കപ്പൂർ:തൃത്താല ഉപജില്ലയിലെ,കപ്പൂർ പഞ്ചായത്തിലെ കൊഴിക്കര എഎംഎല്‍പി സ്കൂളിനായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം പാണക്കാട് സയ്യിദ് അബ്ബാസ് അലി ഷിഹാബ് തങ്ങൾ നിർവഹിച്ചു.പിടിഎ പ്രസിഡന്റ് വികെ റവാഫ് അദ്ധ്യക്ഷനായി.ഈ വർഷം സ്കൂളിൽ നിന്ന് എല്‍ എസ് എസ് നേടിയ കുട്ടികളെയും,എസ് എസ് എല്‍ സി പരീക്ഷയിൽ ഇതേ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ഫുള്‍ എ പ്ളസ് നേടിയവരെയും ആദരിച്ചു.ചടങ്ങ് കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു.തൃത്താല എഇഓ പ്രസാദ് മാസ്റ്റർ വിജയികളെ ആദരിച്ചു.പഞ്ചായത്ത് മെമ്പർമാരായ പി ശിവൻ,ലീന ഗിരീഷ്,മാനേജർ-മുഹമ്മദ് അഷ്റഫ്,ഇവി മൊയ്തുണ്ണി,എന്‍വിസിദ്ദിഖ്,കെ യാസർ എന്നിവർ സംസാരിച്ചു.സ്കൂൾ എച്ച്എം എംപി.ഷാജി ടീച്ചർ സ്വാഗതം പറഞ്ഞു











