• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, April 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അര നൂറ്റാണ്ടിലേറെയായി പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സയും മരുന്നും നൽകുന്ന ‘പത്ത് രൂപാ ഡോക്ടര്‍’ ഇനി ഓർമ

cntv team by cntv team
June 9, 2025
in UPDATES
A A
അര നൂറ്റാണ്ടിലേറെയായി പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സയും മരുന്നും നൽകുന്ന ‘പത്ത് രൂപാ ഡോക്ടര്‍’ ഇനി ഓർമ
0
SHARES
7
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

‘പത്ത് രൂപാ ഡോക്ടര്‍’ എന്ന് അറിയപ്പെട്ടിരുന്ന ഡോ. ടിഎ കനഗരത്തിനം(96) തമിഴ്ടാട്ടിലെ തഞ്ചാവൂരിലെ പട്ടുകോട്ടൈയില്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് അന്ത്യം. കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി അദ്ദേഹം കിടപ്പിലായിരുന്നു. ശ്രീനിവാസപുരം സ്വദേശിയാണ്.
1950കളിലാണ് അദ്ദേഹം ആരോഗ്യരംഗത്തേക്ക് എത്തിയത്. 1960കളില്‍ പെരിയ തെരുവില്‍ ഒരു ക്ലിനിക്ക് സ്ഥാപിച്ചു. ഗൈനക്കോളജിസ്റ്റായിരുന്ന അദ്ദേഹം രണ്ട് രൂപയാണ് ഫീസായി ഈടാക്കിയിരുന്നത്. ഇത് പിന്നീട് അഞ്ച് രൂപയായി ഉയര്‍ത്തി. പിന്നീട് 1990 മുതല്‍ 10 രൂപയായിരുന്നു രോഗികളില്‍ നിന്ന് ഫീസായി ഈടാക്കിയിരുന്നത്.
തന്റെ കരിയറിലുടനീളം ആയിരക്കണക്കിന് പ്രസവം ഡോക്ടർ എടുത്തതായി പട്ടുക്കോട്ട സ്വദേശിയും പ്രഥമാധ്യാപകനുമായിരുന്ന എന്‍ സെല്‍വം ‘എന്‍ വെര്‍ഗല്‍. വിഴുതുഗള്‍’ എന്ന പേരില്‍ ഡോക്ടറെക്കുറിച്ച് എഴുതിയ പുസ്തകത്തില്‍ പറയുന്നു. താലൂക്കിലും പരിസരത്തുമുള്ള 50ല്‍ പരം ഗ്രാമങ്ങളില്‍ നിന്നുള്ള രോഗികള്‍ അദ്ദേഹത്തിന്റെ പക്കല്‍ നിന്ന് സേവനം നേടിയിട്ടു്ണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

”അതിദരിദ്രരായ ആളുകള്‍ക്ക് സൗജന്യ ചികിത്സയും മരുന്നും അദ്ദേഹം നല്‍കിയിരുന്നു. ഒരു സേവനം എന്ന നിലയിലാണ് അദ്ദേഹം ആശുപത്രി നടത്തിയിരുന്നത്. ദരിദ്ര പശ്ചാത്തലത്തില്‍ നിന്നുള്ളവര്‍ക്ക് സൗജന്യമായി മരുന്നുകള്‍ പോലും നല്‍കി. വെറും പത്തുരൂപ മാത്രമായിരുന്നു അദ്ദേഹം ഫീസായി ഈടാക്കിയിരുന്നത്. സുഖപ്രസവം കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹത്തിന് മികച്ച പരിചയസമ്പത്തുണ്ടായിരുന്നു. അതിനാല്‍ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരാണ് അദ്ദേഹത്തിന്റെ അടുക്കല്‍ ചികിത്സയ്ക്കായി എത്തിയിരുന്നത്,” സെല്‍വന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. കോവിഡ് കാലത്ത് തന്റെ ആശുപത്രിയോട് ചേര്‍ന്ന് സ്ഥിതി ചെയ്തിരുന്ന വാണിജ്യസമുച്ചയത്തിന്റെ ഒന്‍പത് ലക്ഷത്തോളം രൂപയുടെ വാടക അദ്ദേഹം എഴുതിത്തള്ളിയിരുന്നു. ഇതും മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഭാര്യയും നാലുമക്കളുമാണ് ഡോ. ടി എ കനഗരത്തിനത്തിനുള്ളത്.

Related Posts

അധികാരം യുഡിഎഫിനെന്ന് എക്സിറ്റ്പോളുകൾ, എൽഡിഎഫിന് 65-ൽ താഴെ; എൻഡിഎ അക്കൗണ്ട് തുറക്കുമെന്നും പ്രവചനം
UPDATES

അധികാരം യുഡിഎഫിനെന്ന് എക്സിറ്റ്പോളുകൾ, എൽഡിഎഫിന് 65-ൽ താഴെ; എൻഡിഎ അക്കൗണ്ട് തുറക്കുമെന്നും പ്രവചനം

April 29, 2026
136
കരിപ്പൂരില്‍ യുവാവ് മരിച്ചത് സൂര്യാഘാതമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; മരിച്ചത് പുളിയംപറമ്പ് സ്വദേശി സൈനുല്‍ ആബിദ്
UPDATES

കരിപ്പൂരില്‍ യുവാവ് മരിച്ചത് സൂര്യാഘാതമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; മരിച്ചത് പുളിയംപറമ്പ് സ്വദേശി സൈനുല്‍ ആബിദ്

April 29, 2026
95
ശക്തമായ വേനല്‍ മഴ; ബെംഗളൂരു ബൗറിങ് ആശുപത്രിക്ക് സമീപം മതിലിടിഞ്ഞ് 7 പേര്‍ മരിച്ചു; മരിച്ചവരില്‍ രണ്ട് മലയാളികളും
UPDATES

ശക്തമായ വേനല്‍ മഴ; ബെംഗളൂരു ബൗറിങ് ആശുപത്രിക്ക് സമീപം മതിലിടിഞ്ഞ് 7 പേര്‍ മരിച്ചു; മരിച്ചവരില്‍ രണ്ട് മലയാളികളും

April 29, 2026
290
ഹർത്താൽ ദിനത്തിൽ കാൻസർ രോഗിയെ തടഞ്ഞുവെച്ചു; CSDS നേതാവ് റിമാൻഡിൽ, വധശ്രമം ഉൾപ്പെടെ ചുമത്തി ജയിലിലേക്ക്
UPDATES

ഹർത്താൽ ദിനത്തിൽ കാൻസർ രോഗിയെ തടഞ്ഞുവെച്ചു; CSDS നേതാവ് റിമാൻഡിൽ, വധശ്രമം ഉൾപ്പെടെ ചുമത്തി ജയിലിലേക്ക്

April 29, 2026
52
ചെറവല്ലൂർ തെക്കുമുറി ചൂണ്ടപറമ്പിൽ മുഹമ്മദ് നിര്യാതനായി
UPDATES

ചെറവല്ലൂർ തെക്കുമുറി ചൂണ്ടപറമ്പിൽ മുഹമ്മദ് നിര്യാതനായി

April 29, 2026
80
പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് വില്‍പ്പന നടത്തിയെന്ന കേസ്; പ്രതി അറസ്റ്റില്‍
UPDATES

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് വില്‍പ്പന നടത്തിയെന്ന കേസ്; പ്രതി അറസ്റ്റില്‍

April 29, 2026
217
Next Post
പാർട്ടി പതാകയും ചിഹ്നവും ദുരുപയോഗം ചെയ്യുന്നു; പി വി അൻവറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

പാർട്ടി പതാകയും ചിഹ്നവും ദുരുപയോഗം ചെയ്യുന്നു; പി വി അൻവറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Recent News

അധികാരം യുഡിഎഫിനെന്ന് എക്സിറ്റ്പോളുകൾ, എൽഡിഎഫിന് 65-ൽ താഴെ; എൻഡിഎ അക്കൗണ്ട് തുറക്കുമെന്നും പ്രവചനം

അധികാരം യുഡിഎഫിനെന്ന് എക്സിറ്റ്പോളുകൾ, എൽഡിഎഫിന് 65-ൽ താഴെ; എൻഡിഎ അക്കൗണ്ട് തുറക്കുമെന്നും പ്രവചനം

April 29, 2026
136
കരിപ്പൂരില്‍ യുവാവ് മരിച്ചത് സൂര്യാഘാതമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; മരിച്ചത് പുളിയംപറമ്പ് സ്വദേശി സൈനുല്‍ ആബിദ്

കരിപ്പൂരില്‍ യുവാവ് മരിച്ചത് സൂര്യാഘാതമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; മരിച്ചത് പുളിയംപറമ്പ് സ്വദേശി സൈനുല്‍ ആബിദ്

April 29, 2026
95
ശക്തമായ വേനല്‍ മഴ; ബെംഗളൂരു ബൗറിങ് ആശുപത്രിക്ക് സമീപം മതിലിടിഞ്ഞ് 7 പേര്‍ മരിച്ചു; മരിച്ചവരില്‍ രണ്ട് മലയാളികളും

ശക്തമായ വേനല്‍ മഴ; ബെംഗളൂരു ബൗറിങ് ആശുപത്രിക്ക് സമീപം മതിലിടിഞ്ഞ് 7 പേര്‍ മരിച്ചു; മരിച്ചവരില്‍ രണ്ട് മലയാളികളും

April 29, 2026
290
ഹർത്താൽ ദിനത്തിൽ കാൻസർ രോഗിയെ തടഞ്ഞുവെച്ചു; CSDS നേതാവ് റിമാൻഡിൽ, വധശ്രമം ഉൾപ്പെടെ ചുമത്തി ജയിലിലേക്ക്

ഹർത്താൽ ദിനത്തിൽ കാൻസർ രോഗിയെ തടഞ്ഞുവെച്ചു; CSDS നേതാവ് റിമാൻഡിൽ, വധശ്രമം ഉൾപ്പെടെ ചുമത്തി ജയിലിലേക്ക്

April 29, 2026
52
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025