• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കുന്നംകുളം പ്രസ് ക്ലബ്ബിന്റെ മികച്ച പ്രാദേശിക മാധ്യമ പ്രവർത്തകർക്കുള്ളഅവാർഡ് വിതരണം ചെയ്തു

cntv team by cntv team
May 28, 2025
in UPDATES
A A
കുന്നംകുളം പ്രസ് ക്ലബ്ബിന്റെ മികച്ച പ്രാദേശിക മാധ്യമ പ്രവർത്തകർക്കുള്ളഅവാർഡ് വിതരണം ചെയ്തു
0
SHARES
4
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുന്നംകുളം:തങ്ങളുടെ അധികാര പരിധിയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തെ അറിയിക്കുന്ന മഹത്തരമായ കാര്യമാണ് പ്രാദേശിക പത്രപ്രവര്‍ത്തകര്‍ ചെയ്യുന്നതെന്ന് മുന്‍ മന്ത്രി ഡോ.തോമസ് ഐസക് .കുന്നംകുളം പ്രസ് ക്ലബിന്റെ മികച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രാദേശിക ചാനലുകള്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്.ഇന്ന് മാധ്യമങ്ങള്‍ മുതലാളിമാരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും കയ്യിലാണ്.
ജനാധിപത്യത്തിന് ഏറ്റവും പ്രധാനം പ്രാദേശിക ചാനലുകളുടെ സ്വതന്ത്ര നിലപാടുകളാണ്.തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ അധികാര പരിധിയില്‍ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയും . മികച്ച രീതിയില്‍ ജനപ്രതിനിധികള്‍ പ്രവര്‍ത്തിക്കാന്‍ നല്ല മനസ് വേണം.കുന്നംകുളം ടൂറിസത്തിന് പറ്റിയ മികച്ച സ്ഥലമാണ്. ടി.ഡി. രാമകൃഷ്ണന്റെ പുസ്തകത്തെ അടിസ്ഥാനമാക്കി കുന്നംകുളം ടൂറിസത്തിന് പ്രസ്ക്ലബ് മുന്‍ കയ്യെടുക്കണമെന്നും ഡോ.തോമസ് ഐസക് പറഞ്ഞു.കേരളകൗമുദി വടക്കാഞ്ചേരി ലേഖകന്‍ ടി.ഡി.ഫ്രാന്‍സിസിനും
(അച്ചടി വിഭാഗം), കണ്ണൂര്‍ വിഷന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ ഷാരിമ രാജനും(ദൃശ്യമാധ്യമം) അവാര്‍ഡുകള്‍ സമ്മാനിച്ചു .

മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള പുരസ്കാരം കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.രാജേന്ദ്രനും മികച്ച ജനപ്രതിനിധിക്കുള്ള പുരസ്കാരം കുന്നംകുളം നഗരസഭാംഗം ലെബീബ് ഹസനും വിതരണം ചെയ്തു.പ്രസ് ക്ലബ് പ്രസിഡന്റ് ജോസ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു.പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ മുഖ്യാതിഥിയായി.മാധ്യമങ്ങള്‍ സമൂഹത്തില്‍ എല്ലാതുറയിലും സേവനങ്ങള്‍ ചെയ്യുന്നതായി പെരുവനം കുട്ടന്‍മാരാര്‍ പറഞ്ഞു.ശ്രദ്ധയോടെ സത്യസന്ധമായി വാര്‍ത്തകള്‍ നല്‍കാന്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ ഒട്ടേറെ കഷ്ടപ്പാടുകള്‍ സഹിക്കുന്നുണ്ട്.നാട്ടിലെ കലാകാരന്‍മാരെ സമൂഹത്തിന് മുന്‍പിലെത്തിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രയത്നിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി സമൂഹത്തിന് മാതൃകയാകാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്ന് ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു.പ്രാദേശിക ലേഖകരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിക്കാറില്ലെന്ന് നോവലിസ്റ്റ് ടി.ഡി.രാമകൃഷ്ണന്‍ പറഞ്ഞു.അമിതാവേശം വാര്‍ത്തകളുടെ സത്യസന്ധത നഷ്ട്ടപ്പെടുത്തുമെന്നും മാധ്യമ പ്രവര്‍ത്തകര്‍ ഈ കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.പ്രസ് ക്ലബ് സെക്രട്ടറി എം.എം.മുഹമ്മദ് അജ്മല്‍, മാധ്യമ പ്രവര്‍ത്തകരായ സി.എഫ്.ബെന്നി,കെ.കെ.നിഖില്‍, അവാര്‍ഡ് ജേതാക്കളായ ഷാരിമ രാജന്‍,ടി.ഡി.ഫ്രാന്‍സിസ്, പി.ഐ.രാജേന്ദ്രന്‍, ലെബീബ് ഹസന്‍ എന്നിവര്‍ പ്രസംഗിച്ചു . പ്രസ്ക്ലബ് അംഗങ്ങുടെ മക്കളില്‍ സമ്മാനങ്ങള്‍ നേടിയ വേദ്നാഥ് കൂനത്ത്,സി.അവന്തിക, കെ.ബി.ആദിത്യദേവ്, മെര്‍ലിന്‍ ടോണി, ടി.എച്ച്.ഹരിത, ആദിനാഥ് കൂനത്ത് എന്നിവരെ അനുമോദിച്ചു .

Related Posts

നേപ്പാളിലെ മിന്നൽപ്രളയം; നിമിഷങ്ങൾക്കുള്ളിൽ സർവതും ഒലിച്ചുപോയി, 1,400 പേരെ കാണാനില്ലെന്ന് വിവരം
UPDATES

നേപ്പാളിലെ മിന്നൽപ്രളയം; നിമിഷങ്ങൾക്കുള്ളിൽ സർവതും ഒലിച്ചുപോയി, 1,400 പേരെ കാണാനില്ലെന്ന് വിവരം

August 28, 2026
79
പോത്തുകല്ലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ
UPDATES

പോത്തുകല്ലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

August 28, 2026
129
ചങ്ങരംകുളം കക്കിടിപ്പുറത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം
UPDATES

ചങ്ങരംകുളം കക്കിടിപ്പുറത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം

August 28, 2026
268
സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി
UPDATES

സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി

August 28, 2026
358
ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്
UPDATES

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

August 27, 2026
204
സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.
UPDATES

സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

August 27, 2026
134
Next Post
മുന്നൊരുക്കം’അസ്സബാഹ് ഹയർ സെക്കന്ററി സ്കൂളിലെ ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി

മുന്നൊരുക്കം'അസ്സബാഹ് ഹയർ സെക്കന്ററി സ്കൂളിലെ ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി

Recent News

നേപ്പാളിലെ മിന്നൽപ്രളയം; നിമിഷങ്ങൾക്കുള്ളിൽ സർവതും ഒലിച്ചുപോയി, 1,400 പേരെ കാണാനില്ലെന്ന് വിവരം

നേപ്പാളിലെ മിന്നൽപ്രളയം; നിമിഷങ്ങൾക്കുള്ളിൽ സർവതും ഒലിച്ചുപോയി, 1,400 പേരെ കാണാനില്ലെന്ന് വിവരം

August 28, 2026
79
പോത്തുകല്ലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

പോത്തുകല്ലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

August 28, 2026
129
ചങ്ങരംകുളം കക്കിടിപ്പുറത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം

ചങ്ങരംകുളം കക്കിടിപ്പുറത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം

August 28, 2026
268
സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി

സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി

August 28, 2026
358
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025