ചങ്ങരംകുളം:നല്ല വിദ്യാഭ്യാസത്തിലൂടെ നല്ല വ്യക്തികളെ വളർത്തിയെടുക്കുക
എന്ന മുദ്രാവാക്യത്തിൽ വളയംകുളം
കെ എൻ എം വിജയികളുടെ സംഗമം സംഘടിപ്പിച്ചു.ആലംകോട് പഞ്ചായത്തിലെ എട്ട് ഒൻപത് പത്ത് വാർഡുകളിൽനിന്ന് എസ്എസ്എൽസി പ്ലസ് ടു പരീക്ഷ പാസായ വിദ്യാർത്ഥികളെ പരിപാടിയിൽ വെച്ച് ആദരിച്ചു.ശാഖ പ്രസിഡണ്ട് സലിം കോകൂർ അധ്യക്ഷം വഹിച്ചു.റിട്ടയേഡ് ഡെപ്യൂട്ടി കലക്ടർ പി.പി.എം അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു.അബ്ദുൽ മജീദ് സുഹരി മുഖ്യപ്രഭാഷണം നടത്തി.ആലങ്കോട് പഞ്ചായത്ത് പ്രസിഡണ്ട്
കെ വി ഷഹീർ,അസ്സബാഹ് ലാംഗ്വേജ് അക്കാദമി പ്രിൻസിപ്പൽ ഡോക്ടർ. അബ്ദുൽ ഹസീബ് മദനി ,എംവിഎം സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റഷീദ്, സി വി ഹുസൈൻ ,കുഞ്ഞുമുഹമ്മദ് പന്താവൂർ, മുജീബ് റഹ്മാൻ പി ഐ , കെ ഹമീദ് മാസ്റ്റർ, വി.വി. മൊയ്തുട്ടി, എം ബദറുദ്ദീൻ എന്നിവർ പ്രസംഗിച്ചു











