• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

അഹമ്മദാബാദ് വിമാനാപകടം; മരിച്ചവരുടെ ആശ്രിതർക്ക് ഇൻഷുറൻസ് തുക പ്രഖ്യാപിച്ചു, ഓരോ കുടുംബത്തിനും 1.5 കോടി രൂപ

cntv team by cntv team
June 13, 2025
in National
A A
അഹമ്മദാബാദ് വിമാനാപകടം; മരിച്ചവരുടെ ആശ്രിതർക്ക് ഇൻഷുറൻസ് തുക പ്രഖ്യാപിച്ചു, ഓരോ കുടുംബത്തിനും 1.5 കോടി രൂപ
0
SHARES
289
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ഇൻഷുറൻസ് തുക പ്രഖ്യാപിച്ചു. 360 കോടി രൂപയാണ് ഇൻഷുറൻസ് തുക. ഇതുപ്രകാരം ഓരോ കുടുംബത്തിനും എയർ ഇന്ത്യ 1.5 കോടി രൂപ നൽകും. ഒരു കോടി രൂപയുടെ സഹായധനം ടാറ്റയും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു അന്താരാഷ്ട്ര വിമാനത്തിൽ അപകടമുണ്ടായി മരണമോ പരിക്കോ ഉണ്ടായാൽ 1999-ലെ മോൺട്രിയൽ കൺവെൻഷൻ ഉടമ്പടിയിൽ നഷ്ടപരിഹാരം നൽകുന്നതിനുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 2009-ൽ ഇന്ത്യയും ഈ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.അതേസമയം, അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അട്ടിമറി സാധ്യത കേന്ദ്ര സർക്കാർ തള്ളി. തകർന്ന വിമാനം ഈ മാസം നിരവധി സർവീസുകൾ നടത്തിയിരുന്നു എന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.വിമാന ദുരന്തത്തിൽ അന്വേഷണത്തിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം വിദ​ഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. നേരത്തെ മൂന്ന് ഏയർ ഇന്ത്യ വിമാനങ്ങളിൽ തകാറ് കണ്ടെത്തിയിരുന്നു. ഡൽഹി ഹൈദരാബാദ് – വിന്റ്ഷീൽഡിന് കേടുപറ്റിയെന്നും ചൂണ്ടിക്കാണിക്കുന്നു. കൊൽക്കത്ത-മുംബൈ വിമാനത്തിൽ ഹൈഡ്രോളിക് ഗിയറിൽ ലീക്കേജ് കണ്ടെത്തി. ചണ്ഡീഗഡ്-ലേ വിമാനത്തിലും ലീക്കേജ് കണ്ടെത്തിയിരുന്നു.വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39-ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം നിമിഷങ്ങൾക്കകമാണ് വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തിൽ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ മലയാളിയായ രഞ്ജിത ഗോപകുമാരൻ നായരും മരിച്ചിരുന്നു. ബ്രിട്ടനിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു രഞ്ജിത. പത്തനംതിട്ട പുല്ലാട് സ്വദേശിയാണ്. മൂന്ന് ദിവസത്തെ അവധിക്ക് നാട്ടിൽ വന്നതിന് ശേഷം ലണ്ടനിലേയ്ക്ക് മടങ്ങുകയായിരുന്നു രഞ്ജിത.അതേസമയം, എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനാപകടം നടന്ന സ്ഥലത്തും അപകടത്തിൽ പരിക്കേറ്റവർ കഴിയുന്ന ആശുപത്രിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി.അപകടം നടന്ന സ്ഥലത്താണ് പ്രധാനമന്ത്രി ആദ്യമെത്തിയത്. ഇതിന് പിന്നാലെയായിരുന്നു പരിക്കേറ്റവർ കഴിയുന്ന ആശുപത്രിയിലെത്തിയത്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുമായും ബന്ധുക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടക്കമുള്ളവർ പങ്കെടുക്കുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തു.

Related Posts

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം; യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു
Crime

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം; യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

August 5, 2026
143
കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”
National

കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”

August 5, 2026
89
‘ജെഇഇ മാതൃകയിൽ രണ്ട് ഘട്ടം’; നീറ്റ് – യുജി പരീക്ഷയിൽ വൻ മാറ്റത്തിനൊരുങ്ങി കേന്ദ്രം
National

‘ജെഇഇ മാതൃകയിൽ രണ്ട് ഘട്ടം’; നീറ്റ് – യുജി പരീക്ഷയിൽ വൻ മാറ്റത്തിനൊരുങ്ങി കേന്ദ്രം

August 5, 2026
38
ഉദയനിധി സ്റ്റാലിനെ ചോദ്യംചെയ്തശേഷം വിട്ടയച്ചു; നടപടി മദ്രാസ് ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെ
National

ഉദയനിധി സ്റ്റാലിനെ ചോദ്യംചെയ്തശേഷം വിട്ടയച്ചു; നടപടി മദ്രാസ് ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെ

August 4, 2026
50
രുചികൂട്ടാൻ കുറുക്കുവഴി; ഓൾഡ് മങ്ക് അടക്കം പ്രമുഖ ബ്രാൻഡുകൾക്ക് പൂട്ടിട്ട് FSSAI
National

രുചികൂട്ടാൻ കുറുക്കുവഴി; ഓൾഡ് മങ്ക് അടക്കം പ്രമുഖ ബ്രാൻഡുകൾക്ക് പൂട്ടിട്ട് FSSAI

August 4, 2026
179
‘സ്ത്രീകളുടെ സൗജന്യ യാത്ര സര്‍ക്കാരിന്റെ ഭിക്ഷയല്ല’; ഗതാഗതമന്ത്രിയുടെ ആധിക്ഷേപ പരാമർശത്തിനെതിരെ ആനി രാജ
Kerala

‘സ്ത്രീകളുടെ സൗജന്യ യാത്ര സര്‍ക്കാരിന്റെ ഭിക്ഷയല്ല’; ഗതാഗതമന്ത്രിയുടെ ആധിക്ഷേപ പരാമർശത്തിനെതിരെ ആനി രാജ

August 4, 2026
89
Next Post
സ്കൂൾ കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനതല എക്‌സിബിഷൻ നടത്തും’: മന്ത്രി വി ശിവൻകുട്ടി

സ്കൂൾ കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനതല എക്‌സിബിഷൻ നടത്തും’: മന്ത്രി വി ശിവൻകുട്ടി

Recent News

എടപ്പാള്‍ പൊറൂക്കരയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ‘മൂന്ന് പേര്‍ക്ക് പരിക്ക്

എടപ്പാള്‍ പൊറൂക്കരയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ‘മൂന്ന് പേര്‍ക്ക് പരിക്ക്

August 5, 2026
1k
‘ചിലരെ രഹസ്യമായി കാണേണ്ടിവരും, അങ്ങോട്ട് ചെന്നും കാണേണ്ടി വരും’; പറഞ്ഞത് വീണ്ടും മാറ്റി മുഖ്യമന്ത്രി

‘ചിലരെ രഹസ്യമായി കാണേണ്ടിവരും, അങ്ങോട്ട് ചെന്നും കാണേണ്ടി വരും’; പറഞ്ഞത് വീണ്ടും മാറ്റി മുഖ്യമന്ത്രി

August 5, 2026
52
പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം; യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം; യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

August 5, 2026
143
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്‌നാട്; ബജറ്റിൽ കേരളത്തെ ആശങ്കയിലാക്കി പ്രഖ്യാപനം

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്‌നാട്; ബജറ്റിൽ കേരളത്തെ ആശങ്കയിലാക്കി പ്രഖ്യാപനം

August 5, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025