• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

ലൂസിഫറിനെ വെട്ടി ചന്തു ! ‘തല’യുടെ തേരോട്ടം എന്തായി ? 8ൽ അഞ്ചും മോഹൻലാലിന്; റി റിലീസ് കളക്ഷൻ കണക്ക്

cntv team by cntv team
June 15, 2025
in Entertainment, Kerala
A A
ലൂസിഫറിനെ വെട്ടി ചന്തു ! ‘തല’യുടെ തേരോട്ടം എന്തായി ? 8ൽ അഞ്ചും മോഹൻലാലിന്; റി റിലീസ് കളക്ഷൻ കണക്ക്
0
SHARES
219
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്നത്തെ കാലത്ത് ഒരു സിനിമ റിലീസ് ചെയ്യുക അതിന് മികച്ച പ്രതികരണം ലഭിക്കുക എന്നത് അൽപം ശ്രമകരമായ കാര്യമാണ്. ഈ അവസരത്തിലാണ് വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത സിനിമകൾ വീണ്ടും റി റിലീസ് ചെയ്യുന്നത്. അവയ്ക്ക് എത്രത്തോളം സ്വീകാര്യത ലഭിക്കും എന്നത് ചിലപ്പോൾ പറയാൻ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. എന്നാൽ മലയാളത്തിൽ ആ​ദ്യം റി റിലീസ് ചെയ്ത സ്ഫടികം മുതൽ ഒടുവിൽ റിലീസ് ചെയ്ത ഛോട്ടാ മുംബൈ വരെ വൻ പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്.നിലവിൽ ഒൻപത് മലയാളം സിനിമകളാണ് റി റിലീസ് ചെയ്തത്. ഇതിൽ അഞ്ച് സിനിമകളും മോഹൻലാലിന്റേതാണ്. മറ്റുള്ളവ മമ്മൂട്ടിയുടേതും. ജൂൺ ആറിന് തിയറ്ററുകളിൽ എത്തിയ ഛോട്ടാ മുംബൈ വലിയ ആവേശമാണ് തിയറ്ററുകളിലും ബോക്സ് ഓഫീസിലും സൃഷ്ടിച്ചത്. സിനിമ ഇപ്പോഴും തിയറ്ററുകളിൽ തുടരുന്നുണ്ട്. ഈ അവസരത്തിൽ ഇതുവരെ റി റിലീസ് ചെയ്ത മലയാള സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. ലിസ്റ്റിൽ ഒന്നാമതുള്ളത് ആദ്യ റിലീസ് വേളയിൽ വൻ പരാജയം നേരിട്ട ദേവദൂതൻ ആണ്. 4.25 കോടിയാണ് ദേവദൂതൻ റി റിലീസിലൂടെ നേടിയതെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു.

3.15 കോടി നേടി സ്ഫടികം ആണ് രണ്ടാമത്. മൂന്നാം സ്ഥാനം മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴ് ആണ്. 3.10 കോടിയാണ് ഈ പടം റി റിലീസിൽ നേടിയത്. നാലാം സ്ഥാനത്ത് 2.85 കോടി നേടി ഛോട്ടാ മുംബൈ ആണ്. ഇത് റി റിലീസ് ചെയ്ത് ഏഴ് ദിവസത്തെ മാത്രം കണക്കാണ്. നിലവിൽ ചിത്രത്തിന് ബുക്കിം​ഗ് നടക്കുന്നുണ്ടെങ്കിലും കളക്ഷൻ വിവരങ്ങൾ ട്രാക്കർന്മാർ പുറത്തുവിട്ടിട്ടില്ല. ഒരു വടക്കൻ വീര ​​ഗാഥ, വല്യേട്ടൻ, ആവനാഴി എന്നിവയാണ് ലിസ്റ്റിലുള്ള മമ്മൂട്ടി പടങ്ങൾ. പാലേരി മാണിക്യവും മമ്മൂട്ടിയുടേതായി റി റിലീസ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ റിലീസ് ചെയ്ത പലേരി മാണിക്യം ആദ്യ റിപ്പോർട്ടുകൾ പ്രകാരം ഒരു ലക്ഷത്തിന് താഴെ ആയിരുന്നു കളക്ട് ചെയ്തത്. പിന്നീട് കളക്ഷൻ റിപ്പോർട്ടൊന്നും പുറത്തുവന്നിരുന്നില്ല.

Related Posts

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
111
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
65
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
165
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
216
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
168
Next Post
സ്നേഹബന്ധം ഉപേക്ഷിച്ചു, വൈരാഗ്യം; ഇന്നോവയിൽ വീട്ടിലെത്തി, യുവതിയുടെ അമ്മയെ കയറിപ്പിടിച്ചു, അമ്മാവനെ തല്ലി, പ്രതികൾ പിടിയിൽ

സ്നേഹബന്ധം ഉപേക്ഷിച്ചു, വൈരാഗ്യം; ഇന്നോവയിൽ വീട്ടിലെത്തി, യുവതിയുടെ അമ്മയെ കയറിപ്പിടിച്ചു, അമ്മാവനെ തല്ലി, പ്രതികൾ പിടിയിൽ

Recent News

വിൻഡീസിനെ 14 റൺസിന് കീഴടക്കി ഇന്ത്യ; അവസാനഓവറിൽ ഷമാർ അടിച്ചെടുത്തത് 22 റൺസ്

വിൻഡീസിനെ 14 റൺസിന് കീഴടക്കി ഇന്ത്യ; അവസാനഓവറിൽ ഷമാർ അടിച്ചെടുത്തത് 22 റൺസ്

October 12, 2026
42
നെടുമ്പാശ്ശേരി വാഹനാപകടം; വാഹനമോടിച്ച സുഹൈലിന്റെ സുഹൃത്തും അറസ്റ്റിൽ

നെടുമ്പാശ്ശേരി വാഹനാപകടം; വാഹനമോടിച്ച സുഹൈലിന്റെ സുഹൃത്തും അറസ്റ്റിൽ

October 12, 2026
311
ഇന്ത്യ സഖ്യത്തിന്റെ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ഇന്ത്യ സഖ്യത്തിന്റെ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

October 12, 2026
63
ചരിത്രത്തിലാദ്യം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ കേരളത്തിന്റെ പ്രമേയം; മുഖ്യമന്ത്രി നാളെ നിയമസഭയിൽ അവതരിപ്പിക്കും, എൽഡിഎഫ് പിന്തുണക്കും

ചരിത്രത്തിലാദ്യം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ കേരളത്തിന്റെ പ്രമേയം; മുഖ്യമന്ത്രി നാളെ നിയമസഭയിൽ അവതരിപ്പിക്കും, എൽഡിഎഫ് പിന്തുണക്കും

October 12, 2026
35
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025