ചങ്ങരംകുളം:മുഹമ്മദ് കുട്ടി സാഹിബ് മെമ്മോറിയർ ചാരിറ്റബിൾ ട്രസ്റ്റ് കോക്കൂർ ഗവ: ഹൈസ്കൂളിൽ നിന്നും ഫുൾ എപ്ളസ് വാങ്ങിയ മുഴുവൻ വിദ്യാർത്ഥികള്‍ക്കുള്ള ആദരവും നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരങ്ങളുടൃ വിതരണവും പ്രദേശത്തെ വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയ എം.വി. മൊയ്തു ഹാജി അനുസമരണവും സംഘടിപ്പിച്ചു.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി ഷെഹീര്‍ ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് മെമ്പർ എം അബ്ബാസലി സ്വാഗതം പറഞ്ഞ ചടങ്ങില്‍ മാനേജിംഗ് ട്രസ്റ്റി കെ.വി.മുഹമ്മദ് അധ്യക്ഷത വഹിച്ചു.അവാര്‍ഡ് വിതരണം
കെ.വി.ഷെഹീർ നിര്‍വഹിച്ചു.വിദ്യാര്‍ത്ഥികള്‍ക്കുള്ള കിറ്റ് വിതരണം വൈസ് പ്രസിഡൻന്റ് പ്രഭിത ടീച്ചര്‍ നിര്‍വഹിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി പിപി ഖാലിദ് അനുസ്മരണ പ്രഭാഷണം നടത്തി.ഉമർ കുളങ്ങര,ഷാഹിന നാസർ,നജീർ അഹമ്മദ് കോക്കൂർ,എം.വി. സാലിഹ്,എൻ.എം. അബ്ബാസ്,സി.വി.ഇബ്രാഹിം കുട്ടി,പി.കെ.അബ്ദുള്ളക്കുട്ടി എന്നിവർ പ്രസംഗിച്ചു









