• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മലയാളി പെൺകുട്ടിയെ വിവാഹം ചെയ്ത് കേരളത്തിൽ സ്ഥിരതാമസമാക്കണം, ഈ സ്നേഹത്തിന് നന്ദി -കിലി പോൾ

cntv team by cntv team
June 1, 2025
in UPDATES
A A
മലയാളി പെൺകുട്ടിയെ വിവാഹം ചെയ്ത് കേരളത്തിൽ സ്ഥിരതാമസമാക്കണം, ഈ സ്നേഹത്തിന് നന്ദി -കിലി പോൾ
0
SHARES
680
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ടാൻസാനിയക്കാരൻ കിലി പോൾ മലയാളികൾക്ക് സ്വന്തം ഉണ്ണിയേട്ടനാണ്. മലയാളം ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്തും നൃത്തംചെയ്തുമെല്ലാം സോഷ്യൽ മീഡിയാ റീലുകളിലൂടെ സുപരിചിതനായ കിലി പോൾ മലയാള സിനിമയിലേക്കും എത്തുന്നു. ഇന്നസെന്റ് എന്ന സിനിമയിലൂടെയാണ് കിലി പോൾ മലയാളത്തിൽ അരങ്ങേറുന്നത്. ഇതിനുപിന്നാലെ കിലി പോളിന്റെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന മസായി വാറിയർ എന്ന സിനിമയിലും അഭിനയിക്കും. ഒരു ടാൻസാനിയൻ സിനിമാറ്റിക് യാത്ര എന്ന ടാഗ്ലൈനിൽ എത്തുന്ന മസായി വാറിയറിന്റെ പോസ്റ്റർ പുറത്തിറങ്ങി. സതീഷ് തൻവിയാണ് രണ്ടു സിനിമകളും സംവിധാനംചെയ്യുന്നത്.

മലയാളത്തിനുപുറമേ മസായി, ഇംഗ്ലീഷ്, സിംഹള, ഫ്രഞ്ച്, പോളിഷ്, സ്പാനിഷ്, ജർമൻ, അറബിക്, ഉസ്ബെക്കിസ്താൻ, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ബംഗാളി, ഉറുദു, ജാപ്പനീസ്, സിന്ധി, ബലൂച്, പഞ്ചാബി തുടങ്ങി 25-ലധികം ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. മാറ്റിനി പ്രൈം പ്രൊഡക്ഷൻസ്, തിയേറ്റർ സ്റ്റോറീസ് എന്നീ ബാനറുകളിൽ പ്രിയദർശിനി പി.എം., നജുമുദീൻ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമിക്കുന്നത്. നിഖിൽ എസ്. പ്രവീൺ ആണ് ഛായാഗ്രഹണം. പി.വി. ഷാജികുമാർ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നു.

കഴിഞ്ഞദിവസം തന്റെ ആദ്യ മലയാള സിനിമയായ ഇന്നസെന്റിന്റെ ടൈറ്റിൽ ലോഞ്ചിന് കൊച്ചി ലുലുമാളിലെത്തിയ കിലി പോളിന് വൻ സ്വീകരണമാണ് മലയാളി പ്രേക്ഷകർ നൽകിയത്. മലയാളികളുടെ സ്നേഹത്തിന് നന്ദിയറിയിച്ച കിലി പോൾ തനിക്ക് മലയാളി പെൺകുട്ടിയെ വിവാഹം ചെയ്ത് കേരളത്തിൽ സ്ഥിരതാമസമാക്കാനുള്ള ആഗ്രഹവും വെളിപ്പെടുത്തി. കൈയടികളോടെയാണ് കിലി പോളിന്റെ ഈ പ്രഖ്യാപനത്തെ പ്രേക്ഷകർ സ്വീകരിച്ചത്. മലയാള സിനിമയിലെ തന്റെ ഇഷ്ട അഭിനേതാക്കളെക്കുറിച്ചും കിലി പോൾ ചടങ്ങിൽ സംസാരിച്ചു. ”മലയാളത്തിൽ ഇഷ്ടനടി ശോഭനയാണ്. നടന്മാരിൽ മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസിൽ, ഉണ്ണി മുകുന്ദൻ എന്നിവരെയാണ് ഇഷ്ടം” -കിലി പോൾ പറഞ്ഞു. പുലിവാൽ കല്യാണത്തിലെ ‘ആരു പറഞ്ഞു, ആരുപറഞ്ഞു…’ എന്ന ഗാനവും പ്രേക്ഷകരുടെ അഭ്യർഥനമാനിച്ച് കിലി പോൾ ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ ആലപിച്ചു

മലയാളത്തിലെ ട്രെൻഡ് ഗാനങ്ങൾ പഠിച്ച് മികച്ചരീതിയിൽ ലിപ് സിങ്ക് ചെയ്ത് റീൽസ് വീഡിയോകൾ പോസ്റ്റുചെയ്താണ് കിലി പോൾ ഇൻസ്റ്റയിൽ വൈറൽ താരമായത്. കാഴ്ചക്കാരിലേറെയും മലയാളികളായതോടെ കൂടുതൽ വീഡിയോകളും മലയാളം പാട്ടുകൾക്കുവേണ്ടി മാറ്റിവെക്കാനും കിലി പോൾ ശ്രദ്ധിച്ചിരുന്നു. ടാൻസാനിയക്കാരനായ കിലി പോൾ മലയാളത്തിനോട് കാണിക്കുന്ന അതിരില്ലാത്ത സ്നേഹം തിരിച്ചറിഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന് ‘ഉണ്ണിയേട്ടൻ’ എന്ന പേര് മലയാളികൾ സമ്മാനിച്ചത്. ഈ പേരിനോടുള്ള തന്റെ ഇഷ്ടം പ്രകടിപ്പിച്ചുകൊണ്ട് ഇപ്പോൾ പോസ്റ്റ് ചെയ്യുന്ന മലയാള വീഡിയോകളുടെ അടിക്കുറിപ്പിൽ ‘ഉണ്ണിയേട്ടൻ’ എന്ന് കിലി എഴുതാറുണ്ട്.

നാലുദിവസംവരെ എടുത്താണ് കിലി പോൾ മലയാളം ഗാനങ്ങളുടെ വരികളും ഉച്ചാരണവുമെല്ലാം പഠിക്കുന്നത്. ഇന്റർനെറ്റിന്റെ സഹായത്തോടെയാണ് വാക്കുകളുടെ അർഥം മനസ്സിലാക്കുന്നത്. ഈ കൃത്യമായ ഗൃഹപാഠംകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ ലിപ് സിങ്ക് വീഡിയോകൾ കൂടുതൽ കാഴ്ചക്കാരെ ആകർഷിക്കുന്നത്. കേരളത്തിലേക്കുള്ള തന്റെ വരവിനെക്കുറിച്ച് കിലി ഇൻസ്റ്റയിൽ സൂചന നൽകിയപ്പോൾത്തന്നെ അദ്ദേഹത്തെ പിന്തുടരുന്നവർ ആവേശത്തിലായിരുന്നു. ആ ആവേശംതന്നെയാണ് മഴയെപ്പോലും വകവെക്കാതെ ടൈറ്റിൽ ലോഞ്ച് ചടങ്ങിലേക്ക് ജനക്കൂട്ടത്തെ ഒഴുകിയെത്തിച്ചത്. പാട്ടുപാടിയും ഡാൻസ് ചെയ്തും തന്നെ ഇഷ്ടപ്പെടുന്നവരെ ആവേശത്തിലാക്കാനും ചടങ്ങിൽ കിലിക്ക് സാധിച്ചു.

മന്ദാകിനി എന്ന ചിത്രത്തിനുശേഷം നടൻ അൽത്താഫും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ഇന്നസെന്റ്. ജോമോൻ ജ്യോതിറും അസീസ് നെടുമങ്ങാടും അന്ന പ്രസാദും ചിത്രത്തിൽ മറ്റു പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ചടങ്ങിൽ പുറത്തിറക്കി. എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം. ശ്രീരാജ് എ.കെ.ഡി. നിർമിക്കുന്നു. എലമെന്റ്സ് ഓഫ് സിനിമയുടെ ആദ്യ നിർമാണസംരംഭംകൂടിയാണ് ഈ ചിത്രം. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

Related Posts

ലെസ്സൺ ലെൻസ് അഡ്മിഷൻ ടെസ്റ്റ് ഒക്ടോബർ 10-ന്നടക്കും’ മികച്ച വിജയത്തിന് മലേഷ്യൻ സർവകലാശാലാ സന്ദർശനവും പൂർണ്ണ സ്കോളർഷിപ്പും
UPDATES

ലെസ്സൺ ലെൻസ് അഡ്മിഷൻ ടെസ്റ്റ് ഒക്ടോബർ 10-ന്നടക്കും’ മികച്ച വിജയത്തിന് മലേഷ്യൻ സർവകലാശാലാ സന്ദർശനവും പൂർണ്ണ സ്കോളർഷിപ്പും

September 24, 2026
99
വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്
UPDATES

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

September 24, 2026
40
കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു
UPDATES

കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

September 23, 2026
98
ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്
UPDATES

ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

September 23, 2026
285
1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ
UPDATES

1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

September 23, 2026
82
ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു
UPDATES

ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു

September 23, 2026
141
Next Post
24 വയസുള്ള യുവതി മരിച്ചു, കേരളത്തിൽ വീണ്ടും കൊവിഡ് മരണം! 1400 ആക്ടീവ് കേസുകൾ

24 വയസുള്ള യുവതി മരിച്ചു, കേരളത്തിൽ വീണ്ടും കൊവിഡ് മരണം! 1400 ആക്ടീവ് കേസുകൾ

Recent News

ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

September 24, 2026
60
കേരളത്തിൽ അന്തരീക്ഷം വീണ്ടും മാറുന്നു,​ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

കേരളത്തിൽ അന്തരീക്ഷം വീണ്ടും മാറുന്നു,​ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

September 24, 2026
64
കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

September 24, 2026
39
‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ

‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ

September 24, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025