ചങ്ങരംകുളം:കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ചങ്ങരംകുളത്തിന്റെ മുഖമായിരുന്ന ചെമ്പേട്ടന്റെ പെട്ടിക്കട പൊളിച്ച് മാറ്റി.ടൗണ്‍ വികസനത്തിന്റെ ഭാഗമായാണ് ചെമ്പേട്ടന്റെ കടയും പൊളിച്ചത്.ചൂട് സമയങ്ങളില്‍ ചെമ്പേട്ടന്റെ സര്‍ബത്ത് കുടിക്കാനായി വിവിധ ഇടങ്ങളില്‍ നിന്നാണ് ആളുകള്‍ എത്തിയിരുന്നത്.ഇത് കൊണ്ട് തന്നെ ചെമ്പേട്ടന്റെ സര്‍ബ്ബത്തിന്റെ പേരും പെരുമയും മറ്റു പ്രദേശങ്ങള്‍ക്കും സുപരിചിതമാണ്.സമീപത്ത് കടമുറി എടുത്ത് തല്ക്കാലം കച്ചവടം മാറാനാണ് ചെമ്പേട്ടന്റെ തീരുമാനം.ശാരീരിക അസ്വസ്ഥതകള്‍ മൂലം ചെമ്പേട്ടന്റെ മകന് ഷാജിയാണ് ഇപ്പോള്‍ കട നിയന്ത്രിക്കുന്നത്.കട പൊളിച്ചാലും ഇവിടെ ചെമ്പേട്ടന്റെ പെട്ടിക്കടയുടെയും സര്‍ബത്തിന്റെയും ഓര്‍മകള്‍ ഇനിയും മായാതെ നില നില്ക്കും.സംസ്ഥാന സര്‍ക്കാരിന്റെ 5 കോടിയോളം രൂപ മുതല്‍ മുടക്കിയാണ് ചങ്ങരംകുളം ടൗണിന്റെ നവീകരണം പുരോഗമിക്കുന്നത്