കേരളത്തിൻ്റെ സാംസ്കാരിക – വിദ്യാഭ്യാസരംഗത്തെ നിറസാന്നിധ്യമായിരുന്ന പി.ചിത്രൻ നമ്പൂതിരിപ്പാടിൻ്റെ സ്മരണ ശാശ്വതമായി നിലനിർത്തുന്നതിനായി തൃശൂർ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന “പത്മശ്രീ പി.ചിത്രൻ നമ്പൂതിരിപ്പാട് സ്മൃതി കേന്ദ്ര സമിതി” യുടെ ആഭിമുഖ്യത്തിൽ നൽകുന്ന ചിത്രൻ നമ്പൂതിരിപ്പാട് പുരസ്കാരം,ചിത്രൻ നമ്പൂതിരിപ്പാടിൻ്റെ ശിഷ്യനും സഹപ്രവർത്തകനും സന്തത സഹചാരിയുമായിരുന്ന കലാ- സാംസ്കാരിക പ്രവർത്തകനും റിട്ടയേർഡ് അധ്യാപകനുമായ സി. ശിവശങ്കരൻ മാസ്റ്റർക്ക്.ആലങ്കോട് ലീലാകൃഷ്ണൻ ചെയർമാനും ഡോ:എം.ആർ. സുരേന്ദ്രൻ,എൻ.വേണുഗോപാലൻ,അഡ്വ: ഇ. രാജൻ, അടാട്ട് വാസുദേവൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.ചിത്രൻ നമ്പൂതിരിപ്പാടിൻ്റെ ചരമവാർഷിക ദിനമായ ജൂൺ 27 ന് 3 മണിക്ക് തൃശൂർ ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.