• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, March 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഏവിയുടെ സ്വന്തം കൃഷ്ണകുമാർ മാഷ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്നു

cntv team by cntv team
June 1, 2025
in UPDATES
A A
ഏവിയുടെ സ്വന്തം കൃഷ്ണകുമാർ മാഷ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്നു
0
SHARES
425
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനിയിലെ പ്രശസ്ത വിദ്യാലയമായ ഏ.വി. ഹൈസ്കൂളിന് എന്നും താങ്ങും തണലുമായി നിലനിന്നിരുന്ന കൃഷ്ണകുമാർ മാസ്റ്റർ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്നു.സഹപ്രവർത്തകർ കെ. കെ .കെ.എന്ന് വിളിക്കുന്ന കൃഷ്ണകുമാർ മാസ്റ്റർ അധ്യാപകനായും മാനേജ്മെൻറ് പ്രതിനിധിയായും സ്കൂളിൽ പ്രവർത്തിച്ചു പോന്നു. മുപ്പതോളം വർഷം സാമൂഹ്യ ശാസ്ത്രം അധ്യാപകനായി പ്രവർത്തിച്ചിരുന്ന അദ്ദേഹം നല്ല ഒരു ശിഷ്യസ സമ്പത്തിന് ഉടമയാണ്.ഹരിഹരമംഗലം വാരിയത്ത് നിന്നും മാനേജ്മെൻറ് പ്രതിനിധിയായി സ്കൂളിൻറെ സമസ്ത മേഖലകളിലും ഇടപെട്ട് പ്രവർത്തിക്കുവാൻ കൃഷ്ണകുമാർ മാഷിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ മാനേജർ പ്രശസ്തനായ ഹൈകോർട്ട് അഭിഭാഷകൻ രാംകുമാർ അദ്ദേഹത്തിൻറെ ഔദ്യോഗിക തിരക്കുകൾ കാരണം സ്കൂളിലെ പ്രധാന കാര്യങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുവാൻ ചുമതലപ്പെടുത്തിയിരുന്നത് മാഷിനെ ആയിരുന്നു.സ്കൂളിൻറെ എല്ലാ മേഖലകളിലും പിന്നീട് ഉണ്ടായ ഉയർച്ചയിൽ കൃഷ്ണകുമാർ മാസ്റ്ററുടെ നിസ്സീമമായ പങ്കുണ്ട് . അദ്ദേഹം ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് 1500 കുട്ടികൾ ഉണ്ടായിരുന്ന സ്കൂളിൽ ഇന്ന് 4000 ത്തിൽ അധികം കുട്ടികൾ പഠിക്കുന്നു. ഹയർ സെക്കൻഡറി ബാച്ച് സ്കൂളിൽ ലഭിക്കുന്നതു മായി ബന്ധപ്പെട്ട് ശ്രമകരമായ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നടത്തി . പുതിയ ഹയർ സെക്കൻഡറി ബ്ലോക്ക്, ലൈബ്രറി ബ്ലോക്ക്, കമ്പ്യൂട്ടർ ലാബ്, പുതിയ ഓഡിറ്റോറിയം തുടങ്ങിയ സ്കൂളിലെ നിർമ്മാണ പ്രവർത്തനങ്ങളെല്ലാം ഏകോപിപ്പിച്ച് നടത്തി. ഗ്രൗണ്ട് നവീകരണം, ടർഫ് നിർമ്മാണം, ബാസ്ക്കറ്റ്ബോൾ കോർട്ട്, ഇൻഡോർ ബാഡ്മിൻറൺ കോർട്ട് എന്നിവയുടെ പ്രവർത്തനങ്ങളും മാഷിൻ്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു . അധ്യാപക ജോലിയ്ക്ക് പുറമേ, സ്കൂൾ കോപ്പറേറ്റീവ് സൊസൈറ്റി, സ്കൂൾ ഓഫീസ് എന്നിവയിലെ വിവിധ ഓഡിറ്റുമായി ബന്ധപ്പെട്ട് പ്രധാന അധ്യാപകർക്ക് എന്നും മാഷ് സഹായിയായിരുന്നു. സീനിയർ സ്കൗട്ട് അധ്യാപകൻ കൂടിയായ അദ്ദേഹം നിരവധി സ്കൗട്ട് ക്യാമ്പുകൾക്ക് സ്കൂളിനെ വേദിയാക്കി .സ്കൗട്ട് സബ്ജില്ലാ ചുമതല നിർവഹിച്ചു. സ്കൗട്ടിന്റെ സംസ്ഥാനതല പ്രതിനിധിയായും പ്രവർത്തിച്ചു. അദ്ധ്യാപക സംഘടനയുടെ സബ്ജില്ലാതല പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. വളരെ ആത്മാർത്ഥവും, വിനയപൂർവ്വമായ സമീപനമാണ് പൊന്നാനി ക്കാരോട് അദ്ദേഹത്തിനു ള്ളത് . സ്കൂളിലെ മാറിമാറി വരുന്ന പിടിഎ യ്ക്ക് കൃഷ്ണകുമാർ മാഷ് ഏറെ പ്രിയങ്കരനാണ്. അദ്ദേഹത്തിന് വേണ്ടി കഴിഞ്ഞ ജനുവരിയിൽ വലിയൊരു വാർഷികാഘോഷം പിടിഎ സംഘടിപ്പിക്കുകയുണ്ടായി. സ്കൂളിൽ തന്നെ പഠിച്ച് അവിടെത്തന്നെ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം തുടർന്നും മാനേജ്മെൻറ് പ്രതിനിധി എന്ന നിലയിൽ കൂടുതൽ കർമ്മനിരതനാകുമെന്ന് നിസ്സംശയം പറയാം. ഏത് പ്രതിസന്ധിയിലും മാഷിൻറെ സാന്നിധ്യം ധൈര്യം പകരുന്നുവെന്ന സഹപ്രവർത്തകരുടെ വാക്കുകൾ തന്നെ അദ്ദേഹത്തിൻറെ വ്യക്തിത്വത്തെ കാണിക്കുന്നു.അദ്ദേഹത്തിൻറെ പത്നി മായ വാര്യർ ഇതേ സ്കൂളിലെ അധ്യാപികയാണ്. മൂത്തമകൾ അമൃത തിരുവനന്തപുരം ഐസറിൽ ഗവേഷണ വിദ്യാർത്ഥിനിയാണ്. ഭർത്താവ് സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്നു. രണ്ടാമത്തെ മകൾ സിവിൽ എൻജിനീയർ ബിരുദധാരിണിയാണ്.

Related Posts

മുക്കുപണ്ടം പണയം വെച്ച് 9 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ പ്രതി പൊന്നാനി പൊലീസിന്റെ പിടിയിൽ
UPDATES

മുക്കുപണ്ടം പണയം വെച്ച് 9 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ പ്രതി പൊന്നാനി പൊലീസിന്റെ പിടിയിൽ

March 13, 2026
1
മധ്യപൂർവ്വേഷ്യൻ സംഘർഷം’അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവ്
UPDATES

മധ്യപൂർവ്വേഷ്യൻ സംഘർഷം’അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവ്

March 13, 2026
79
മയം’കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം
UPDATES

മയം’കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം

March 13, 2026
69
തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട: എട്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
UPDATES

തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട: എട്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

March 13, 2026
31
ഇത്തവണ മുസ്‌ലിം ലീഗിന് വനിതാ എംഎല്‍എ’സുഹറ മമ്പാടിന് നറുക്ക് വീഴും
UPDATES

ഇത്തവണ മുസ്‌ലിം ലീഗിന് വനിതാ എംഎല്‍എ’സുഹറ മമ്പാടിന് നറുക്ക് വീഴും

March 13, 2026
204
വാമനപുരത്തെ ഒരു വയസുകാരിയുടെ മരണം: അമ്മ കുറ്റം സമ്മതിച്ചു; കുഞ്ഞിനെ കൊന്നത് കഴുത്തുഞെരിച്ച്
UPDATES

വാമനപുരത്തെ ഒരു വയസുകാരിയുടെ മരണം: അമ്മ കുറ്റം സമ്മതിച്ചു; കുഞ്ഞിനെ കൊന്നത് കഴുത്തുഞെരിച്ച്

March 13, 2026
581
Next Post
രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ കരിക്കുലത്തിലുൾപ്പെടുത്തണം:ആലങ്കോട് ലീലാ കൃഷ്ണൻ

രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ കരിക്കുലത്തിലുൾപ്പെടുത്തണം:ആലങ്കോട് ലീലാ കൃഷ്ണൻ

Recent News

മുക്കുപണ്ടം പണയം വെച്ച് 9 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ പ്രതി പൊന്നാനി പൊലീസിന്റെ പിടിയിൽ

മുക്കുപണ്ടം പണയം വെച്ച് 9 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ പ്രതി പൊന്നാനി പൊലീസിന്റെ പിടിയിൽ

March 13, 2026
1
ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്

March 13, 2026
181
‘മകളുമില്ല ഭർതൃസഹോദരിയും ഇല്ല’; റേഷൻകാർഡിൽ വ്യാജമായി പേരു ചേർത്തു, ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ പരാതി

‘മകളുമില്ല ഭർതൃസഹോദരിയും ഇല്ല’; റേഷൻകാർഡിൽ വ്യാജമായി പേരു ചേർത്തു, ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ പരാതി

March 13, 2026
161
‘ശബരിമല യുവതീപ്രവേശനം; സിപിഎം നിലപാടിൽ മാറ്റമില്ല’

‘ശബരിമല യുവതീപ്രവേശനം; സിപിഎം നിലപാടിൽ മാറ്റമില്ല’

March 13, 2026
113
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025