ചങ്ങരംകുളം:കാഞ്ഞിയൂർ സ്വദേശിയും അധ്യാപകനും എഴുത്തുകാരനുമായ സോമൻ ചെമ്പ്രേത്ത് രചിച്ച മകൻ മഴയത്ത് നിൽക്കുന്നുണ്ട് എന്ന കഥാസമാഹാരം മലപ്പുറം ജില്ല ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രകാശനം ചെയ്തു. പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ എം .വി ജനാർദ്ദനൻ പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട്
വി. രാമകൃഷ്ണൻ മാസ്റ്റർക്ക് പുസ്തകം നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു.പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം മഞ്ചേരി മുൻസിപ്പൽ ചെയർപേഴ്സൺ
വി.എം സുബൈദ ഉദ്ഘാടനം ചെയ്തു.മലപ്പുറം ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് എ .ശിവദാസൻ അധ്യക്ഷത വഹിച്ചു











