• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home International

കവിളൊട്ടി, ക്ഷീണിതയായി സുനിത വില്യംസ്ആശങ്ക ഉയര്‍ത്തി പുതിയ ചിത്രം

ckmnews by ckmnews
November 7, 2024
in International
A A
കവിളൊട്ടി, ക്ഷീണിതയായി സുനിത വില്യംസ്ആശങ്ക ഉയര്‍ത്തി പുതിയ ചിത്രം
0
SHARES
654
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്യംസിന്‍റെ ആരോഗ്യനിലയില്‍ ആശങ്ക പ്രകടിപ്പിച്ച് ഡോക്ടര്‍മാര്‍. ബഹിരാകാശ നിലയത്തില്‍ നിന്നും പുറത്തുവന്ന ഏറ്റവും പുതിയ ചിത്രങ്ങളില്‍ മുഖം മെലിഞ്ഞ് കവിളുകളൊട്ടി, ക്ഷീണിതയായ നിലയിലാണ് സുനിതയെ കാണുന്നത്. സുദീര്‍ഘമായ ബഹിരാകാശവാസത്തില്‍ സുനിത പൂര്‍ണ ആരോഗ്യവതിയാണെന്ന് കരുതുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പുറത്തുവന്ന ചിത്രത്തില്‍ സന്തോഷവതിയായി പീത്​സ ഉണ്ടാക്കുന്ന സുനിതയെ ആണ് ഒറ്റനോട്ടത്തില്‍ കാണാനാവുക. എന്നാല്‍ വിശദമായി നോക്കിയാല്‍ സുനിതയുടെ മുഖം മെലിഞ്ഞൊട്ടിയിരിക്കുന്നതും മൂക്ക് മാത്രം വല്ലാതെ തള്ളി നില്‍ക്കുന്നതും വ്യക്തമാകും. ഭക്ഷണം വളരെ കുറച്ച് മാത്രം കഴിക്കുന്നതിനെ തുടര്‍ന്നാണ് കവിളുകള്‍ ഇത്തരത്തില്‍ ഒട്ടിപ്പോകുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ബഹിരാകാശത്ത് കഴിയുമ്പോള്‍ ഭൂമിയിലുള്ളപ്പോള്‍ കഴിക്കുന്ന അളവില്‍ ഭക്ഷണം കഴിക്കുക സാധ്യമല്ല. ബഹിരാകാശത്ത് ഗുരുത്വബലമില്ലാത്തതിനാല്‍ ശരീരത്തിന് സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ഊര്‍ജം ആവശ്യമായി വരും. ഊര്‍ജനഷ്ടം ഒഴിവാക്കുന്നതിനായി ബഹിരാകാശ യാത്രികര്‍ പൊതുവേ വളരെ പരിമിതമായ അളവില്‍ മാത്രമാണ് ആഹാരം കഴിക്കുന്നത്. ഭക്ഷണം കുറയ്ക്കുന്നതിന് പുറമെ പേശികളുടെ ആരോഗ്യം നിലനിര്‍ത്താനും എല്ലുകളുടെ സംരക്ഷണത്തിനുമായി ദിവസം രണ്ടര മണിക്കൂറില്‍ കുറയാതെ ഇവര്‍ വ്യായാമവും ചെയ്യും. ഇതെല്ലാം കൂടിച്ചേരുമ്പോള്‍ ശരീരം ക്ഷീണിക്കുക സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ ആരോഗ്യം അപകടാവസ്ഥയിലാണെന്ന് പറയാന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നും ഒക്ടോബര്‍ 29ന് മടങ്ങിയെത്തിയ നാല് ബഹിരാകാശ സഞ്ചാരികളെ കഴിഞ്ഞ ദിവസം വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. തുടര്‍ച്ചയായി 200 ദിവസം ബഹിരാകാശത്ത് കഴിഞ്ഞതിന് പിന്നാലെ ഇവരിലൊരാള്‍ക്ക് കടുത്ത അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. പിന്നാലെ മറ്റുള്ളരെയും ആശുപത്രികളില്‍ നിരീക്ഷണത്തിലേക്ക് മാറ്റുകയായിരുന്നു. സ്പേസ് എക്സ് ഡ്രാഗണ്‍ പേടകത്തില്‍ ഫ്ലോറിഡയിലായിരുന്നു സംഘം ലാന്‍ഡ് ചെയ്തത്. പത്ത് ദിവസത്തെ ദൗത്യത്തിനായി ജൂണില്‍ ബഹിരാകാശത്തേക്ക് പോയ സുനിതയും ബുഷ് വില്‍മോറും സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ബഹിരാകാശ നിലയത്തില്‍ തങ്ങുകയായിരുന്നു. സെപ്റ്റംബറില്‍ സുനിത തന്‍റെ പിറന്നാള്‍ ആഘോഷിച്ചതും ബഹിരാകാശത്താണ്. ഇരുവരും യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ബഹിരാകാശത്തിരുന്ന് വോട്ടും രേഖപ്പെടുത്തി. ഫെബ്രുവരിയില്‍ ഇരുവരെയും തിരികെ ഭൂമിയില്‍ എത്തിക്കുമെന്നാണ് നാസ പറയുന്നത്.

Related Posts

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
387
ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?
International

ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?

September 4, 2026
136
നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു
International

നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു

September 2, 2026
44
ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; കുത്തിയ സ്ത്രീയെ പൊലീസ് വെടിവച്ചുകൊന്നു
International

ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; കുത്തിയ സ്ത്രീയെ പൊലീസ് വെടിവച്ചുകൊന്നു

September 2, 2026
198
നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം
International

നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം

September 1, 2026
9
സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം
International

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

August 12, 2026
163
Next Post
ട്രോളിയുമായുള്ള ചിത്രവുമായി ഗിന്നസ് പക്രു, KPM ഹോട്ടലിൽ അല്ലല്ലോ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ

ട്രോളിയുമായുള്ള ചിത്രവുമായി ഗിന്നസ് പക്രു, KPM ഹോട്ടലിൽ അല്ലല്ലോ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ

Recent News

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
0
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
1
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
0
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025