ചങ്ങരംകുളം:പെരുമുക്ക് എ എം എൽ പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സമുചിതമായി നടന്നു.പ്രധാനധ്യാപിക ശാരി എ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തുകൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു. പി ടി എ പ്രസിഡണ്ട് വി വി കരുണാകരന്റെ നേതൃത്വത്തിൽ സ്കൂളിൽ വൃക്ഷതൈ നട്ടു.പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസിനുശേഷം കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടക്കുകയും വിജയികൾക്കുള്ള സമ്മാനദാനം നടത്തുകയും ചെയ്തു.