കോട്ടയ്ക്കലില്‍ നിയന്ത്രണംവിട്ട ലോറി നിരവധി വാഹനങ്ങളിലിടിച്ചു’കുട്ടിയുൾപ്പെടെ 10 പേർക്ക് പരിക്കേറ്റു.പെരിന്തല്‍മണ്ണ ഭാഗത്തുനിന്ന് കോട്ടയ്ക്കലിലേക്ക് വരികയായിരുന്ന ചരക്ക് ലോറിയാണ് കോട്ടക്കൽ പുത്തൂർ പീസ് സ്‌കൂളിന് സമീപത്തുവെച്ച് നിയന്ത്രണം വിട്ട് മൂന്ന് കാറുകളിലും നാല് ബൈക്കുകളിലും ഇടിച്ചശേഷം പാടത്തേക്ക് മറിഞ്ഞത്.അപകടത്തിൽ പരിക്കേറ്റ പൊന്മുണ്ടം സ്വദേശികളായ ഖദീജ(42),മിസ്രിയ (23), ഫസലുല്‍ റഹ്മാന്‍ (27), ഹാസിന്‍ സയാന്‍ (11മാസം),മഞ്ചേരി തൃപ്പനച്ചി സ്വദേശികളായ ഉണ്ണികൃഷ്ണന്‍ (56), ദിലീപ് (40), പ്രജിലേഷ് (45) കരിങ്കപ്പാറ സ്വദേശി അബ്ദുള്‍സലാം (52) പുത്തൂര്‍ സ്വദേശികളായ ബഷീര്‍, റാഷിദ (43)എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതില്‍ പ്രജിലേഷിൻ്റെ പരിക്ക് ഗുരുതരമാണ്







