ചങ്ങരംകുളം:ജൂൺ മാസം 28ന് ചങ്ങരംകുളം എഫ്എല്‍ജി ഓഡിറ്റോറിയത്തില്‍ നടക്കുന്ന, രണ്ട് പതിറ്റാണ് റഫീഖ് ഫൈസിയുടെ കൂടെ ഹജ്ജും ഉംറയും നിർവ്വഹിച്ച പതിനയ്യായിരത്തിൽ പരം വരുന്ന തീർത്ഥാടകരുടെ വിപുലമായ കുടുംബസംഗമത്തിന്റെയും 8 വർഷമായി നടന്നുവരുന്ന ഓൺലൈൻ ആത്മീയ പഠന ക്ലാസ്സിന്റെയും
പോസ്റ്റർ പ്രകാശനം നടത്തി.പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ വസതിയിൽ പരിപാടിയുടെ ഉൽഘാടനം നിർവ്വഹിക്കാൻ പോവുന്ന തങ്ങൾ പോസ്റ്റര്‍ പ്രകാശനവും നിര്‍വഹിച്ചു.ചടങ്ങിൽറഫീഖ് ഫൈസി തെങ്ങിൽ, ഇബ്രാഹിം ഹാജി മൂക്കുതല,ഹമീദ് പെരുമുക്ക്,പാത്തിക്കൽ അബുഹാജി,ബാപ്പുട്ടി മലപ്പുറം, ഉണ്ണിഹാജി,സാദിക്ക് നെച്ചിക്കൽ, സുധീർ ചേമ്പേത്ത്, ജലീൽ ആമയം, സഹീർ അമയിൽ, ഉമ്മർ ഐനിച്ചോട്,മജീദ് ഹാജി പാണക്കാട്,അബ്ദു കാണിയിൽ കബീർ പന്താവൂർ , എ വി ഹസ്സൻ ഹാജി, മൻസൂർ ടിപ്പുനഗർ,ജംഷാദ് പന്താവൂർ,മൊയ്തുണ്ണി ചിറവല്ലൂർ,അബൂട്ടി ആമയം, ഫസലു ആമയം,അബ്ദുറഹിമാൻ ഹാജി പന്താവൂർ,ബാപ്പു ആമയം, മുഹമ്മദ് കുട്ടി ഹാജി പാവിട്ടപ്പുറം,മയമുണ്ണി ചിയാന്നൂര്, ഗഫൂർ കൊയ്യങ്കോട്ടിൽ തുടങ്ങി 50 ൽ പരം വരുന്ന പ്രവർത്തകർ സംബന്ധിച്ചു











