• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തൃണമൂൽ സ്ഥാനാർഥി,പിവി അന്‍വര്‍ നിലമ്പൂരിൽ മത്സരിക്കും; ചിഹ്നം പൂവും പുല്ലും

cntv team by cntv team
June 1, 2025
in UPDATES
A A
തൃണമൂൽ സ്ഥാനാർഥി,പിവി അന്‍വര്‍ നിലമ്പൂരിൽ മത്സരിക്കും; ചിഹ്നം പൂവും പുല്ലും
0
SHARES
130
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുൻ എംഎൽഎ പി.വി.അൻവർ. പിണറായിസത്തിനെതിരെയാണ് മത്സരമെന്ന് അൻവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പൂവും പുല്ലും ചിഹ്നത്തിലാണ് മത്സരിക്കുക.നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും അൻവർ വീണ്ടും രൂക്ഷമായി വിമർശിച്ചു. ഇപ്പോഴത്തെ യുഡിഎഫ് നേതൃത്വത്തിന് പിണറായി സർക്കാരിനെ താഴെയിറക്കാൻ കഴിയില്ല. ആര്യാടൻ ഷൗക്കത്തിന് നിലമ്പൂരിൽ ജയിക്കാൻ കഴിയില്ലെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

ഞാൻ പറയുന്ന കാര്യങ്ങൾ പലതും വളച്ചൊടിച്ചു.എൽഡിഎഫ് സർക്കാരിന്റെ തെറ്റായ നയങ്ങളെയും പിണറായി‌സത്തെയും പൊലീസ് നയങ്ങളെയുമാണ് വിമർശിച്ചത്.എംഎൽഎ പദവി രാജിവയ്ക്കുമ്പോൾ വീണ്ടും മത്സരിക്കാൻ പോകുന്നു എന്ന് തനിക്കു പറയാമായിരുന്നു.താനത് പറഞ്ഞില്ല. മലയോര മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ യുഡിഎഫിന് വഴിതുറക്കുകയാണ് ചെയ്തത്. കുടിയേറ്റ കർഷകനെ സ്ഥാനാർഥിയാക്കിയാൽ യുഡിഎഫിനു ഗുണം ചെയ്യുമായിരുന്നു.അതിനാലാണ് ഡിസിസി പ്രസിഡന്റിനെ സ്ഥാനാർഥിയാക്കണമെന്ന് പറഞ്ഞത്. ഇപ്പോഴത്തെ സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനു വിജയിക്കാൻ കഴിയില്ലെന്നും ഷൗക്കത്തുമായി മുന്നോട്ടുപോകുന്നത് അബദ്ധമാണെന്നും പറഞ്ഞു. അതൊന്നും പരിഗണിക്കപ്പെട്ടില്ല. അതിനുശേഷമാണ് ഭിന്നതയുണ്ടായത്

ഞാൻ പറയുന്ന വാക്കുകൾ വൈകാരികമായിരിക്കും. മനഃസാക്ഷിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ് പറഞ്ഞത്.യുഡിഎഫിനെ സഹായിക്കാനാണ് നോക്കിയത്. രാഹുൽ മാങ്കൂട്ടത്തിൽ പിണറായിസത്തിന്റെ ഇരയാണ്.പിണറായിക്കെതിരെ ശക്തമായി സംസാരിക്കുന്ന ആളാണ് രാഹുൽ. നിങ്ങൾ കാത്തിരിക്കൂ, നാമനിർദേശപത്രിക സമർപിക്കാൻ നാളെവരെ സമയമുണ്ടല്ലോ എന്ന് രാഹുൽ എന്നോടു പറഞ്ഞു.അപ്പോഴേക്കും, വാതിൽ അടച്ചെന്ന് സതീശൻ പ്രഖ്യാപിച്ചു. ഇനി ഞാൻ ആരെ കാത്തുനിൽക്കണം? എന്താണ് ചെയ്യേണ്ടത്? പിണറായിസത്തെ അവസാനിപ്പിക്കാൻ ഷൗക്കത്തിന് കഴിയില്ല. ഷൗക്കത്തിനെതിരെ ജനവികാരമുണ്ട്. ആര്യാടൻ ഷൗക്കത്ത് ഇതുവരെ പിണറായി വിജയനെതിരെ ഒന്നും പറഞ്ഞിട്ടില്ല.’’– അൻവർ പറഞ്ഞു

Related Posts

കുളിരേകാന്‍ വേനല്‍മഴ സജീവമാകുന്നു; ആഴ്ചകളായി നിലനിന്ന ഉയര്‍ന്ന താപനില മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; കൊടുംചൂടിന് ശമനമാകുന്നു
UPDATES

കുളിരേകാന്‍ വേനല്‍മഴ സജീവമാകുന്നു; ആഴ്ചകളായി നിലനിന്ന ഉയര്‍ന്ന താപനില മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; കൊടുംചൂടിന് ശമനമാകുന്നു

April 29, 2026
46
പരിഭ്രാന്തി വേണ്ട; പെട്രോള്‍ – ഡീസല്‍ വില വര്‍ധിപ്പിക്കില്ല; ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍
UPDATES

പരിഭ്രാന്തി വേണ്ട; പെട്രോള്‍ – ഡീസല്‍ വില വര്‍ധിപ്പിക്കില്ല; ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍

April 29, 2026
15
ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; അപകടം ഗൾഫിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കേ
UPDATES

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; അപകടം ഗൾഫിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കേ

April 29, 2026
99
താൻ വിവാഹം കഴിക്കാൻ റെജി സമ്മതിച്ചില്ല; തർക്കത്തിനിടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി: മേരിയെ മർദിച്ച് എടുത്തെറിഞ്ഞു’
UPDATES

താൻ വിവാഹം കഴിക്കാൻ റെജി സമ്മതിച്ചില്ല; തർക്കത്തിനിടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി: മേരിയെ മർദിച്ച് എടുത്തെറിഞ്ഞു’

April 29, 2026
176
ഹാജി മാർക്ക് ചങ്ങരംകുളം മണ്ഡലം കെഎന്‍എം കമ്മിറ്റിയുടെ കീഴിൽ യാത്രയയപ്പ് നൽകി
UPDATES

ഹാജി മാർക്ക് ചങ്ങരംകുളം മണ്ഡലം കെഎന്‍എം കമ്മിറ്റിയുടെ കീഴിൽ യാത്രയയപ്പ് നൽകി

April 29, 2026
84
കാപ്പിരിക്കാട് കാട്ടുപുറം സുബ്രഹ്മണ്യ ശാസ്താ ക്ഷേത്രത്തിൽ നവീകരണ കലശത്തിന് തുടക്കമായി
UPDATES

കാപ്പിരിക്കാട് കാട്ടുപുറം സുബ്രഹ്മണ്യ ശാസ്താ ക്ഷേത്രത്തിൽ നവീകരണ കലശത്തിന് തുടക്കമായി

April 29, 2026
16
Next Post
വളയംകുളംകെ എൻ എം വിജയികളുടെ സംഗമം സംഘടിപ്പിച്ചു

വളയംകുളംകെ എൻ എം വിജയികളുടെ സംഗമം സംഘടിപ്പിച്ചു

Recent News

‘നിയുക്ത മുഖ്യമന്ത്രി’ മൂവാറ്റുപുഴയിൽ വി ഡി സതീശനായി വീണ്ടും ഫ്ലക്സ്; ഉടൻ അഴിച്ചുമാറ്റി

‘നിയുക്ത മുഖ്യമന്ത്രി’ മൂവാറ്റുപുഴയിൽ വി ഡി സതീശനായി വീണ്ടും ഫ്ലക്സ്; ഉടൻ അഴിച്ചുമാറ്റി

April 29, 2026
15
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന

April 29, 2026
27
മതസ്ഥാപനങ്ങൾക്ക് ചിട്ടവട്ടങ്ങളുണ്ടാകണം, ക്ഷേത്രമായാലും ദർഗയായാലും അരാജകത്വം പാടില്ല -സുപ്രീംകോടതി

മതസ്ഥാപനങ്ങൾക്ക് ചിട്ടവട്ടങ്ങളുണ്ടാകണം, ക്ഷേത്രമായാലും ദർഗയായാലും അരാജകത്വം പാടില്ല -സുപ്രീംകോടതി

April 29, 2026
48
ബസുകളുടെ പകുതി വാടക; ആനവണ്ടികൾ കല്യാണ വണ്ടിയാകുന്നത് ട്രെൻഡാവുന്നു

ബസുകളുടെ പകുതി വാടക; ആനവണ്ടികൾ കല്യാണ വണ്ടിയാകുന്നത് ട്രെൻഡാവുന്നു

April 29, 2026
36
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025