ചങ്ങരംകുളം:കനത്ത മഴ തുടരുന്നതിനിടെ ചങ്ങരംകുളം മേഖലയില്‍ പല റോഡുകളും വെള്ളത്തില്‍ മുങ്ങി.സംസ്ഥാന പാതയോരത്ത് നിരവധി കടകളിലും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.വയലുകളും തോടുകളും പലതും കര കവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ ഗ്രാമീണ റോഡുകള്‍ പലതും വെള്ളം കയറിയ അവസ്ഥയിലാണ്.സംസ്ഥാന പാതയിലും പലയിടത്തായി രൂക്ഷമായ വെള്ളക്കെട്ട് രൂപം കൊണ്ടിരിക്കുകയാണ്.വെള്ളം ഓഴുകിപോകുന്ന ട്രൈനേജുകള്‍ പലതും മാനില്യങ്ങളും മണ്ണും വന്ന് നിറഞ്ഞതോടെ വെള്ളം ഒഴുകി പോകുന്നില്ലെന്നും പരാതികളുണ്ട്.