• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സ്കൂൾ കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനതല എക്‌സിബിഷൻ നടത്തും’: മന്ത്രി വി ശിവൻകുട്ടി

cntv team by cntv team
June 13, 2025
in Kerala
A A
സ്കൂൾ കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനതല എക്‌സിബിഷൻ നടത്തും’: മന്ത്രി വി ശിവൻകുട്ടി
0
SHARES
24
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സ്കൂൾ കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനതല എക്‌സിബിഷൻ നടത്തുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായുള്ള പുസ്തക പ്രകാശനം പട്ടം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. പുസ്തക വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുന്നത്‌ സർക്കാരിന്റെ സജീവ പരിഗണനയിലാണ്.സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, പൊലീസ് തുടങ്ങി സമൂഹത്തിലെ വിവിധ ഘടകങ്ങളേയും വകുപ്പുകളെയും കൂട്ടിച്ചേർത്ത് ഒരു സമഗ്ര പരിപാടി തയ്യാറാക്കിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ് പാഠ്യപദ്ധതി പരിഷ്കരിച്ചപ്പോൾ ലഹരിക്കെതിരായ ബോധവൽക്കരണ പാഠങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അധ്യയന വർഷത്തിന്റെ പ്രാരംഭത്തിൽ തന്നെ പൗരബോധം ഉളവാക്കുന്ന വിഷയങ്ങളെ മുൻനിർത്തി ദിവസവും ഓരോ മണിക്കൂർ എന്ന നിലയിൽ കുട്ടികൾക്ക് പ്രവർത്തനാധിഷ്ഠിത ക്ലാസുകൾ നൽകിവരുന്നുണ്ട്. അവധിക്കാല അധ്യാപക പരിശീലനം, മോഡ്യൂളുകൾ, എസ് ഒ പി എന്നിവ പരിഗണിച്ച് പ്രാഥമിക കൗൺസിലർമാരായി അധ്യാപകർക്ക് പരിശീലനം നൽകി.രക്ഷിതാക്കൾക്കും പ്രത്യേക കൈപുസ്തകങ്ങളും പരിശീലനവും നൽകി ബന്ധം ശക്തമാക്കിയിട്ടുണ്ട്. പ്രഹരി ക്ലബ്‌, ജാഗ്രത ബ്രിഗേഡ് എന്നിങ്ങനെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയുള്ള സംരംഭങ്ങൾ നടപ്പിൽ വരുത്തി. ഈ അക്കാദമിക വർഷം സ്കൂൾ അംബാസിഡർമാരും പിയർ‑ഗ്രൂപ്പ് ലീഡർമാരും സജീവമായി പ്രവർത്തനം നടത്തും. സുംബ പോലുള്ള ശാരീരിക ആരോഗ്യ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആന്റി ‑നാർക്കോട്ടിക് ക്ലബ്‌, എൻ എസ് എസ്, എൻ സി സി തുടങ്ങിയവയിലൂടെയും സംരംഭങ്ങൾ സംഘടിപ്പിച്ചു. എക്‌സൈസ്, പൊലീസ് തുടങ്ങിയ എൻഫോഴ്സ്മെന്റ് ഏജൻസികളുടെ സഹായവും തേടുന്നുണ്ട്.സർക്കാർ “ലഹരിമുക്ത കേരളം” എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി, വിദ്യാർത്ഥികളിൽ ലഹരിയുടെ ദോഷങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന മാർഗരേഖകളും പുസ്തകങ്ങളും തയ്യാറാക്കി, ഇതിനു പിന്തുണ നൽകുന്ന വിശദമായ അധ്യാപന, ബോധവൽക്കരണ, സാമൂഹ്യ ബന്ധപരിപാടികളും നിയമാനുസൃത സേവന സംവിധാനങ്ങളും സ്കൂൾ തലത്തിൽ നടപ്പാക്കുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായും നല്ലൊരു നാളെക്കായി നമുക്കേവർക്കും ഒരുമിച്ച് പ്രവർത്തിക്കാമെന്നും മന്ത്രി അറിയിച്ചു.കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന ഡോ. അരുൺ ബി. നായരുടെ “മനസ്സും ആസക്തികളും” സി. രാമസ്വാമി ചെട്ടിയാരുടെ “ലഹരിയിൽ നിന്നും കുട്ടികളെ മോചിപ്പിക്കാം” എന്നീ പുസ്തകങ്ങൾ ആണ് പ്രകാശനം ചെയ്തത്‌. പൊതുവിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് പുസ്തകങ്ങൾ ഏറ്റുവാങ്ങി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് ഡയറക്ടർ ഡോ. എം. സത്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റൻ്റ് ഡയറക്ടര്‍ സുജ ചന്ദ്ര പുസ്തകം പരിചയപ്പെടുത്തി. അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ, വൈസ് പ്രിന്‍സിപ്പല്‍ റെജി ലൂക്കോസ് എന്നിവര്‍ സംബന്ധിച്ചു. പ്രിന്‍സിപ്പല്‍ ഫാ. നെല്‍സണ്‍ പി സ്വാഗതവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫീസര്‍ ദീപ്തി കെ. ആര്‍. നന്ദിയും അറിയിച്ചു.

Related Posts

മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് അപകടം; 19 കാരന് ദാരുണാന്ത്യം
Kerala

മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് അപകടം; 19 കാരന് ദാരുണാന്ത്യം

September 29, 2026
75
മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം
Business

വീണ്ടും ഇടിഞ്ഞ് സ്വര്‍ണം; ഈ മാസത്തെ താഴ്ന്ന നിരക്കില്‍

September 29, 2026
76

20
‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, അവർ നിരീശ്വരവാദികളെ പിന്തുടരുന്നു; ഗൈഡ് ചെയ്യാൻ സമുദായത്തിന് കഴിയുന്നില്ല’: കെ എം ഷാജി
Kerala

‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, അവർ നിരീശ്വരവാദികളെ പിന്തുടരുന്നു; ഗൈഡ് ചെയ്യാൻ സമുദായത്തിന് കഴിയുന്നില്ല’: കെ എം ഷാജി

September 29, 2026
62
വീട്ടുവളപ്പിൽ ചിതയൊരുക്കി കിടന്നു, തിന്നറൊഴിച്ച് സ്വയം തീകൊളുത്തി; മരണത്തിൽ കേസെടുത്ത് പോലീസ്
Kerala

വീട്ടുവളപ്പിൽ ചിതയൊരുക്കി കിടന്നു, തിന്നറൊഴിച്ച് സ്വയം തീകൊളുത്തി; മരണത്തിൽ കേസെടുത്ത് പോലീസ്

September 29, 2026
158
സംസ്ഥാനത്ത് മഴ തുടരും; നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് മഴ തുടരും; നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

September 29, 2026
19
Next Post
ഇടുക്കിയിൽ കാട്ടാന ആക്രമണം, വനവിഭവം ശേഖരിക്കാൻ പോയ സ്‌ത്രീ കൊല്ലപ്പെട്ടു

ഇടുക്കിയിൽ കാട്ടാന ആക്രമണം, വനവിഭവം ശേഖരിക്കാൻ പോയ സ്‌ത്രീ കൊല്ലപ്പെട്ടു

Recent News

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയണം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കടുത്ത മുന്നറിയിപ്പ്

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയണം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കടുത്ത മുന്നറിയിപ്പ്

September 29, 2026
14
മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് അപകടം; 19 കാരന് ദാരുണാന്ത്യം

മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് അപകടം; 19 കാരന് ദാരുണാന്ത്യം

September 29, 2026
75
മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

വീണ്ടും ഇടിഞ്ഞ് സ്വര്‍ണം; ഈ മാസത്തെ താഴ്ന്ന നിരക്കില്‍

September 29, 2026
76
മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

September 29, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025