• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘എനിക്ക് റൊണാൾഡോയോട് ഒരുപാട് ബഹുമാനമുണ്ട്, ഞങ്ങൾ തമ്മിലുള്ള മത്സരം കളത്തിൽ മാത്രമായിരുന്നു’: ലയണൽ മെസ്സി

cntv team by cntv team
June 20, 2025
in Kerala
A A
‘എനിക്ക് റൊണാൾഡോയോട് ഒരുപാട് ബഹുമാനമുണ്ട്, ഞങ്ങൾ തമ്മിലുള്ള മത്സരം കളത്തിൽ മാത്രമായിരുന്നു’: ലയണൽ മെസ്സി
0
SHARES
47
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പോർച്ചു​ഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രശംസിച്ച് അർജന്റീനൻ സൂപ്പർതാരം ലയണൽ മെസ്സി. റൊണാൾഡോയോട് തനിക്ക് ഏറെ ബഹുമാനമുണ്ടെന്നായിരുന്നു മെസ്സിയുടെ വാക്കുകൾ. ഞങ്ങൾ തമ്മിലുള്ള മത്സരം കളത്തിൽ മാത്രമാണെന്നും അർജന്റീനൻ ഇതിഹാസം പറഞ്ഞു. ഡിസ്പോർട്സിനോടായിരുന്നു മെസ്സിയുടെ പ്രതികരണം.

‘എനിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയോട് വലിയ ബഹുമാനവും ആരാധനയുമുണ്ട്. മഹ​ത്തായ ഒരു ഫുട്ബോൾ കരിയറാണ് റൊണാൾഡോയ്ക്കുള്ളത്. അത് ഇപ്പോഴും തുടരുന്നു. എപ്പോഴും വലിയ ലെവലിലാണ് റൊണാൾഡോ മത്സരിക്കുന്നത്,’ മെസ്സി പറഞ്ഞു.

‘ഞാനും റൊണാൾഡോയും തമ്മിലുള്ള മത്സരം എപ്പോഴും കളിക്കളത്തിലായിരുന്നു. ടീമിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ഞങ്ങൾ രണ്ട് പേരും അതിയായി ആ​ഗ്രഹിച്ചു. തീർച്ചയായും ഞങ്ങളുടെ മത്സരം എന്നും കളിക്കളത്തിൽ മാത്രമായി നിന്നിരുന്നു. കളത്തിന് പുറത്ത് ഞങ്ങൾ സാധാരണ മനുഷ്യർ മാത്രമാണ്.’

‘അതുപോലെ ഞങ്ങൾ സുഹൃത്തക്കളല്ല. കാരണം ഞങ്ങൾ ഒരു ടീമിൽ കളിച്ചിട്ടില്ല. എങ്കിലും എക്കാലവും ഞങ്ങൾ പരസ്പരം ബഹുമാനിച്ചിരുന്നു,’ മെസ്സി വ്യക്തമാക്കി.

യുവേഫ നേഷൻസ് ലീ​​ഗ് ഫുട്ബോൾ ഫൈനലിന് മുമ്പായി മെസ്സിയെ പ്രശംസിച്ച് റൊണാൾഡോയും രംഗത്തെത്തിയിരുന്നു. എപ്പോഴെങ്കിലും ലയണൽ മെസ്സിക്കൊപ്പം കളിക്കുന്നത് കാണാൻ കഴിയുമോയെന്ന ചോദ്യത്തിനായിരുന്നു റൊണാൾഡോയുടെ മറുപടി. അർജന്റീനയിൽ നിന്നുള്ള സെർജിയോ ലെവിൻസ്കി ജേർണലിസ്റ്റായിരുന്നു ചോദ്യം ഉന്നയിച്ചത്.

താൻ അർജന്റീനയിൽ നിന്നുള്ള മാധ്യമപ്രവർത്തകനാണ് പറഞ്ഞപ്പോൾ, അർജന്റീനയിൽ നിന്നോയെന്ന് കൗതുകത്തോടെ റൊണാൾഡോ ചോദിച്ചു. ‘മെസ്സിയെക്കുറിച്ചാണ് ചോദ്യമെന്ന് മനസിലായതോടെ ചിരിച്ചുകൊണ്ട് ആ ചോദ്യം ഒഴിവാക്കാനായിരുന്നു റൊണാൾഡോയുടെ അഭ്യർത്ഥന. എന്നാൽ സാധാരണയായി കേൾക്കുന്ന ഒരു ചോദ്യമല്ല ഇതെന്നായിരുന്നു ലെവിൻസ്കിയുടെ വാക്കുകൾ. പിന്നാലെ മെസ്സിക്കൊപ്പം കളിക്കുന്നത് ഉടൻ കാണാൻ സാധിക്കുമോയെന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചു. മെസ്സിയോടൊപ്പം കളിക്കുന്ന കാര്യം ആർക്കറിയാം, ഇനിയും സമയമുണ്ടല്ലോ? എനിക്ക് ഇപ്പോൾ 40 വയസ്സായി. പക്ഷേ ഞാൻ എപ്പോഴും പറയും, ഒരിക്കലും ഒന്നും നടക്കില്ല എന്ന് പറയരുത്. എങ്കിലും മെസ്സിക്കൊപ്പം കളിക്കുന്നത്, അത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്,’ റൊണാൾഡോ മറുപടി നൽകി.

‘എനിക്ക് അർജന്റീനയോട് ഒരുപാട് സ്നേഹമുണ്ട്. കാരണം എന്റെ ഭാര്യ അർജന്റീനയിൽ നിന്നാണ്. പിന്നെ എങ്ങനെയാണ് എനിക്ക് അർജന്റീനയെ ഇഷ്പ്പെടാതിരിക്കാൻ കഴിയുക. ഞാൻ ഒമ്പത് വർഷമായി എന്റെ ഭാര്യയ്ക്കൊപ്പം താമസിക്കുന്നു. അതുകൊണ്ട് അർജന്റീനയോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ക്ലബ് ലോകകപ്പിൽ അർജന്റീനയുടെ ഫുട്ബോൾ ക്ലബുകളിൽ കളിക്കാൻ എനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. അത് നിങ്ങൾക്ക് അറിയാവുന്നതാണ്,’ റൊണാൾഡോ കൂട്ടിച്ചേർത്തു.

‘ഞാൻ അർജന്റീനക്കാരനല്ല. പക്ഷേ എനിക്ക് അർജന്റീന വളരെ ഇഷ്ടമാണ്. അവിടുത്തെ ആളുകളെയും ഇഷ്ടമാണ്. എനിക്ക് മെസ്സിയെയും ഇഷ്ടമാണ്. സത്യത്തിൽ ഞങ്ങൾ വർഷങ്ങളോളം എതിർടീമുകളിലായിരുന്നു. ഒരു ഇന്റർവ്യൂവിൽ ഞാനും മെസ്സിയും 15 വർഷത്തോളം എതിരാളികളായിരുന്നുവെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ആ കാലഘട്ടം ഞാൻ ഓർക്കുന്നുണ്ട്. ഇപ്പോൾ മെസ്സിക്ക് ഇം​ഗ്ലീഷ് സംസാരിക്കാൻ കഴിയുമെന്ന് ഞാൻ കരുതെന്നു. അന്ന് മെസ്സി ഇം​ഗ്ലീഷ് സംസാരിക്കില്ലായിരുന്നു. ചിലപ്പോഴൊക്കെ ഞാൻ മെസ്സിക്ക് വേണ്ടി ഇം​ഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. എനിക്ക് മെസ്സിയെ ഇഷ്ടമാണ്. എന്തുകൊണ്ടെന്നാൽ മെസ്സി എപ്പോഴും എന്നെ ബഹുമാനിക്കുകയും അം​ഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ മെസ്സിയെയും ബഹുമാനിക്കുന്നു. എന്നാൽ ഞങ്ങൾ ഒരുമിച്ച് കളിക്കുന്നത്, അത് സംഭവിച്ചേക്കില്ല, അതൊക്കെ ആർക്കറിയാം,’ റൊണാൾഡോ വ്യക്തമാക്കി

Related Posts

വെമ്പായം ബാറിലെ തീവെപ്പ്: തീയിട്ട യുവാവും മരിച്ചു
Kerala

വെമ്പായം ബാറിലെ തീവെപ്പ്: തീയിട്ട യുവാവും മരിച്ചു

July 22, 2026
2
‘തിരഞ്ഞെടുപ്പിനായി കൊണ്ടുവന്ന പണം നേതാക്കൾ തട്ടിയെടുത്തു; 17 ചാക്കുകളിലായി 25 കോടി രൂപയെത്തി’; BJP ക്കെതിരെ തൃശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി
Kerala

‘തിരഞ്ഞെടുപ്പിനായി കൊണ്ടുവന്ന പണം നേതാക്കൾ തട്ടിയെടുത്തു; 17 ചാക്കുകളിലായി 25 കോടി രൂപയെത്തി’; BJP ക്കെതിരെ തൃശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി

July 22, 2026
4
തിരൂർ മിനി സിവിൽ സ്റ്റേഷനുപിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്
Crime

തിരൂർ മിനി സിവിൽ സ്റ്റേഷനുപിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

July 22, 2026
154
‘മോഹൻലാൽ മകളെ രാജ്യദ്രോഹികൾക്ക് സപ്പോർട്ട് ചെയ്യാൻ വിടരുത്’; വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണം
Kerala

‘മോഹൻലാൽ മകളെ രാജ്യദ്രോഹികൾക്ക് സപ്പോർട്ട് ചെയ്യാൻ വിടരുത്’; വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണം

July 22, 2026
221
വിവാഹത്തിന് സമ്മതം നൽകാത്തതിന്റെ പേരിൽ യുവതിയുടെ പിതാവിനെയും സഹോദരനെയും ബന്ദിയാക്കി മർദിച്ച പ്രതികൾ പിടിയിൽ
Crime

വിവാഹത്തിന് സമ്മതം നൽകാത്തതിന്റെ പേരിൽ യുവതിയുടെ പിതാവിനെയും സഹോദരനെയും ബന്ദിയാക്കി മർദിച്ച പ്രതികൾ പിടിയിൽ

July 22, 2026
149
സൂപ്പർ മാർക്കറ്റിൽ നിന്ന് 62 ലക്ഷം കവർന്നു: രണ്ട് മുൻ ജീവനക്കാർ അറസ്റ്റിൽ
Kerala

സൂപ്പർ മാർക്കറ്റിൽ നിന്ന് 62 ലക്ഷം കവർന്നു: രണ്ട് മുൻ ജീവനക്കാർ അറസ്റ്റിൽ

July 22, 2026
144
Next Post
സംശയരോഗം; കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി

സംശയരോഗം; കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി

Recent News

‘തട്ടിപ്പുകൾക്ക് ഒരേയൊരു പരിഹാരം, നീറ്റ് പരീക്ഷ പൂർണമായി റദ്ദാക്കണം’; കേന്ദ്ര സർക്കാരിനെതിരെ എം കെ സ്റ്റാലിൻ

‘തട്ടിപ്പുകൾക്ക് ഒരേയൊരു പരിഹാരം, നീറ്റ് പരീക്ഷ പൂർണമായി റദ്ദാക്കണം’; കേന്ദ്ര സർക്കാരിനെതിരെ എം കെ സ്റ്റാലിൻ

July 22, 2026
20
വെമ്പായം ബാറിലെ തീവെപ്പ്: തീയിട്ട യുവാവും മരിച്ചു

വെമ്പായം ബാറിലെ തീവെപ്പ്: തീയിട്ട യുവാവും മരിച്ചു

July 22, 2026
2
‘തിരഞ്ഞെടുപ്പിനായി കൊണ്ടുവന്ന പണം നേതാക്കൾ തട്ടിയെടുത്തു; 17 ചാക്കുകളിലായി 25 കോടി രൂപയെത്തി’; BJP ക്കെതിരെ തൃശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി

‘തിരഞ്ഞെടുപ്പിനായി കൊണ്ടുവന്ന പണം നേതാക്കൾ തട്ടിയെടുത്തു; 17 ചാക്കുകളിലായി 25 കോടി രൂപയെത്തി’; BJP ക്കെതിരെ തൃശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി

July 22, 2026
4
തിരൂർ മിനി സിവിൽ സ്റ്റേഷനുപിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

തിരൂർ മിനി സിവിൽ സ്റ്റേഷനുപിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

July 22, 2026
154
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025