടിയില്‍

ഭാര്യാമാതാവിനെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു, നാടുവിടാന്‍ ശ്രമിച്ച പ്രതി പിടിയില്‍

Recent News

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരൻ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരൻ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ

August 10, 2026
129
എംജി യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ എ യു ഉണ്ണിമായക്ക് നാടിന്റെ ആദരം

എംജി യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ എ യു ഉണ്ണിമായക്ക് നാടിന്റെ ആദരം

August 10, 2026
1
പൊന്നാനി ഫിഷിങ് ഹാര്‍ബറില്‍ ബോട്ടിന് തീപിടിച്ചു,ലക്ഷങ്ങളുടെ നഷ്ടം

പൊന്നാനി ഫിഷിങ് ഹാര്‍ബറില്‍ ബോട്ടിന് തീപിടിച്ചു,ലക്ഷങ്ങളുടെ നഷ്ടം

August 10, 2026
48
ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു; സംഭവം സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെ

ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു; സംഭവം സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെ

August 10, 2026
125
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025