ചങ്ങരംകുളം:കോക്കൂര്‍ എഎംഎല്‍പി സ്കൂളില്‍ യോഗദിനാചാരണം നടത്തി.പ്രധാനധ്യാപിക സി ബേബി ചാക്കോ സ്വാഗതം പറഞ്ഞു.ബിബിൻ കോക്കൂർ കുട്ടികൾക്ക് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് അറിവ് പകർന്നു നൽകുകയും വ്യായാമമുറകളിൽ പരിശീലനം നൽകുകയും ചെയ്തു.പിടിഎ പ്രസിഡന്റ് സുധീഷ് പിടി മൊമെന്റോ നൽകി ബിബിൻ കോക്കൂരിനെ ആദരിച്ചു.അധ്യാപകനായ അർജുൻ യുകെ പൊന്നാട അണിയിച്ചു.