• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കെഎസ്ആർടിസിക്ക് ജോസേട്ടന്റെ വക ഒരു ബസ്; 40 ലക്ഷം രൂപ നൽകി അങ്കമാലി സ്വദേശി, ചരിത്രത്തിലാദ്യം

cntv team by cntv team
September 23, 2026
in Kerala
A A
കെഎസ്ആർടിസിക്ക് ജോസേട്ടന്റെ വക ഒരു ബസ്; 40 ലക്ഷം രൂപ നൽകി അങ്കമാലി സ്വദേശി, ചരിത്രത്തിലാദ്യം
0
SHARES
443
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ബസ് വാങ്ങാനായി 40 ലക്ഷം രൂപ സംഭാവന നൽകി അങ്കമാലി മുക്കന്നൂർ സ്വദേശി ജോസ്. ചരിത്രത്തിലാദ്യമായാണ് കേരളാ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് ഒരു സ്വകാര്യ വ്യക്തി ബസ് വാങ്ങി നൽകുന്നത്. ഇന്ന് മന്ത്രിസഭാ യോ​ഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ലളിതമായ ചടങ്ങിൽ 40 ലക്ഷം രൂപയുടെ ചെക്ക് ജോസ് മുഖ്യമന്ത്രി വി ഡി സതീശന് കൈമാറി.ഇതൊരു നല്ല കൈനീട്ടമാകട്ടെയെന്നും കൂടുതൽ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകാൻ ഇടവരട്ടെയെന്നും പറഞ്ഞാണ് മുഖ്യമന്ത്രി ചെക്ക് ഏറ്റുവാങ്ങി ​ഗതാ​ഗത മന്ത്രി സി പി ജോണിന് കൈമാറിയത്. ജോസേട്ടന്റെ തീരുമാനം മാതൃകാപരമാണെന്ന് മന്ത്രി റോജി എം ജോൺ പറഞ്ഞു. മന്ത്രി റോജി എം ജോണിന്റെ മണ്ഡലത്തിൽ ഹീമാൻ ഓട്ടോ റോബോ പാർക്ക് എന്ന കമ്പനി നടത്തുന്നയാളാണ് ജോസ്. കെഎസ്ആർടിസിയെ പിന്തുണച്ച് ജനങ്ങൾ രം​ഗത്തുവരണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ട് ബസ് വാങ്ങി നൽകാൻ തീരുമാനിച്ച ജോസ് ഇക്കാര്യം ആദ്യം അറിയിച്ചത് മന്ത്രി റോജി എം ജോണിനെയാണ്. ചൊവ്വാഴ്ച ​മന്ത്രി സി പി ജോണിനെ കണ്ടപ്പോൾ റോജി എം ജോൺ ഇക്കാര്യം പറയുകയും ജോസേട്ടനെ നേരിട്ട് വിളിച്ച് തുക കൈമാറാമെന്ന് അറിയിക്കുകയുമായിരുന്നു.താൻ നൽകുന്ന ബസ് അങ്കമാലി ഡിപ്പോയിൽ നിന്ന് സർവീസ് നടത്തണമെന്നത് മാത്രമാണ് ജോസേട്ടന്റെ ഡിമാന്റ്. അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന രീതിയിൽ റൂട്ട് വേണമെന്നും അദ്ദേഹം ​ഗതാ​ഗത മന്ത്രിയോട് ആവശ്യപ്പെട്ടു. അതേആവശ്യം റോജി എം ജോണും ഉന്നയിച്ചു. ജോസ് പറയുന്ന റൂട്ടിൽ ബസ് സർവീസ് നടത്തുന്ന കാര്യത്തിൽ ​ഗതാ​ഗത മന്ത്രി ഉറപ്പുനൽകി.കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് നേരത്തെ കെഎസ്ആർടിസിക്ക് ഒരു ബസ് വാങ്ങാൻ തുക സംഭാവന ചെയ്തപ്പോൾ ഈ മാതൃക പിന്തുടരാൻ കൂടുതൽ പേർ വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ​ സി.പി ജോൺ വ്യക്തമാക്കി. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണിതെന്നും കോർപറേഷനെ പിന്തുണയ്ക്കാൻ കൂടുതൽ പേർ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജോസ് നൽകിയ ചെക്ക് ​ഗതാ​ഗത മന്ത്രി കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ് പ്രമോജ് ശങ്കറിനെ ഏൽപ്പിച്ചു.സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി, പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായാണ് ബസുകൾ സ്പോൺസർ ചെയ്യാൻ കെഎസ്ആർടിസി അവസരമൊരുക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സന്നദ്ധ സംഘടനകൾ, സിഎസ്ആർ ഫണ്ടുകൾ ഉപയോഗിച്ചും ബസുകൾ നൽകാമെന്ന് ​ഗതാ​ഗത മന്ത്രി അറിയിച്ചു.

Related Posts

വീടിന്റെ പില്ലറിനായെടുത്ത വെള്ളക്കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം
Kerala

വീടിന്റെ പില്ലറിനായെടുത്ത വെള്ളക്കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

November 7, 2026
198
കോടിപതിയാകാൻ റെഡിയായിക്കോ! ക്രിസ്മസ്-ന്യൂയർ ബംബർ ലോട്ടറി സമ്മാനത്തുക ഇനി 25 കോടി
Kerala

കോടിപതിയാകാൻ റെഡിയായിക്കോ! ക്രിസ്മസ്-ന്യൂയർ ബംബർ ലോട്ടറി സമ്മാനത്തുക ഇനി 25 കോടി

November 7, 2026
94
എൽ.എൽ.ബി പ്രവേശനത്തിനുള്ള പ്രായപരിധി ബാർ കൗൺസിൽ പിൻവലിച്ചു
Kerala

എൽ.എൽ.ബി പ്രവേശനത്തിനുള്ള പ്രായപരിധി ബാർ കൗൺസിൽ പിൻവലിച്ചു

November 7, 2026
43
മലപ്പുറത്ത് എഎസ്‌ഐയെ അതിക്രൂരമായി മർദിച്ച കേസ്; രണ്ട് യുവാക്കളും അറസ്റ്റിൽ
Crime

മലപ്പുറത്ത് എഎസ്‌ഐയെ അതിക്രൂരമായി മർദിച്ച കേസ്; രണ്ട് യുവാക്കളും അറസ്റ്റിൽ

November 7, 2026
206
വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം; തൃശൂര്‍ സ്വദേശി മരിച്ചു
Kerala

വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം; തൃശൂര്‍ സ്വദേശി മരിച്ചു

November 7, 2026
514
സ്വകാര്യ ബസുകളുടെ ടൈമിംഗ് ശാസ്ത്രീയമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി സി പി ജോണ്‍
Kerala

സ്വകാര്യ ബസുകളുടെ ടൈമിംഗ് ശാസ്ത്രീയമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി സി പി ജോണ്‍

November 7, 2026
32
Next Post
രക്ഷിതാക്കൾക്ക്ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

രക്ഷിതാക്കൾക്ക്ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Recent News

വീടിന്റെ പില്ലറിനായെടുത്ത വെള്ളക്കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

വീടിന്റെ പില്ലറിനായെടുത്ത വെള്ളക്കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

November 7, 2026
198
കോടിപതിയാകാൻ റെഡിയായിക്കോ! ക്രിസ്മസ്-ന്യൂയർ ബംബർ ലോട്ടറി സമ്മാനത്തുക ഇനി 25 കോടി

കോടിപതിയാകാൻ റെഡിയായിക്കോ! ക്രിസ്മസ്-ന്യൂയർ ബംബർ ലോട്ടറി സമ്മാനത്തുക ഇനി 25 കോടി

November 7, 2026
94
വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക്ഫെസ്റ്റ് സമാപിച്ചു​

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക്ഫെസ്റ്റ് സമാപിച്ചു​

November 7, 2026
13
മൂക്കുതല സ്കൂള്‍ സോഷ്യൽ സർവ്വീസ് സ്‌കീമിൻ്റെ നേതൃത്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടന്നു

മൂക്കുതല സ്കൂള്‍ സോഷ്യൽ സർവ്വീസ് സ്‌കീമിൻ്റെ നേതൃത്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടന്നു

November 7, 2026
35
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025