ചങ്ങരംകുളം:അന്താരാഷ്ട്ര യോഗ ദിനാചരണത്തിൻ്റെ ഭാഗമായി യു എ എം ജി എൽ പി എസ് വടക്കുംമുറിയിൽ വിദ്യാർത്ഥികൾക്കായി യോഗ പരിശീലനവും ക്ലാസും സംഘടിപ്പിച്ചു.ആര്യാസ് സ്കൂൾ ഓഫ് യോഗ ഡയറക്ടറും, യോഗ ഒളിമ്പിയാസ് കേരള ടീം കോച്ചുമായ യോഗാചാര്യൻ ആലംകോട് സുരേഷ് ക്ലാസ് നയിച്ചു.പ്രധാനാധ്യാപകൻ പ്രഷീദ് കെ വി .അധ്യാപകരായ ജസ്സി സി വി , മഞ്ജു എം, അർജ്ജുൻ പി ,സന്ധ്യ സി എം ,സിജ യു കെ എന്നിവർ പ്രസംഗിച്ചു.