• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

പ്രചോദനമായത് സൂപ്പര്‍ഹിറ്റ് പ്രണയ ചിത്രം; രണ്ടാം വിവാഹം ആദ്യ ഭാര്യയെ കാമുകിയുമായി ചേര്‍ന്ന് തീര്‍ത്ത കേസില്‍ ജാമ്യത്തിലിറങ്ങി

cntv team by cntv team
June 5, 2025
in Crime, Highlights
A A
പ്രചോദനമായത് സൂപ്പര്‍ഹിറ്റ് പ്രണയ ചിത്രം; രണ്ടാം വിവാഹം ആദ്യ ഭാര്യയെ കാമുകിയുമായി ചേര്‍ന്ന് തീര്‍ത്ത കേസില്‍ ജാമ്യത്തിലിറങ്ങി
0
SHARES
902
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂര്‍: പടിയൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കൊടുംക്രിമിനല്‍. തൃശൂര്‍ പടിയൂരില്‍ രേഖ (43), അമ്മ മണി (74) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ സമീപത്തുനിന്ന് രേഖയ്ക്കെതിരേ മോശം പരാമര്‍ശങ്ങളടങ്ങിയ ഒരു കത്തും ചില ചിത്രങ്ങളും ലഭിച്ചിരുന്നു. രേഖയുടെ ഭര്‍ത്താവായ പ്രേംകുമാറിനെ കാണാതായതോടെ ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.പ്രേംകുമാര്‍ (46) ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് ഇയാള്‍ തൃശൂര്‍ സ്വദേശിയായ രേഖയെ വിവാഹം ചെയ്തത്. പ്രതിയുടെ വിവാഹങ്ങളും അവിഹിത ബന്ധവും മറ്റും സൂപ്പര്‍ഹിറ്റ് തമിഴ് പ്രണയ ചിത്രം ’96’ മോഡലിലാണ്. ചേര്‍ത്തല സ്വദേശിയായ വിദ്യയെ ആണ് പ്രേംകുമാര്‍ ആദ്യം വിവാഹം കഴിച്ചത്. എന്നാല്‍ ഇത് വിദ്യയുടെ രണ്ടാം വിവാഹമായിരുന്നു. പ്രേമിനെ വിവാഹം ചെയ്തതോടെ യുവതി ചേര്‍ത്തലയിലെ ബന്ധുക്കളില്‍ നിന്ന് അകന്നു.

പ്രേംകുമാറും ഭാര്യ വിദ്യയും ഇവരുടെ മകനും പിന്നീട് എറണാകുളം ഉദയംപേരൂരിലാണ് താമസിച്ചിരുന്നത്. ഇതിനിടെയാണ് തിരുവനന്തപുരം സ്വദേശിയായ സുനിത ബേബി എന്ന യുവതിയുമായി പ്രേംകുമാര്‍ പ്രണയത്തിലായത്. സുനിത ഇയാളുടെ കോളേജിലെ സഹപാഠിയായിരുന്നു. ഒരു റീയൂണിയന്‍ പരിപാടിയില്‍ വച്ച് വീണ്ടും കണ്ടുമുട്ടുകയും തുടര്‍ന്ന് ആ ബന്ധം വളരുകയുമായിരുന്നു. പ്രണയം ശക്തമായതോടെ ഒരുമിച്ചുജീവിക്കാനും അതിനായി വിദ്യയെ ഒഴിവാക്കാനും ഇരുവരും തീരുമാനിച്ചു.

വിദ്യയെ കൊലപ്പെടുത്തുന്നതിന് മുന്നോടിയായി കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറുകയായിരുന്നു. തിരുവനന്തപുരത്തെ ഒരു ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്രണ്ടായിരുന്നു സുനിത. പിന്നീട് ഭര്‍ത്താവിനേയും കുട്ടികളേയും ഉപേക്ഷിച്ച് സുനിത പ്രേംകുമാറിനൊപ്പം തിരുവനന്തപുരം പേയാടുള്ള ഒരു വില്ലയിലേക്ക് താമസം മാറിയിരുന്നു. ഈ ബന്ധത്തെച്ചൊല്ലി രണ്ട് വീട്ടിലും പ്രശ്‌നങ്ങളും പതിവായി.

തിരുവനന്തപുരത്ത് വിദ്യയെ ഒരു അപകടത്തില്‍ പരിക്കേറ്റതിന്റെ ചികിത്സയ്ക്കായി എത്തിച്ച ശേഷം മദ്യം നല്‍കി ബോധരഹിതയാക്കി കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം പ്രേംകുമാറും സുനിതയും വിദ്യയുടെ മൃതദേഹവുമായി കാറില്‍ തിരുനെല്‍വേലി ഭാഗത്തേക്കാണ് പോയത്. യാത്രയ്ക്കിടെ സംശയം തോന്നാതിരിക്കാന്‍ കാറിന്റെ പിന്‍സീറ്റില്‍ ഒരാള്‍ ഇരിക്കുന്നത് പോലെയാണ് മൃതദേഹംവെച്ചിരുന്നത്. മൃതദേഹം മറിയാതിരിക്കാനും സംശയം തോന്നാതിരിക്കാനും സുനിത മൃതദേഹത്തിന്റെ തോളില്‍കൈയിട്ടാണ് തിരുനെല്‍വേലി വരെ യാത്രചെയ്തത്.

Related Posts

നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയം; വീടിന് സമീപത്തുനിന്ന് 2 മൃതദേഹങ്ങൾ കണ്ടെത്തി
Crime

നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയം; വീടിന് സമീപത്തുനിന്ന് 2 മൃതദേഹങ്ങൾ കണ്ടെത്തി

April 27, 2026
246
മകളെ കൊന്ന് ജയിലിൽ പോയ യുവാവിനായി പിതാവ് കാത്തിരുന്നു, 5 മാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതും 29 കാരനെ വെട്ടിക്കൊന്നു
Crime

മകളെ കൊന്ന് ജയിലിൽ പോയ യുവാവിനായി പിതാവ് കാത്തിരുന്നു, 5 മാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതും 29 കാരനെ വെട്ടിക്കൊന്നു

April 27, 2026
514
കോളേജ് പരിസരത്തുനിന്ന് MDMAയുമായി യുവതിയെ എക്സൈസ് പിടികൂടി
Crime

കോളേജ് പരിസരത്തുനിന്ന് MDMAയുമായി യുവതിയെ എക്സൈസ് പിടികൂടി

April 25, 2026
301
മൂന്നരക്കോടിരൂപ വിലവരുന്ന മെത്താഫെറ്റമിനും എം.ഡി.എം.എ.യുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും കൂട്ടാളിയും പിടിയിൽ
Crime

മൂന്നരക്കോടിരൂപ വിലവരുന്ന മെത്താഫെറ്റമിനും എം.ഡി.എം.എ.യുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും കൂട്ടാളിയും പിടിയിൽ

April 24, 2026
522
കുടുംബവഴക്ക്: പ്രഷർകുക്കർ കൊണ്ട് ഭാര്യയുടെ തലക്കടിച്ച് പരിക്കേൽപ്പിച്ചു, 70-കാരൻ അറസ്റ്റിൽ
Crime

കുടുംബവഴക്ക്: പ്രഷർകുക്കർ കൊണ്ട് ഭാര്യയുടെ തലക്കടിച്ച് പരിക്കേൽപ്പിച്ചു, 70-കാരൻ അറസ്റ്റിൽ

April 24, 2026
375
കോഴിക്കോട്ട് എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ; പിടിയിലായത് അപ്പാർട്ട്മെന്റിൽ നിന്ന്
Crime

കോഴിക്കോട്ട് എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ; പിടിയിലായത് അപ്പാർട്ട്മെന്റിൽ നിന്ന്

April 23, 2026
913
Next Post
ഭാര്യയുടെ നഗ്നചിത്രങ്ങൾ കൈവശമുണ്ടെന്ന് യുവാവ്, ഭർത്താവിന് ഫോൺകോളെത്തി; ഒടുവിൽ സംഭവിച്ചത്

ഭാര്യയുടെ നഗ്നചിത്രങ്ങൾ കൈവശമുണ്ടെന്ന് യുവാവ്, ഭർത്താവിന് ഫോൺകോളെത്തി; ഒടുവിൽ സംഭവിച്ചത്

Recent News

തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകടം: പൊള്ളലേറ്റ് മരിച്ച എടപ്പാള്‍ സ്വദേശി ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു

തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകടം: പൊള്ളലേറ്റ് മരിച്ച എടപ്പാള്‍ സ്വദേശി ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു

April 27, 2026
186
‘നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി’; ബിഗ്  ബോസ്  താരം ഷിയാസ്  കരീമിനെതിരെ ലെെംഗിക ചൂഷണ പരാതിയുമായി യുവതി

‘നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി’; ബിഗ്  ബോസ്  താരം ഷിയാസ്  കരീമിനെതിരെ ലെെംഗിക ചൂഷണ പരാതിയുമായി യുവതി

April 27, 2026
205
തൃശൂർ പൂരത്തിന് പരിസമാപ്‌തി; തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു, അടുത്ത പൂരം 2027 ഏപ്രിൽ 17ന്

തൃശൂർ പൂരത്തിന് പരിസമാപ്‌തി; തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു, അടുത്ത പൂരം 2027 ഏപ്രിൽ 17ന്

April 27, 2026
43
സംസ്ഥാനത്ത് വേനൽ മഴ എത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വേനൽ മഴ എത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

April 27, 2026
124
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025