പാവിട്ടപ്പുറം: പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ എടപ്പാൾ സബ്ജില്ലയിലെ മികച്ച വിജയവുമായി പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂൾ.പരീക്ഷയെഴുതിയ 130 പേരിൽ 114 പേരും ഉപരിപഠനത്തിനർഹരായി. സയൻസ് ഗ്രൂപ്പിൽ പരീക്ഷയെഴുതിയ 65 പേരിൽ 63 പേരും വിജയിച്ചു. കൊമേഴ്സ് ഗ്രൂപ്പിൽ 51 പേരാണ് ഉന്നത പഠനത്തിനർഹത നേടിയത്.സബ്ജില്ലയിലെ ഗവ: എയ്ഡഡ് വിദ്യാലയങ്ങളിൽ 88 ശതമാനത്തോടെഏറ്റവും ഉയർന്ന വിജയശതമാനമാണ് സ്കൂൾ നേടിയത്.6 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എപ്ളസ് നേടി.വിജയികളെ മാനേജ്മെൻ്റും പിടിഎ യും അഭിനന്ദിച്ചു.











