• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മലയോര മേഖലയില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി

cntv team by cntv team
June 17, 2025
in Kerala
A A
മലയോര മേഖലയില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി
0
SHARES
51
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: മലയോര മേഖലയില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി. പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും വില്‍പ്പനയും പാടില്ലെന്ന് ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. രണ്ട് ലിറ്ററില്‍ താഴെയുളള ശീതളപാനീയ കുപ്പികള്‍ മലയോരങ്ങളില്‍ ഉപയോഗിക്കരുത്. അഞ്ച് ലിറ്ററില്‍ താഴെയുളള വെളളക്കുപ്പികള്‍ ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കോടതിയുടെ ഉത്തരവ് സര്‍ക്കാര്‍ കര്‍ശനമായി നടപ്പാക്കണമെന്നും ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.പ്ലാസ്റ്റിക് നിരോധനത്തിനുളള ഏകോപനം ചീഫ് സെക്രട്ടറിയും തദ്ദേശ സെക്രട്ടറിയും ഉറപ്പാക്കണം. നിരോധിത മേഖലകളില്‍ കുടിവെളള ലഭ്യത ഉറപ്പാക്കുന്നതിന് കിയോസ്‌കുകള്‍ സ്ഥാപിക്കണം. വെളളം കുടിക്കുന്നതിനായി സ്റ്റീല്‍, കോപ്പര്‍ ഗ്ലാസുകള്‍ ഉപയോഗിക്കണം. ജലാശയങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ തടയണം. പ്ലാസ്റ്റിക്കിന് പകരം സമാന്തര സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കണം എന്നിവയാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്.വരുന്ന ഗാന്ധി ജയന്തി ദിനം മുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പരിപാടികളില്‍ പ്ലാസ്റ്റിക് ഉപയോഗത്തിനും വിലക്കുണ്ട്. പരിസ്ഥിതി സംരക്ഷിക്കാന്‍ എല്ലാവര്‍ക്കും ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു.റെയില്‍വെയ്‌ക്കെതിരെയും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു. വന്ദേഭാരത് ട്രെയിനില്‍ വില്‍ക്കുന്ന വെളളത്തിന്റെ കുപ്പികള്‍ തിരുവനന്തപുരത്ത് വേളിയില്‍ ഉപേക്ഷിച്ചെന്നും ഇത് കായലില്‍ മാലിന്യമായി മാറിയെന്നും ഹൈക്കോടതി പറഞ്ഞു. ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ വിമര്‍ശനം.

Related Posts

മാസപ്പടി കേസ്: പിണറായി വിജയൻ, വീണ ടി, ശശിധരൻ കർത്ത എന്നിവർ കുറ്റകരമായ ഗൂഢാലോചന നടത്തി; FIR പുറത്ത്
Kerala

മാസപ്പടി കേസ്: പിണറായി വിജയൻ, വീണ ടി, ശശിധരൻ കർത്ത എന്നിവർ കുറ്റകരമായ ഗൂഢാലോചന നടത്തി; FIR പുറത്ത്

October 12, 2026
40
മിനി കൂപ്പർ അപകടം; സുഹൈൽ സജീവിനെയും നിനവിനെയും കാക്കനാട് ദുർഗുണപരിഹാര പാഠശാലയിലേയ്ക്ക് മാറ്റി
Kerala

മിനി കൂപ്പർ അപകടം; സുഹൈൽ സജീവിനെയും നിനവിനെയും കാക്കനാട് ദുർഗുണപരിഹാര പാഠശാലയിലേയ്ക്ക് മാറ്റി

October 12, 2026
302
ഉച്ചക്ക് ശേഷം വീണ്ടും കുറഞ്ഞ് സ്വർണവില
Business

ഉച്ചക്ക് ശേഷം വീണ്ടും കുറഞ്ഞ് സ്വർണവില

October 12, 2026
233
ഒരു മണിക്കൂറിൽ ഒരു കോടി 61 ലക്ഷം; കേരളത്തിൽ ജയിലർ 2 അഡ്വാൻസ് ബുക്കിങ് കുതിക്കുന്നു; ആഗോള പ്രീ-സെയിൽസ് മുപ്പത് കോടിയിലേക്ക്
Entertainment

ഒരു മണിക്കൂറിൽ ഒരു കോടി 61 ലക്ഷം; കേരളത്തിൽ ജയിലർ 2 അഡ്വാൻസ് ബുക്കിങ് കുതിക്കുന്നു; ആഗോള പ്രീ-സെയിൽസ് മുപ്പത് കോടിയിലേക്ക്

October 12, 2026
8
ഇടവേള കഴിഞ്ഞ് വീണ്ടും ശക്തമായ മഴയെത്തുന്നു; ഈ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
Kerala

ഇടവേള കഴിഞ്ഞ് വീണ്ടും ശക്തമായ മഴയെത്തുന്നു; ഈ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

October 12, 2026
122
സ്‌കൂട്ടറിൽ സ്വകാര്യ ബസിടിച്ച് അപകടം; പന്ത്രണ്ട് വയസുകാരി മരിച്ചു
Kerala

സ്‌കൂട്ടറിൽ സ്വകാര്യ ബസിടിച്ച് അപകടം; പന്ത്രണ്ട് വയസുകാരി മരിച്ചു

October 12, 2026
554
Next Post
യാത്രാ സൗകര്യം നൽകാൻ കഴിയില്ലെങ്കിൽ ടോൾ പിരിക്കരുത്; യാത്രക്കാർക്ക് സുഗമമായ റോഡ് യാത്ര ഉറപ്പാക്കണമെന്ന് ഹൈക്കോടതി

യാത്രാ സൗകര്യം നൽകാൻ കഴിയില്ലെങ്കിൽ ടോൾ പിരിക്കരുത്; യാത്രക്കാർക്ക് സുഗമമായ റോഡ് യാത്ര ഉറപ്പാക്കണമെന്ന് ഹൈക്കോടതി

Recent News

‘എസ്‌ഐആറിൽ ഗുരുതര ക്രമക്കേടുകൾ, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’: സുപ്രിംകോടതിയിൽ ഹരജി നൽകി രാഹുൽ ഗാന്ധി

‘എസ്‌ഐആറിൽ ഗുരുതര ക്രമക്കേടുകൾ, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’: സുപ്രിംകോടതിയിൽ ഹരജി നൽകി രാഹുൽ ഗാന്ധി

October 12, 2026
38
മാസപ്പടി കേസ്: പിണറായി വിജയൻ, വീണ ടി, ശശിധരൻ കർത്ത എന്നിവർ കുറ്റകരമായ ഗൂഢാലോചന നടത്തി; FIR പുറത്ത്

മാസപ്പടി കേസ്: പിണറായി വിജയൻ, വീണ ടി, ശശിധരൻ കർത്ത എന്നിവർ കുറ്റകരമായ ഗൂഢാലോചന നടത്തി; FIR പുറത്ത്

October 12, 2026
40
രാജസ്ഥാനിൽ ബിജെപി മുൻ എംഎൽഎയെ ജനക്കൂട്ടം തല്ലിക്കൊന്നു

രാജസ്ഥാനിൽ ബിജെപി മുൻ എംഎൽഎയെ ജനക്കൂട്ടം തല്ലിക്കൊന്നു

October 12, 2026
232
മിനി കൂപ്പർ അപകടം; സുഹൈൽ സജീവിനെയും നിനവിനെയും കാക്കനാട് ദുർഗുണപരിഹാര പാഠശാലയിലേയ്ക്ക് മാറ്റി

മിനി കൂപ്പർ അപകടം; സുഹൈൽ സജീവിനെയും നിനവിനെയും കാക്കനാട് ദുർഗുണപരിഹാര പാഠശാലയിലേയ്ക്ക് മാറ്റി

October 12, 2026
302
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025