ദേശീയപാത കൂരിയാട് പുതിയതായി നിർമ്മിച്ച റോഡ് ഇടിഞ്ഞു. മണ്ണിട്ട് ഉയർത്തിയ പുതിയ റോഡ് ആണ് താഴോട്ട് ഇടിഞ്ഞിരിക്കുന്നത്.ഇതിന് താഴെയുള്ള സർവീസ് റോഡിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്.സമീപത്തെ സർവീസ് സ്റ്റേഷൻ്റെ ഭാഗത്തുള്ള റോഡിലാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്.വയലിലേക്ക് വരെ ഇതിൻറെ ആഘാതം ഉണ്ടായിട്ടുണ്ട്.വയലിലെ മണ്ണ് ഇളകിയ നിലയിലാണ്.വയലിനോട് ചേർന്നുള്ള സൈഡ് ഭിത്തിയും ഇടിഞ്ഞു. ഏതാനും വാഹനങ്ങൾ റോഡിൽ കുടുങ്ങിയിട്ടുണ്ട്.അപകട സമയത്ത് ഈ ഭാഗത്ത് വാഹനങ്ങളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി എന്നാണ് മനസ്സിലാകുന്നത്.സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു.സംഭവ സ്ഥലത്ത് പോലീസും ദേശീയ പാത അധികൃതരും നാട്ടുകാരും എത്തിയിട്ടുണ്ട് .വാഹനനങ്ങള്‍ തിരിച്ച് വിടുകയാണ്