• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

തെറ്റായ വിവരം പക്ഷാപാതപരമായ പെരുമാറ്റം; വിക്കിപീഡിയയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ്

ckmnews by ckmnews
November 5, 2024
in National
A A
തെറ്റായ വിവരം പക്ഷാപാതപരമായ പെരുമാറ്റം; വിക്കിപീഡിയയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ്
0
SHARES
60
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പക്ഷാപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയയായ വിക്കിപീഡിയയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചു. നിലവില്‍ രാജ്യത്തെ പ്രമുഖ വാര്‍ത്താ ഏജന്‍സിയും വിക്കിപീഡിയയും തമ്മിലുള്ള നിയമപോരാട്ടം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. തെറ്റായതും പക്ഷാപാതപരമായ വിവരങ്ങളാണ് വിക്കിപീഡിയയുടെ വെബ്‌പേജിലൂടെ പങ്കിടുന്നതെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചിരിക്കുന്നത്.വിക്കിപീഡിയയിലെ എഡിറ്റോറിയല്‍ വിഭാഗം നിയന്ത്രിക്കുന്നത് ഒരു ചെറിയ വിഭാഗമാണെന്നും നോട്ടീസില്‍ പറയുന്നു. നിലവില്‍ രാജ്യത്തെ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ (ഏഷ്യന്‍ നാഷണല്‍ ഇന്റര്‍നാഷണല്‍) യുമായി നിയമപോരാട്ടത്തിലാണ് വിക്കിപീഡിയ. എഎന്‍ഐയെ അപകീര്‍ത്തിപ്പെടുത്തുന്ന വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയെന്ന കേസില്‍ വാദം തുടരുകയാണ്. വിക്കിപീഡിയയിലെ എഎന്‍ഐയെക്കുറിച്ചുള്ള പേജിലാണ് അപകീര്‍ത്തികരമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയത്.നിലവിലെ സര്‍ക്കാരിന്റെ പ്രചരണ ഉപകരണമാണ് എഎന്‍ഐ എന്നും വ്യാജ വെബ്‌സൈറ്റുകളിലെ വിവരങ്ങള്‍ എഎന്‍ഐ വിതരണം ചെയ്യുന്നുവെന്നുമാണ് വിക്കിപീഡിയ പേജില്‍ നല്‍കിയിരുന്നത്. ഈ വിവരങ്ങള്‍ നീക്കണമെന്ന് എഎന്‍ഐ ആവശ്യപ്പെടുകയും ചെയ്തു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 5ന് ഡല്‍ഹി ഹൈക്കോടതി വിക്കിപീഡിയയ്‌ക്കെതിരെ കോടതിയലക്ഷ്യ നോട്ടീസും അയച്ചിരുന്നു. എഎന്‍ഐയുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ പേജ് എഡിറ്റ് ചെയ്യുന്നവരുടെ വിവരങ്ങള്‍ വിക്കിപീഡിയ പുറത്തുവിടാത്തതിനെ ചോദ്യം ചെയ്താണ് കോടതി നോട്ടീസ് പുറപ്പെടുവിച്ചത്.എന്നാല്‍ എഎന്‍ഐയുടെ അപകീര്‍ത്തി കേസുമായി ബന്ധപ്പെട്ട കോടതി ഉത്തരവില്‍ പ്രതികരിക്കാന്‍ വിക്കിപീഡിയ ആദ്യം തയ്യാറായില്ല. ഇതോടെ കേസ് പരിഗണിച്ച ഹൈക്കോടതി വിക്കിപീഡിയയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇന്ത്യ ഇഷ്ടമല്ലെങ്കില്‍ ഇവിടെ ജോലി ചെയ്യേണ്ടതില്ലെന്നും കോടതി ഉത്തരവുകള്‍ പാലിക്കാന്‍ തയ്യാറല്ലെങ്കില്‍ വെബ്‌സൈറ്റ് അടച്ചുപൂട്ടാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുമെന്നും കോടതി പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബറില്‍ വിക്കിപീഡിയയ്‌ക്കെതിരെ സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കും രംഗത്തെത്തിയിരുന്നു.വിക്കിപീഡിയ നിയന്ത്രിക്കുന്നത് തീവ്ര ഇടതുപക്ഷമാണെന്നും അതിനാല്‍ വിക്കിപീഡിയയ്ക്ക് സംഭാവന നല്‍കുന്നത് നിര്‍ത്തണമെന്നും മസ്‌ക് ആവശ്യപ്പെട്ടിരുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ചോദ്യത്തിന് ഗൂഗിളിന്റെ എഐ പ്ലാറ്റ്‌ഫോമായ ജെമിനി നല്‍കിയ ഉത്തരത്തിനെതിരെയും കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ ഗൂഗിളിനെതിരെ കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയക്കാന്‍ ഒരുങ്ങുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടെന്നും അവ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കി ഗൂഗിള്‍ രംഗത്തെത്തുകയായിരുന്നു.

Related Posts

ഡൽഹി കലാപ കേസ്: ഷർജീൽ ഇമാമിന് ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം
National

ഡൽഹി കലാപ കേസ്: ഷർജീൽ ഇമാമിന് ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം

September 22, 2026
41
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
129
ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും SMSനും മാത്രം പ്രത്യേക റീചാർജ് പ്ലാൻ; ആശ്വാസവുമായി ട്രായ്
National

ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും SMSനും മാത്രം പ്രത്യേക റീചാർജ് പ്ലാൻ; ആശ്വാസവുമായി ട്രായ്

September 22, 2026
221
അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്
Kerala

അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്

September 21, 2026
569
വിവാഹിതരായ സ്ത്രീകൾക്ക് സത്യവാങ്മൂലം നിർബന്ധം; ആധാറിലെ പേരുതിരുത്താനുള്ള മാനദണ്ഡങ്ങളിൽ മാറ്റം
Kerala

വിവാഹിതരായ സ്ത്രീകൾക്ക് സത്യവാങ്മൂലം നിർബന്ധം; ആധാറിലെ പേരുതിരുത്താനുള്ള മാനദണ്ഡങ്ങളിൽ മാറ്റം

September 21, 2026
152
9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
402
Next Post
നെല്ലിശ്ശേരി സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

നെല്ലിശ്ശേരി സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Recent News

ഇ ഡി കത്തിന്റെ മറവില്‍ പിണറായി വിജയനെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ എടപ്പാളില്‍ സിപിഎം പ്രതിഷേധം

ഇ ഡി കത്തിന്റെ മറവില്‍ പിണറായി വിജയനെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ എടപ്പാളില്‍ സിപിഎം പ്രതിഷേധം

September 22, 2026
6
ആലങ്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് യാത്രയയപ്പ് നൽകി

ആലങ്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് യാത്രയയപ്പ് നൽകി

September 22, 2026
11
പ്രിയദർശിനി സൗജന്യ യാത്രക്ക് 100 ദിവസം’യുഡിഎഫ് വനിതാ പ്രവർത്തകർ വിജയാഘോഷം നടത്തി

പ്രിയദർശിനി സൗജന്യ യാത്രക്ക് 100 ദിവസം’യുഡിഎഫ് വനിതാ പ്രവർത്തകർ വിജയാഘോഷം നടത്തി

September 22, 2026
6
കറുകപുത്തൂരിലെ ജ്വല്ലറിയിൽ നിന്ന് 3.85 കോടിയുടെ സ്വർണം തട്ടിയ സംഭവം’അസിസ്റ്റൻ്റ് മാനേജർ പിടിയില്‍’സ്വർണം വിറ്റത് കൂറ്റനാട് പട്ടാമ്പി മേഖലയിലെ സേട്ടുമാർക്കെന്ന് സൂചന

കറുകപുത്തൂരിലെ ജ്വല്ലറിയിൽ നിന്ന് 3.85 കോടിയുടെ സ്വർണം തട്ടിയ സംഭവം’അസിസ്റ്റൻ്റ് മാനേജർ പിടിയില്‍’സ്വർണം വിറ്റത് കൂറ്റനാട് പട്ടാമ്പി മേഖലയിലെ സേട്ടുമാർക്കെന്ന് സൂചന

September 22, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025