• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മൂന്നര വയസ്സുകാരിയെ അമ്മ പുഴയിലെറി‍ഞ്ഞു കൊന്ന കേസ്: കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി, പിതാവിന്റെ അടുത്ത ബന്ധു കസ്റ്റഡിയിൽ

cntv team by cntv team
May 22, 2025
in UPDATES
A A
മൂന്നര വയസ്സുകാരിയെ അമ്മ പുഴയിലെറി‍ഞ്ഞു കൊന്ന കേസ്: കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി, പിതാവിന്റെ അടുത്ത ബന്ധു കസ്റ്റഡിയിൽ
0
SHARES
1.1k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നെടുമ്പാശേരി ∙ മൂന്നര വയസ്സുകാരിയെ മൂഴിക്കുളം പാലത്തിൽനിന്നു ചാലക്കുടി പുഴയിലെറി‍ഞ്ഞു കൊന്ന സംഭവത്തിൽ വഴിത്തിരിവ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലൈംഗിക പീഡനം നടന്നതായി വ്യക്തമായതിനെത്തുടർന്നു കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ മുതൽ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്തിരുന്നു. പുത്തൻകുരിശ് പൊലീസ് ഇതുമായി ബന്ധപ്പെട്ടു പോക്സോ കേസ് എടുത്തു. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ ശാരീരിക പീഡനം സംബന്ധിച്ച സൂചനകൾ പൊലീസിനു നൽകിയതിനെത്തുടർന്നാണു നടപടി.

കഴിഞ്ഞ ദിവസം അറസ്റ്റിലായ കുഞ്ഞിന്റെ അമ്മ ഭർതൃവീട്ടിൽ ശാരീരിക, മാനസിക പീഡനം നേരിടേണ്ടി വന്നതായി മൊഴി നൽകിയിരുന്നു. റിമാൻഡിലുള്ള അമ്മയെ വിശദമായ ചോദ്യം ചെയ്യലിനു പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ചെങ്ങമനാട് പൊലീസ് ഇതിനായി വ്യാഴാഴ്ച കോടതിയിൽ‌ അപേക്ഷ നൽകും. കുഞ്ഞും സഹോദരനും താമസിച്ചിരുന്നത് അച്ഛന്റെ വീട്ടിലാണ്. കുട്ടിയെ മൂഴിക്കുളം പാലത്തിൽ നിന്നു താഴേക്ക് എറിഞ്ഞതായി അമ്മ സമ്മതിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം പൊലീസ് പരിശോധിക്കുകയാണ്. ഭർതൃഗൃഹത്തിൽ നിന്നിറങ്ങിയ ശേഷം അങ്കണവാടിയിലെത്തി കുട്ടിയെ വിളിച്ചു അമ്മ മൂഴിക്കുളത്ത് എത്തുന്നതു വരെയുള്ള ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്

തിങ്കളാഴ്ച മറ്റക്കുഴി അങ്കണവാടിയിലെത്തി കുഞ്ഞിനെയും കൂടെക്കൂട്ടിയാണു അമ്മ സ്വന്തം വീട്ടിലേക്കു പോയത്. കുട്ടിയുടെ പിതാവ് ഈ വിവരം അമ്മയുടെ വീട്ടിൽ വിളിച്ച് അറിയിച്ചിരുന്നു. അമ്മ വീട്ടിലെത്തിയപ്പോൾ കുട്ടി കൂടെയുണ്ടായിരുന്നില്ല. കുട്ടിയെ ബസിൽവച്ചു കാണാതായെന്നു പറഞ്ഞതോടെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മൊഴിയെടുത്തപ്പോൾ അമ്മയുടെ പരസ്പര വിരുദ്ധമായ സംസാരത്തിൽ പൊലീസിനു സംശയം തോന്നി. രാത്രി എട്ടോടെ സ്റ്റേഷനിൽ വിളിച്ചു വിശദമായി ചോദ്യം ചെയ്തപ്പോഴാണു കുട്ടിയെ മൂഴിക്കുളം പാലത്തിൽ നിന്നു ചാലക്കുടി പുഴയിലേക്ക് എറിഞ്ഞതായി കുറ്റസമ്മതം നടത്തിയത്.

ആലുവ ഡിവൈഎസ്പി ടി.ആർ.രാജേഷിന്റെ നേതൃത്വത്തിൽ പൊലീസും അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്നു തിങ്കളാഴ്ച രാത്രി ചാലക്കുടിപ്പുഴയിൽ തിരച്ചിൽ നടത്തി. 12.30 മുതൽ സ്കൂബ ടീം അംഗങ്ങളുടെ നേതൃത്വത്തിൽ പുഴയുടെ അടിത്തട്ടിൽ തിരച്ചിൽ നടത്തി. ചൊവ്വാഴ്ച പുലർച്ചെ 2.20ന് 36 അടി താഴ്ചയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

Related Posts

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
UPDATES

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

August 3, 2026
80
നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി; ടാങ്ക് പൊളിച്ച് മൃതദേഹം പുറത്തെടുത്തു, അമ്മ കസ്റ്റഡിയിൽ
UPDATES

നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി; ടാങ്ക് പൊളിച്ച് മൃതദേഹം പുറത്തെടുത്തു, അമ്മ കസ്റ്റഡിയിൽ

August 3, 2026
289
ഹിപ്നോട്ടിസത്തിൽ ലോക റെക്കോർഡ്;എടപ്പാളിന്റെ മുഹമ്മദ് ഷരീഫ് സിയ്ക്ക് അന്താരാഷ്ട്ര അംഗീകാരം
UPDATES

ഹിപ്നോട്ടിസത്തിൽ ലോക റെക്കോർഡ്;എടപ്പാളിന്റെ മുഹമ്മദ് ഷരീഫ് സിയ്ക്ക് അന്താരാഷ്ട്ര അംഗീകാരം

August 3, 2026
263
മഴ കനക്കുന്നു; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി;കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലും അവധി
UPDATES

മഴ കനക്കുന്നു; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി;കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലും അവധി

August 3, 2026
261
ചങ്ങരംകുളം മേഖലയിലും കനത്ത കാറ്റും മഴയും’ കോക്കൂരില്‍ വീടിന് മുകളില്‍ തെങ്ങ് വീണു’പന്താവൂരില്‍ മരം വീണു’താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍’ജാഗ്രത വേണം’ആവശ്യം വന്നാല്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും :ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

881
കനത്ത മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
UPDATES

കനത്ത മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

August 2, 2026
215
Next Post
കൊഴിക്കര എഎംഎല്‍പി സ്കൂൾ ഇനി പുതിയ കെട്ടിടത്തലേക്ക് ‘തറക്കല്ലിട്ടു

കൊഴിക്കര എഎംഎല്‍പി സ്കൂൾ ഇനി പുതിയ കെട്ടിടത്തലേക്ക് 'തറക്കല്ലിട്ടു

Recent News

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഫണ്ട് വെട്ടിക്കുറച്ച സർക്കാറിനെതിരെ നന്നംമുക്ക് പഞ്ചായത്തിലേക്ക് എല്‍ഡിഎഫ് മാർച്ച് നടത്തി

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഫണ്ട് വെട്ടിക്കുറച്ച സർക്കാറിനെതിരെ നന്നംമുക്ക് പഞ്ചായത്തിലേക്ക് എല്‍ഡിഎഫ് മാർച്ച് നടത്തി

August 3, 2026
0
LPST ഉദ്യോഗാർത്ഥികളുടെ സമരം 29-ാം ദിവസം; നിരാഹാരം തുടരുന്നു

LPST ഉദ്യോഗാർത്ഥികളുടെ സമരം 29-ാം ദിവസം; നിരാഹാരം തുടരുന്നു

August 3, 2026
0
ഹെലികോപ്റ്റർ യാത്ര ഔദ്യോഗികം, ഭക്ഷണം കഴിച്ചത് തെറ്റാണോ? ഹീനമായ പ്രചരണം- വിവാദങ്ങളിൽ മുഖ്യമന്ത്രി

ഹെലികോപ്റ്റർ യാത്ര ഔദ്യോഗികം, ഭക്ഷണം കഴിച്ചത് തെറ്റാണോ? ഹീനമായ പ്രചരണം- വിവാദങ്ങളിൽ മുഖ്യമന്ത്രി

August 3, 2026
5
15 മരണം, 7 പേരെ കാണാനില്ല; മരിച്ചവരുടെ കുടുംബത്തിന്‌ 8 ലക്ഷം രൂപ വീതം ധനസഹായം- മുഖ്യമന്ത്രി

15 മരണം, 7 പേരെ കാണാനില്ല; മരിച്ചവരുടെ കുടുംബത്തിന്‌ 8 ലക്ഷം രൂപ വീതം ധനസഹായം- മുഖ്യമന്ത്രി

August 3, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025