തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി ഹിമേന്ദ്രനാഥിന് ടെലികോമിലേക്ക് മാറ്റം. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി വിയു കുര്യാക്കോസ് എറണാകുളം സ്പെഷ്യൽ ബ്രാഞ്ച് എസ്പിയാകും. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി കെകെ മൊയ്ദീൻകുട്ടി പൊലീസ് അക്കാദമിയിൽ അസിസ്റ്റന്റ് ഡയറക്ടറാകും. എംഎസ്പി കമാന്റൻഡ് ആയി കെ സലീമിനെ നിയമിച്ചു. കഴിഞ്ഞ മാസവും പൊലീസ് തലപ്പത്ത് അഴിച്ചുപണി നടന്നിരുന്നു.