ചങ്ങരംകുളം: കരുണ ചാരിറ്റിയുടെ ആറാം വാർഷികവും സൺ റൈസ് ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന കരുണ ഡയാലിസിസ് യൂനിറ്റിനുള്ള പുതിയ ഡയാലിസിസ് മെഷിൻ കൈമാറ്റവും സണ്‍റൈസ് ഹോസ്പിറ്റലില്‍ വെച്ച് നടന്നു.കരുണ ചാരിറ്റി സെക്രട്ടറി അഷ്‌റഫ് പള്ളിക്കര സ്വാഗതം പറഞ്ഞു.ചാരിറ്റി പ്രസിഡന്റ് ബഷീർ ഒതളൂർ അധ്യക്ഷത വഹിച്ചു.
പൊന്നാനി എംഎല്‍എ പി നന്ദകുമാർ ചടങ്ങ് ഉത്ഘാടനം ചെയ്തു.തുടർന്ന് കരുണ ചാരിറ്റിയുടെ ഡയാലിസിസ് യൂണിറ്റിനുള്ള പുതിയ ഡയാലിസിസ് മെഷിൻ സൺറൈസ് ഹോസ്പിറ്റൽസ് ഗ്രൂപ്പ് ഓഫ് സിഇഒ സുരേഷ് കുമാർ തമ്പിയ്ക്ക് എംഎല്‍എ കൈമാറി.നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ സൈഫുദ്ധീൻ,ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ഷെഹീർ,കാരുണ്യം പാലിയേറ്റീവ് പ്രസിഡന്റ് പി പി എം അഷ്‌റഫ്,ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സിദ്ധിഖ് പന്താവൂർ,ഷാനവാസ് വട്ടത്തുർ,വാർഡ് മെമ്പർ കാട്ടിൽ അഷ്‌റഫ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
സൺറൈസ് ഹോസ്പിറ്റൽ എംഡി വിനോദ്പിള്ള ഓപ്പറേഷൻ എക്സിക്യൂട്ടീവ്അമിത് കൃഷ്ണ,കരുണ ചാരിറ്റി വൈസ് പ്രസിഡന്റ്‌മാരായ
ഷറഫു മാന്തടം,ഷാജഹാൻ എറവറാംകുന്ന്,ജോയിൻ സെക്രട്ടറിമാരായ ജലാൽ ആമയം,സിദ്ധിഖ് നന്നമുക്ക് കരുണ ചാരിറ്റി ട്രഷറർ സത്താർ പെരുമുക്ക്,എക്സിക്യൂട്ടീവ് മെമ്പർമാരായ ചമയം ഇബ്രാഹിം,ഐസി അയൂബ്, ഇബ്രാഹിം,ഹരിദാസൻ,സുനിൽ,അർഷാദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.കരുണ ചങ്ങരംകുളം ചാരിറ്റി വർക്കിംഗ് പ്രസിഡന്റ് ഹമീദ് ചിയാനൂർ നന്ദി പറഞ്ഞു.











