ചങ്ങരംകുളം:കാരുണ്യം പാലിയേറ്റീവ് കെയർ ക്ലിനിക്കിൻ്റെ പരിചരണത്തിലുള്ള നിർദ്ധനരായ രോഗികളുടെ 58 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.വൈസ് പ്രസിഡണ്ട് അലി ആലംകോട് അദ്ധ്യക്ഷനായിരുന്നു.മുൻ ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഹസ്സൻ ഉത്ഘാടനം ചെയ്തു.വിദ്യാർത്ഥികൾക്കു വേണ്ടി പoനോപകരണങ്ങൾ പാലിയേറ്റീവ് വളണ്ടിയർ എം.വി.ഫാത്തിമ ഏറ്റുവാങ്ങി.അടാട്ട് വാസുദേവൻ,പി.കെ.അബ്ദുള്ളക്കുട്ടി ,കെ .അനസ് യൂസഫ് യാസീൻ,ടി.കൃഷ്ണൻ നായർ ,സി.അമ്പിക ടീച്ചർ എന്നിവർ സംസാരിച്ചു.










