ചങ്ങരംകുളം:നന്മയിൽ കൂട്ടുകൂടാം ലഹരിയെ മറികടക്കാം എന്ന ശീർഷകത്തിൽ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന സുന്നി ബാലസംഘം ചങ്ങാത്തം ക്യാമ്പ് കോക്കൂർ മനാറുൽ ഇസ്‌ലാം മദ്റസയിൽ സംഘടിപ്പിച്ചു. പ്രധാന അധ്യപകൻ അനീർ അശ് ഹരി അധ്യക്ഷത വഹിച്ചു.സഈദ് അശ്ഹരി ഉദ്ഘാടനം ചെയ്തു.എസ് ജെ എം നന്നംമുക്ക് റെയ്ഞ്ച് ഫിനാൻസ് സെക്രട്ടറി പി പി നൗഫൽ സഅദി വിഷയാവതരണം നടത്തി. പി റഫീഖ്, വി വി ലത്തീഫ് , എം താജുദ്ധീൻ, ടി അലിയാർ സംബന്ധിച്ചു.കാമ്പയിൻ്റെ ഭാഗമായിബോധവൽക്കരണം,സ്റ്റുഡൻസ് അസംബ്ളി ,ലഹരി വിരുദ്ധ പ്രതിജ്ഞ, തുടങ്ങി വിവിധ പരിപാടികൾ നടന്നു.











